KeralaNEWS

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്: മലപ്പുറത്ത് പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല

മലപ്പുറം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല. 82,425 കുട്ടികള്‍ അപേക്ഷിച്ചതില്‍ 36,385 വിദ്യാര്‍ഥികള്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്.

സര്‍ക്കാര്‍ , എയ്ഡഡ് സ്‌കൂളുകളിലായി 49,664 മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അപേക്ഷ നല്‍കിയത് 82,425 പേര്‍.

Signature-ad

ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 36,385 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിച്ചത്. സീറ്റുകള്‍ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ 32,761 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ പഠിക്കാന്‍ കഴിയില്ല.

വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് സീറ്റുകള്‍ കൂട്ടിയാലും ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചില്ലെങ്കില്‍ പണം നല്‍കി ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.

 

Back to top button
error: