Month: June 2024

  • India

    സ്വയംപ്രഖ്യാപിത വിദഗ്ധരുടെ വിശകലനം കേട്ട് സമയം കളയരുത്; എക്‌സിറ്റ് പോളിന് പിന്നാലെ പ്രശാന്ത് കിഷോര്‍

    ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സ്വയംപ്രഖ്യാപിത വിദ?ഗ്ധരുടെ വിശകലനം കേട്ട് ജനങ്ങള്‍ തങ്ങളുടെ വിലയേറിയ സമയം പാഴാക്കരുതെന്ന് പ്രശാന്ത് എക്‌സില്‍ കുറിച്ചു. ‘അടുത്ത തവണ തിരഞ്ഞെടുപ്പുപ്പിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ചര്‍ച്ചകളുണ്ടാകുന്ന സാഹചര്യത്തില്‍ വ്യാജ മാധ്യമപ്രവര്‍ത്തകരുടേയും സ്വയംപ്രഖ്യാപിത വിദഗ്ധരുടേയും വിശകലനം കേട്ട് നിങ്ങളുടെ വിലയേറിയ സമയം പാഴാക്കരുത്’, പ്രശാന്ത് കിഷോര്‍ എക്‌സില്‍ കുറിച്ചു. ബി.ജെ.പി 2019-ലെ 303 സീറ്റ് എന്ന തത്സ്ഥിതി തുടരുമെന്ന് നേരത്തെ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. രുപക്ഷേ, ബി.ജെ.പി.യുടെ സീറ്റുനില 320 വരെ ഉയര്‍ന്നേക്കും. ബി.ജെ.പി. 370-ഉം എന്‍.ഡി.എ. 400-ഉം സീറ്റ് കടക്കുമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. മുന്നൂറിനുമുകളില്‍ സീറ്റുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യം വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനം.400 സീറ്റുനേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

    Read More »
  • Crime

    വളര്‍ത്തുപൂച്ചയെ കാണാത്തതിനെച്ചൊല്ലി തര്‍ക്കം; മുത്തച്ഛനെ ‘വെട്ടിക്കൂട്ടി ആശുപത്രിയിലാക്കി’ പേരക്കുട്ടി

    തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് (79) വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാട്ടൂര്‍ പൊലീസ് ആണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശ്രീകുമാര്‍ ലഹരിയിലാണു മുത്തച്ഛനെ ആക്രമിച്ചതെന്നാണു വിവരം. ലഹരിക്ക് അടിമയായ യുവാവ് വധശ്രമ കേസില്‍ പ്രതിയാണ്.

    Read More »
  • Kerala

    കാലവര്‍ഷം കനത്തു; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തി പ്രാപിച്ചു. വടക്കന്‍ ജില്ലകളില്‍ ഇന്നു ശക്തമായ മഴ ലഭിച്ചേക്കും. ഇന്നും നാളെയും തെക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 5 വരെ സംസ്ഥാനത്താകെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഇടിയോടും കാറ്റോടും കൂടിയ മഴ ആയിരിക്കുമെന്നും പ്രവചനമുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തിന് അരികെയായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു മുകളിലായി ഉയര്‍ന്ന തലത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതിന്റെ ഒന്നാം…

    Read More »
  • Kerala

    ഫലമെത്തും മുമ്പേ ഇടതുമുന്നണിക്ക് തിരിച്ചടി? മുന്‍ മന്ത്രി ദേവര്‍കോവില്‍ ലീഗിലേക്കോ?

    തിരുവനന്തപുരം: മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍ മുസ്ലീംലീഗിലേക്ക് ചേക്കേറുന്നു എന്ന് റിപ്പോര്‍ട്ട്. ഇതിനായുളള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക എന്നുമാണ് റിപ്പോര്‍ട്ട്. ലീഗിലെ കെഎം ഷാജിയാണ് ദേവര്‍കോവിലുമായി ചര്‍ച്ചകള്‍ നടത്തുത്. എന്നാല്‍, ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് കെഎം ഷാജി പ്രതികരിച്ചത്. അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും ഐഎന്‍എല്ലിലും ഇടതുമുന്നണിയിലും ഉറച്ചുനില്‍ക്കുമെന്നുമാണ് അഹമ്മദ് ദേവര്‍കോവില്‍ പറയുന്നത്. സമസ്ത- ലീഗ് വിഷയത്തിലെ തന്റെ അഭിപ്രായം തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത- ലീഗ് വിഷയം രമ്യമായി പരിഹരിക്കണമെന്നും ഇരുകൂട്ടര്‍ക്കും ഇടയിലെ തര്‍ക്കം ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിപിഎമ്മിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഇത്. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നു എന്നാണ് സിപിഎം പറയുന്നത്. നേരത്തേതന്നെ ഐഎന്‍എല്ലിലെ പ്രവര്‍ത്തന രീതിയോട് സിപിഎമ്മിന് അത്ര താത്പര്യമില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയും തുടര്‍ന്നുള്ള പരസ്യ വിഴുപ്പലക്കലുമായിരുന്നു ഇതിന് കാരണം.…

    Read More »
  • India

    അരുണാചലില്‍ തുടര്‍ ഭരണം ഉറപ്പിച്ച് ബിജെപി; സിക്കിമില്‍ 32 ല്‍ 31 ലും എസ്‌കെഎം

    ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകള്‍ മതിയെന്നിരിക്കെ 41 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഇതില്‍ 10 സീറ്റുകളില്‍ നേരത്തെ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. എന്‍പിപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുന്നു. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 32 സീറ്റുകളില്‍ 31 ലും ലീഡ്. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റില്‍ ലീഡ് ചെയ്യുന്നു. അരുണാചല്‍ പ്രദേശില്‍ അധികാരത്തിലുള്ള ബിജെപി തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവര്‍ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നു. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്. സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ്…

    Read More »
  • Kerala

    പ്രശസ്ത നോവലിസ്റ്റ് ജോയ്‌സിക്ക് പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം

    പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജനപ്രിയ സാഹിത്യകാരൻ ജോയ്‌സിക്ക്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കാനം ഇ.ജെയ്ക്കു ശേഷം മലയാളികളുടെ വായനയെ ജനകീയമാക്കിയ സാഹിത്യകാരനാണ് ജോയ്‌സി. കുങ്കുമം അവാർഡ് നേടിയ ‘താഴ്‌വരകളിൽ വിലാപം’ എന്ന നോവൽ എഴുതിക്കൊണ്ട് സാഹിത്യ രംഗത്തു വന്ന ജോയ്സി ഇപ്പോഴും തുടർകഥകൾ എഴുതിക്കൊണ്ടിരിക്കുന്നു. ഒന്നിലധികം തൂലികാനാമത്തിലും ജോയ്സി എഴുതുന്നുണ്ട്. കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റി ലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്നാണ് രണ്ടു വർഷത്തിലൊരിക്കൽ പുരസ്കാരം സംഘടിപ്പിക്കുന്നത്. 25000 രൂപയും ഫലകവും പുരസ്കാര ജേതാവിന് കൈമാറും. കാനം ഇ.ജെ എന്ന തൂലികാനാമത്തിൽ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട്ജൂൺ 13ന് 37 വർഷമാകും. വാരികകളിൽ നീണ്ടകഥകൾ ജനപ്രിയമാക്കിയത് കാനം ഇ.ജെയാണ്. നൂറിലധികം നോവലുകളും തിരക്കഥകളും നാടകങ്ങളും അദ്ദേഹം രചിച്ചു. കാനം ഇ.ജെയുടെ 21 നോവലുകൾ സിനിമയായി. മനോരാജ്യം വാരികയുടെ സ്ഥാപകനായ അദ്ദേഹത്തിന്‍റെ ജന്മനാടിന് സമീപമുള്ള നോവൽറ്റി ലൈബ്രറിയിൽ കാനത്തിന്‍റെ പുസ്‌തകങ്ങൾ എല്ലാം സമാഹരിച്ച്…

    Read More »
  • Kerala

    അരളിപ്പൂവിന്റെ വില്പനയും, കൃഷിയും നിരോധിക്കണം,  കൊല്ലം സ്വദേശിയുടെ ഹര്‍ജി പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം

       അരളിപ്പൂവിന്റെ വില്പനയും, കൃഷിയും സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പരിഗണിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ സർക്കാരടക്കമുള്ള അധികൃതർക്ക് നിർദേശം. കൊല്ലം സ്വദേശിയുടെ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് വിഷാംശം ഉള്ളിൽ ചെന്ന് സൗമ്യയെന്ന യുവതി മരിച്ച സംഭവത്തിനു ശേഷം കൊല്ലം സ്വദേശി ഗിരീഷ ദാസ് സർക്കാർ, ഡി.ജി.പി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് അരളി നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടായlല്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കിയ കോടതി, ഈ നിവേദനം പരിഗണിക്കാൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.

    Read More »
  • Kerala

    കൊച്ചി, ലഹരിമരുന്നുകളുടെ ഹബ്ബ്: കോടികളുടെ എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം 2 പേര്‍ പിടിയിൽ

      കൊച്ചി നഗരം ലഹരി മരുന്നുകളുടെ ഹബ്ബായി മാറുന്നു. ഇന്നലെ തൃപ്പൂണിത്തുറയിൽ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിൻ്റെ വലയിൽ കുടുക്കിയത്. കോട്ടയം സ്വദേശി ഇജാസ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ലഹരിമാഫിയ സംഘത്തിലെ തലവൻ ഇജാസാണ് എന്നാണ് പിടിയിലായവർ നൽകിയ മൊഴി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. പൊലീസ് കൈകാണിച്ചെങ്കിലും ഇവർ കാർ നിർത്താതെ പാഞ്ഞു. പിന്നാലെ പൊലീസും. മത്സര ഓട്ടത്തിനൊടുവിൽ ഇരുമ്പനത്തെ  കാർ ഷോറൂമിലേയ്ക്ക് ലഹരിസംഘം വാഹനം ഓടിച്ചുകയറ്റി. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാൻ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി. കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ലഹരിമാരുന്നെത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വർഷയാണ് ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെ ലഹരിമാഫിയക്കായി എംഡിഎംഎ കടത്തിയതെന്നാണ് പൊലീസിൽനിന്നു ലഭിക്കുന്ന സൂചനകൾ. വർഷ ശനിയാഴ്ച രാവിലെയാണ്…

    Read More »
  • Kerala

    എസ്‌.എസ്‌.എല്‍.സി മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര വീഴ്ചയെന്ന് പരാതി

        എസ്‌.എസ്‌.എല്‍.സി മൂല്യനിര്‍ണയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പരാതി. കണ്ണൂര്‍ കണ്ണപുരത്തെ നേഹ ജോസഫ് എന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസിലാണ് പിഴവുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ബാലാവകാശ കമ്മിഷന് പരാതി നല്‍കി. എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വ്യക്തമായത്. ജീവശാസ്ത്രം ഉത്തരക്കടലാസിന്‍റെ സ്കോര്‍ ഷീറ്റില്‍ 20 ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് വിദ്യാര്‍ത്ഥിക്ക് പരീക്ഷാ ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് എ പ്ലസ് കിട്ടിയാലും പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ പിന്നിലായി എന്നാണ് പരാതി. ഗ്രേസ് മാര്‍ക്ക് വഴി കിട്ടിയ എ പ്ലസ് ആയതിനാല്‍ പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ മറ്റു കുട്ടികള്‍ക്ക് പിന്നിലായെന്നാണ് പരാതി. പരീക്ഷയില്‍ 40ല്‍ 40ല്‍ മാര്‍ക്ക് കിട്ടിയിട്ടും മൂല്യനിര്‍ണയത്തിലെ പിഴവ് മൂലം മാര്‍ക്ക് കുറയുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് ഇല്ലാതെ തന്നെ എ പ്ലസ് കിട്ടുമായിരുന്നിട്ടും ഇത്തരത്തിലൊരു പിഴവ് സംഭവിച്ചത്…

    Read More »
  • Kerala

    ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം

            ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ ലോറിയിടിച്ച് മരിച്ചു. കോഴിക്കോട് പൊയില്‍ക്കാവ് ചാത്തനാടത്ത് ഷൈജുവിന്റെ ഭാര്യ ഷില്‍ജ (40) ആണ് മരിച്ചത്. ചെട്ടിക്കുളം കൊട്ടേടത്ത് ബസാറില്‍ പഞ്ചിങ് സ്റ്റേഷന് സമപീം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറിക്കടിയില്‍പെട്ട ഷില്‍ജ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരുക്കേറ്റ ഭര്‍ത്താവ് ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് എത്താന്‍ വൈകിയെന്നും പൊലീസ് ഇടപെട്ടില്ലെന്നും ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ആദ്യമെത്തിയ 108 ആംബുലന്‍സില്‍ മൃതദേഹം കയറ്റാനായില്ല. പിന്നീട് പൊലീസ് ആംബുലന്‍സ് എത്തുന്നത് വരെ മൃതദേഹം റോഡില്‍ തന്നെ കിടന്നു. ഇതോടെ പ്രകോപിതരായ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി. വെസ്റ്റ് ഹില്‍ ചുങ്കത്ത്, ലാബ് ടെക്‌നീഷ്യയായിരുന്നു മരിച്ച ഷില്‍ജ. മക്കള്‍: അവന്തിക, അലന്‍

    Read More »
Back to top button
error: