IndiaNEWS

പഞ്ചാബില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്ക്. ഞയറാഴ്ച പുലര്‍ച്ചെ സിര്‍ഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ പൈലറ്റുമാരെ ഫത്തേഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പുലര്‍ച്ചെ 3.45ഓടെയാണ് അപകടസ്ഥലത്തുനിന്ന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. രണ്ടു പൈലറ്റുമാര്‍ക്ക് പരിക്കേറ്റിരുന്നു. അവരെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല- റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Signature-ad

 

Back to top button
error: