Month: June 2024

  • Kerala

    ഇന്ന്  സ്കൂളുകൾ  തുറക്കുന്നു: അടിമുടി മാറ്റങ്ങള്‍, 3 ലക്ഷത്തോളം കുട്ടികൾ 1-ാം ക്ലാസിലേക്ക്; പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ എളമക്കരയിൽ നിർവ്വഹിക്കും

        വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. 3 ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേയ്ക്ക് എത്തും. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പഠനത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതും അടക്കം ഈ അധ്യയനവർഷം ഒട്ടേറെ മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.   മുഖ്യമന്ത്രി പിണറായി വിജയന്‍ എളമക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം  നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കുട്ടികളെ ആശംസകള്‍ അറിയിക്കും. കാലവർഷമെത്തിയെങ്കിലും അതൊരുപ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നുമാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. 10 വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. 1, 3, 5, 7, 9 ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിൽ എത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി. എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന…

    Read More »
  • Local

    നാട്ടുകാരുടെ കൂട്ടായ്മ: കോട്ടയം ജില്ലയിലെ കുട്ടിക്കല്‍- കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം യാഥാർത്ഥ്യമായി, ഇന്ന് തുറന്ന് കൊടുക്കും

        പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന് പകരം താത്കാലിക നടപ്പാലം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച് പഞ്ചായത്തും നാട്ടുകാരും. 2018-ലെ പ്രളയകാലത്താണ് കോട്ടയം ജില്ലയിലെ  ഏന്തയാർ പാലം പൂർണമായും ഒഴുകിപ്പോയത്. ഉരുള്‍പൊട്ടലില്‍ പാലം തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികള്‍ക്ക് ആശ്വാസമാണ് ഈ താത്കാലിക ജനകീയ പാലം. നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ പാലത്തിൻ്റെ നിർമാണം ആരംഭിച്ചെങ്കിലും പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു നിർമാണം തടസപ്പെട്ടു. പാലം പണിയുടെ ഭാഗമായി നാട്ടുകാർ നിർമിച്ച നടപ്പാലം പൊളിച്ചു കളയുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർക്ക് കിലോമീറ്ററുകള്‍ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്‌റ്റ്, കനകപുരം എന്നിവിടങ്ങില്‍  എത്താൻ കഴിഞ്ഞിരുന്നത്. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിച്ചു. ഇതോടെ കുട്ടിക്കല്‍ -കൊക്കയാർ പഞ്ചായത്തുകള്‍ ചേർന്നു താല്‍ക്കാലിക പാലം നിർമിക്കാമെന്ന് ഉറപ്പു നല്‍കി. സ്കൂൾ തുറക്കുന്ന സാഹചര്യവും കനത്ത മഴക്കാലവും കണക്കിലെടുത്ത് പഞ്ചായത്തും നാട്ടുകാരും മറ്റ് സന്നദ്ധ പ്രവർത്തകരും സംയുക്തമായാണ് പുതിയ താത്‌കാലിക നടപ്പാലം നിർമിച്ചത്.  സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പാലം…

    Read More »
  • Kerala

    മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജിക്ക് അറസ്റ്റ് വാറണ്ട്, 15 മിനിറ്റിനുള്ളിൽ  അറസ്റ്റ് ചെയ്യുമെന്നു പറഞ്ഞെങ്കിലും പിന്നീടെന്തു  സംഭവിച്ചു എന്നറിയുക

       മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി രാജുവിന് ഡൽഹിയിൽ നിന്ന് അറസ്റ്റ് വാറൻ്റ്. വാട്സ്ആപ്പ് മുഖേനയാണ് ഈ വ്യാജ അറസ്റ്റ് വാറൻ്റ് എത്തിയത്. ഡൽഹി പോലീസിന്റെ പേരിലാണ്  വിജിലൻസ് കോടതി ജഡ്ജി എൻ വി രാജുവിന് അറസ്റ്റ് വാറൻ്റ് എത്തിയത്. 15 മിനിറ്റിനുള്ളിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുമെന്നായിരുന്നു വാട്സാപ്പിൽ എത്തിയ വാറൻ്റിൽ പറഞ്ഞിരുന്നത്. പോലീസ് ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്നയാൾ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയും ഉത്തരവിനൊപ്പം ജഡ്ജിക്ക് അയച്ചുകൊടുത്തു. വിജിലൻസ് കോടതി ജഡ്ജി മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി.ജഡ്ജിയുടെ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ അറസ്റ്റ് വാറന്റുകൾ വാട്സാപ്പിലൂടെ അയച്ചു പണം തട്ടുന്ന സംഭവങ്ങൾ കേരളത്തിൽ കൂടി വരുന്നതിനിടയിലാണ് വിജിലൻസ് കോടതി ജഡ്ജിക്കും വ്യാജ അറസ്റ്റ് വാറണ്ട് എത്തിയത്. ജഡ്ജിയുടെ പരാതി ലഭിച്ചതോടെ തീക്കട്ടയിൽ ഉറുമ്പരിക്കുമോ എന്നാണ് മൂവാറ്റുപുഴയിലെ പോലീസുകാർ ചോദിക്കുന്നത്.   നേരത്തെ ഇ ഡി ഉദ്യോഗസ്ഥൻ എന്ന പേരിൽ മൂവാറ്റുപുഴ സ്വദേശിക്ക് കഴിഞ്ഞദിവസം മറ്റൊരു…

    Read More »
  • Crime

    ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി കീഴടങ്ങി

         കോട്ടയം വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന സംശയത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി അജീഷിന്റെ (42) അറസ്റ്റ് മണര്‍കാട് പൊലീസ്   രേഖപ്പെടുത്തി. കഴിഞ്ഞ 25-ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തി(40)നെ അജീഷ് വെട്ടികൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോ(32)യ്ക്കും വെട്ടേറ്റിരുന്നു. .  രാത്രി 7.30-ന് വടവാതൂര്‍ കുരിശിനു സമീപമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം നാട്ടുകാര്‍ കൂടിയതോടെ അജീഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ്. കോട്ടയം വടവാതൂര്‍ ശാന്തിഗ്രാം കോളനിയിലേക്കുള്ള വഴിയില്‍ പതുങ്ങിയിരുന്നാണ് അജീഷ് ആക്രമണം നടത്തിയത്. ബസിറങ്ങി വന്ന രഞ്ജിത്തും  സുഹൃത്ത് റിജോയും തൻ്റെ ഭാര്യയുടെ പിന്നാലെ വന്നവരാണെന്ന് കരുതിയായിരുന്നു അജീഷിന്റെ ആക്രമണം. സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നെന്നും ഇയാൾ മദ്യത്തിന് അടിമയാണെന്നും കാട്ടി അജീഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ തമ്മിൽ നടന്ന ചർച്ചയിൽ ഈ പരാതി ഒത്തുതീർപ്പാക്കുകയും ചെയ്തു.…

    Read More »
  • LIFE

    എന്റെ ബോയ്ഫ്രണ്ടും ഭര്‍ത്താവും പ്രണയവുമൊക്കെ ഇതാണ്! വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി നേഹ സക്സേന

    വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നേഹ സക്സേന. പഞ്ചാബില്‍ നിന്നും കേരളത്തിലെത്തിയ നടി മമ്മൂട്ടിയൂടെ കസബ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെ കൈനിറയെ സിനിമകളായി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമടക്കം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. എഡിജിപി റാണി പട്ടേല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ നേഹയുടേത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. നേഹയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ആരാധകര്‍ ചോദിക്കാന്‍ കാത്തിരിക്കുന്ന പല ചോദ്യങ്ങള്‍ക്കും അഭിമുഖത്തിലൂടെ നേഹ തുറന്ന് പറയുന്നു. നേഹയ്ക്ക് മലയാളത്തില്‍ ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരാണ് പറഞ്ഞത്. മമ്മൂക്കയെയും ലാലേട്ടനെയും എനിക്ക് ഇഷ്ടമാണ്. രണ്ടുപേരും…

    Read More »
  • NEWS

    രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റില്‍മെന്റ്; ഭാര്യയ്ക്ക് 8,333 കോടി രൂപ നല്‍കാന്‍ കോടതി നിര്‍ദേശം

    സോള്‍: ചെറുതും വലുതുമായ കാരണങ്ങള്‍ കൊണ്ട് ലോകമാകെ വിവാഹമോചനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹമോചനം വഴി പുലിവാല് പിടിച്ച ഒരു കോടീശ്വരന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദക്ഷിണ കൊറിയയിലെ സിയോളിലാണ് സംഭവം. കൊറിയന്‍ വ്യവസായ പ്രമുഖനായ ചെയ് ടെ വോണിനാണ് വിവാഹമോചനക്കേസില്‍ ‘എട്ടിന്റെ പണി’കിട്ടിയത്. ഒന്നും രണ്ടുമല്ല 8,333 കോടി രൂപയാണ് വിവാഹമോചന കേസില്‍ തന്റെ മുന്‍ ഭാര്യ റോ സോ-യംഗിന് നല്‍കാന്‍ സിയോള്‍ കോടതി വിധിച്ചത്. ഇതിന് ചെയ് സമ്മതിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റില്‍മെന്റായി ഇത് മാറും. 35 വര്‍ഷം മുന്‍പാണ് ബിസിനസുകാരനായ ചെയ് ടെ – വോണ്‍ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം കോടീശ്വരന്‍ ആയിരുന്നില്ല. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തന്റെ ഭര്‍ത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. തുടര്‍ന്ന് റോ സോ- യംഗ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.…

    Read More »
  • Kerala

    അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ നാലുവയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

    മലപ്പുറം: കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തീഷ്യ നല്‍കിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് മൂന്നര വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു. കുട്ടിയുടെ മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേ സമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.  

    Read More »
  • Crime

    ബൈക്കില്‍ കറങ്ങി കുഴല്‍പ്പണ വിതരണം; 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

    മലപ്പുറം: ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം പഴമള്ളൂര്‍ സ്വദേശി പണ്ടാരത്തൊടി റാഷിദ്(29)നെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാടാമ്പുഴ ക്ഷേത്രത്തിന് സമീപം പോലീസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബൈക്കിലെത്തിയ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് 20,93,000 രൂപയുടെ കുഴല്‍പ്പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണംചെയ്യാനായാണ് പണം കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.

    Read More »
  • Crime

    മദ്യലഹരിയില്‍ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തി; നടി രവീണ ടണ്ഠനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

    മുംബൈ: ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റതായി പരാതി. സംഭവത്തില്‍ നടിയെയും കാര്‍ ഡ്രൈവറെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. ശനിയാഴ്ച രാത്രി ഖാറിലെ കാര്‍ട്ടര്‍ റോഡിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറയത്. നടിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാര്‍ക്ക് ചെയ്യാനായി റിവേഴ്‌സ് ചെയ്യുന്നതിനിടെ നടിയുടെ കാര്‍ ഡ്രൈവര്‍ വയോധികയെ അടക്കം മൂന്നുപേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പരിക്കേറ്റ സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് നടിയെയും ഡ്രൈവറെയും ചോദ്യം ചെയ്തു. കാറില്‍ നിന്ന് ഇറങ്ങിവന്ന രവീണയും ഡ്രൈവറും മദ്യ ലഹരിയിലായിരുന്നുവെന്നും തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും ആരോപണവുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. കൈയേറ്റത്തിനിടെ ‘തള്ളരുത്’,’എന്നെ തല്ലരുത്’,’വീഡിയോ ഷൂട്ട്’ ചെയ്യരുതെന്നെല്ലാം നടി പറയുന്നത് കേള്‍ക്കാം.. തന്റെ മൂക്കില്‍ നിന്ന് രക്തം വന്നെന്നും നിങ്ങളെ ജയിലില്‍ കയറ്റുമെന്നും പരിക്കേറ്റ സ്ത്രീകളിലൊരാള്‍ പറയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് നിര്‍ബന്ധിക്കുന്നതെന്നും പരിക്കേറ്റ…

    Read More »
  • Kerala

    ഹിന്ദു യുവതി മുസ്ലിം കാമുകനൊപ്പം ഒളിച്ചോടി: ലൗ ജിഹാദ് ആരോപിച്ച് ഹിന്ദു ഐക്യവേദി  പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

         കാസർകോട്: രണ്ട് മത വിഭാഗത്തില്‍പെട്ട കമിതാക്കളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ആരോപിച്ച് ഹിന്ദു ഐക്യവേദി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് നടത്തി. ലവ് ജിഹാദ് ആണ് ഒളിച്ചോട്ടത്തിന് കാരണമെന്നും വിഷയത്തില്‍ ബദിയടുക്ക പൊലീസിന്റെ ഭാഗത്ത് നിന്നും ഹൈന്ദവ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും വി.എച്ച്.പി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് പൊലീസ് സ്റ്റേഷന് അകലെവെച്ച് ബാരിക്കേട് വെച്ച് തടഞ്ഞപ്പോൾ  ഉന്തും തള്ളും സംഘര്‍ഷാവസ്ഥയും ഉണ്ടായി. നേതാക്കൾ ഇടപെട്ടാണ് പ്രവര്‍ത്തകരെ സമാധാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ  അധ്യാപികയായ 25 കാരിയായ ഹിന്ദു യുവതിയും 25 കാരനായ മുസ്ലിം യുവാവും ഒളിച്ചോടിയത്. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് വുമണ്‍ മിസിങ്ങിന് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒളിച്ചോടിയ യുവതി കാമുകനോടൊപ്പം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം തന്നെ പോയി. ഇരുവരും വിവാഹിതരാകുന്നു എന്ന് കാണിച്ച്…

    Read More »
Back to top button
error: