KeralaNEWS

ആള്‍താമസമില്ലാത്ത വീടിന്റെ സെപ്റ്റിക് ടാങ്കില്‍ പടുകൂറ്റന്‍ മലമ്പാമ്പ്

തൃശൂര്‍: ആള്‍താമസമില്ലാത്ത വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ പടുകൂറ്റന്‍ മലമ്പാമ്പ്. പാമ്പിനെ പിടികൂടി വനംവകുപ്പ് കാട്ടില്‍ തുറന്നു വിട്ടു. കഴിഞ്ഞദിവസം തൃശൂരിലെ തോളൂരിലാണ് സംഭവം.

ആള്‍ താമസമില്ലാതെ കിടന്നിരുന്ന വീട് പൊളിക്കുന്നതിനിടെയാണ് സെപ്റ്റിക് ടാങ്കില്‍ മലമ്പാമ്പിനെ കണ്ടത്. എട്ടടി നീളവും പത്തുകിലോ തൂക്കവുമുള്ള പാമ്പിനെയാണ് സ്നേക്ക് റെസ്‌ക്യൂ ടീമിലെ ജോജു മുക്കാട്ടുകര പിടികൂടിയത്.

Signature-ad

സെപ്റ്റിക് ടാങ്കിലിറങ്ങിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ജോജു പാമ്പിനെ പിടികൂടിയത്. പഴയ വീട് പൊളിച്ച് പുതിയത് പണിയാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാര്‍. വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ പാമ്പിനെ പീച്ചി കാട്ടില്‍ വിട്ടയച്ചു.

 

Back to top button
error: