Month: June 2024

  • Kerala

    ആറ്റിങ്ങലില്‍ കേരളം കാത്തിരിക്കുന്ന ക്ലൈമാക്സ്

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എട്ടു റൗണ്ട് പിന്നിടുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആര്‍ക്കും ജയിക്കാവുന്ന അവസ്ഥയാണ്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ച. ഒന്നും രണ്ടും സ്ഥാനക്കാരേക്കാള്‍ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ഇങ്ങനെ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാതെ, അല്ലെങ്കില്‍ മൂന്നുപേര്‍ക്കും ഒരുപോലെ സാധ്യത കല്‍പിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിക്കുകയാണ്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അടൂര്‍ പ്രകാശ് 949 വോട്ടിന് ലീഡ് ചെയ്യുകയാണ്. വി. ജോയ് തൊട്ടുപിന്നില്‍. ഏഴായിരം വോട്ടുകള്‍ക്ക് പിന്നില്‍ വി. മുരളീധരനും. വോട്ടെണ്ണല്‍ അവസാനത്തോടടുക്കുമ്പോള്‍ ആറ്റിങ്ങല്‍ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എല്‍ഡിഎഫും യുഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി വരുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കാണാനാകുന്നത്. ആദ്യ മണിക്കൂറുകളില്‍ അടൂര്‍ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം…

    Read More »
  • India

    കിതച്ച് മുന്നിലെത്തി ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുക പ്രയാസം

    ന്യൂഡല്‍ഹി: 400 സീറ്റുകളുമായി മൂന്നാംവട്ടം അധികാരത്തിലേറാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹത്തിന് കരിനിഴല്‍. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ഇന്ത്യ സഖ്യം വന്‍കുതിപ്പ് നടത്തിയതോടെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാന്‍ ബിജെപി പ്രയാസപ്പെടുകയാണ്. എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. 543 ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് ഒന്നും രണ്ടും മോദി സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്. എന്നാല്‍, ഇത്തവണ 400 കടക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി നേരിട്ട തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിടുന്നത്. 2014-ല്‍ 282 സീറ്റുകളും ബിജെപിക്ക് മാത്രവും എന്‍ഡിഎയ്ക്ക് 336 സീറ്റുകളും ലഭിച്ചിരുന്നു. 2019-ല്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടുകയും എന്‍ഡിഎയ്ക്ക് 353 സീറ്റുകളും ലഭിച്ചിരുന്നു. ഈ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ 400 കടക്കുമെന്ന് അവകാശപ്പെട്ടിരുന്നത്. ബിജെപി 400 സീറ്റ് ലക്ഷ്യമിടുന്നത്…

    Read More »
  • Crime

    ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യചെയ്ത സംഭവം; പൊള്ളലേറ്റ വീട്ടമ്മയും മകനും മരിച്ചു

    തിരുവനന്തപുരം: ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിനു സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ബിന്ദു(42), മകന്‍ അമല്‍രാജ് (17) എന്നിവരാണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പൊള്ളലേറ്റ രാജേന്ദ്രന്‍ (53) തത്ക്ഷണം മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. രാജേന്ദ്രനും ബിന്ദുവും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി അകന്നു കഴിയുകയായിരുന്നു. ഞായറാഴ്ച ബിന്ദു തന്റെ തയ്യല്‍ മെഷീനും വാഷിംഗ് മെഷീനും മറ്റ് സാധനങ്ങളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അയിരൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. വാഷിംഗ് മെഷീന്‍ ഒഴികെ മറ്റെല്ലാ സാധനങ്ങളും എടുക്കുന്നതിന് അനുവദിക്കാമെന്ന് സ്റ്റേഷനില്‍ വച്ച് രാജേന്ദ്രന്‍ സമ്മതിച്ചു. തുടര്‍ന്ന് വൈകിട്ട് 3ന് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു മകനെയും മകന്റെ രണ്ട് സുഹൃത്തുക്കളെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. അച്ഛനുമായുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സാന്ദ്ര വീടിനുള്ളില്‍ കയറിയില്ല. മകനും സുഹൃത്തുക്കളും ചേര്‍ന്ന് സാധനങ്ങള്‍ എടുക്കുന്നതിനിടെ രാജേന്ദ്രന്‍ വാതില്‍ കുറ്റിയിട്ട് സ്വന്തം…

    Read More »
  • India

    ആദ്യ ഘട്ടത്തില്‍ പിന്നില്‍; വാരാണസിയില്‍ ലീഡ് പിടിച്ച് മോദി

    ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി വിയര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ പിന്നില്‍ പോകുന്ന കാഴ്ചയും ദൃശ്യമായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. വോട്ടിങ് മെഷീനിലിലെ രണ്ട് ലക്ഷം വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയേക്കാള്‍ 33206 വോട്ടുകള്‍ക്ക് മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ഡലത്തില്‍ മുമ്പിലാത്തവിധം വെല്ലുവിളി പ്രധാനമന്ത്രി നേരിടുന്നുവെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 2019-ല്‍ 4.7 ലക്ഷത്തിന് മുകളിലും 2014-ല്‍ 3.7 ലക്ഷത്തിനുമുകളിലുമായിരുന്നു മോദിയുടെ ഭൂരിപക്ഷം. 2019-ലും അജയ് റായ് തന്നെയായിരുന്നു മോദിയുടെ പ്രധാന എതിരാളി.

    Read More »
  • Crime

    കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: 21 പവന്‍ സ്വര്‍ണം കൂടി വീണ്ടെടുത്തു

    കാസര്‍കോട് : കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ സ്വര്‍ണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയില്‍ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവന്‍ സ്വര്‍ണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനില്‍കുമാര്‍ ബന്ധുവിന്റെ പേരില്‍ പണയപ്പെടുത്തിയ സ്വര്‍ണമാണിത്. ഇതോടെ കേസില്‍ ആകെ 1.6 കിലോ സ്വര്‍ണം വീണ്ടെടുക്കാനായി. അനില്‍കുമാറും അബ്ദുള്‍ഗഫൂറും ചേര്‍ന്ന് കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ പണയപ്പെടുത്തിയ 135 പവനും അബ്ദുള്‍ ഗഫൂര്‍ പെരിയ ശാഖയില്‍ പണയപ്പെടുത്തിയ 50 പവനും നേരത്തേ വീണ്ടെടുത്തിരുന്നു. അന്ന് പക്ഷേ അനില്‍കുമാര്‍ ബന്ധുവിന്റെ പേരില്‍ പണയപ്പെടുത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പം പിടിയിലായ അഹമ്മദ് ബഷീര്‍ ബന്ധുക്കളുടെ പേരില്‍ ദേശസാത്കൃത ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളില്‍ 50 ലക്ഷത്തിന് പണയപ്പെടുത്തിയ സ്വര്‍ണാഭരണമാണ് വീണ്ടെടുക്കാനുള്ളത്. അതിനുള്ള നിയമനടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. തട്ടിപ്പ്…

    Read More »
  • India

    എക്‌സിറ്റ് പോള്‍ ചതിച്ചു, ഫലസൂചനകളില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല; ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു

    മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ എന്‍ഡിഎയ്ക്ക് തിരിച്ചടി നേരിട്ടത്തോടെ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. എക്‌സിറ്റ് പോള്‍ പ്രകാരം വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ മൂന്നാമതും ഭരണത്തില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ മേയ് മൂന്നിന് തിങ്കളാഴ്ച വിപണികളില്‍ വന്‍ മുന്നേറ്റം പ്രകടമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച എന്‍ഡിഎയുടെ ഭൂരിപക്ഷത്തില്‍ വലിയ കുതിപ്പ് പ്രകമാകാതെ വന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ താഴോട്ട് പോകുകയായിരുന്നു. ചൊവ്വാഴ്ച വ്യാപരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നിഫ്റ്റി 50 സൂചിക 3.03 ശതമാനം ഇടിഞ്ഞ് 22,557ലും സെന്‍സെക്‌സ് 3 ശതമാനം ഇടിഞ്ഞ് 74,107ലും എത്തി. ഏകദേശം 40 മാസത്തിനുള്ളില്‍ ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ചൊവ്വാഴ്ച വിപണികള്‍ താഴോട്ട് പോയത്. എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രവചനം. നിലവില്‍ 73,524.63 എന്ന നിലയിലാണ് സെന്‍സെക്‌സ്. 2,944.15 പോയിന്‍്‌റ് ഇടിവ് (3.85%). സ്റ്റേറ്റ് ബാങ്ക്…

    Read More »
  • Health

    വളരെ സാവധാനമാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കില്‍ നിങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്

    ഭക്ഷണം നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഭക്ഷണ ശീലങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ പ്രവര്‍ത്തനരീതിയും തമ്മില്‍ ബന്ധമുള്ളതായി ?ഗവേഷകര്‍ പറയുന്നു. ഏത് രീതിയിലാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെയും പെരുമാറ്റ പ്രവണതകളുടെയും വശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്ന് ?ഗവേഷകര്‍ പറയുന്നു. നിങ്ങള്‍ പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണോ? സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സാധാരണയായി അവര്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ് ചെയ്യാറുള്ളത്. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ അവരുടെ കഴിവുകളില്‍ ആത്മവിശ്വാസമുള്ളവരാണ്. വളരെ സാവധാനം ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്നാണ് ?ഗവേഷകര്‍ പറയുന്നത്. വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന ആളാണോ? വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സാധാരണയായി മികച്ച മള്‍ട്ടി ടാസ്‌ക്കര്‍മാരാണ്. എല്ലാം നേടാനുള്ള…

    Read More »
  • NEWS

    അഫ്സല്‍ ടോക്സികായ കാമുകന്‍; തന്നെക്കാള്‍ മുകളില്‍ തന്റെ പാര്‍ട്ണര്‍ കയറി പോകുമോ എന്ന ഭയം…

    കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിനെതിരെ പ്രതിശ്രുത വരാനായിരുന്ന അഫ്സല്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഫ്സല്‍ പ്രതികരിച്ചത്. ജാസ്മിന്‍ ബിഗ്ഗ്ബോസില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ജാസ്മിന്‍ തന്നെ വഞ്ചിച്ചുവെന്നുമാണ് അഫ്സല്‍ പറഞ്ഞത്. വിഡിയോയില്‍ ജാസ്മിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ ശേഷം നിരവധി തെളിവുകളും അഫ്‌സ പുറത്തുവിട്ടിരുന്നു. അഫ്സലിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ജാസ്മിനെ അനുകൂലിക്കുന്നവരും അഫ്സലിനെ അനുകരിക്കുന്നവരുമായി തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ഇപ്പോഴിതാ അഫ്സലിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അഫ്സല്‍ നിലവാരമില്ലാത്ത ടോക്സിക് കാമുകനാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇനങ്ങനെയാണ്, അഫ്സല്‍. ഇത്രയും നിലവാരം ഇല്ലാത്ത ഒരു പുരുഷനെ ജീവിതത്തില്‍ കാണിച്ചു തരുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ്. സ്വന്തം കാമുകി, ലൈഫ് പാര്‍ട്ണര്‍ ആവാന്‍ കൊതിച്ചവള്‍ ഒരു പബ്ലിക് പ്ലറ്റ്ഫോമില്‍ കയറി അവളുടെ ബുദ്ധി ഉപയോഗിച്ചും ബോള്‍ഡ്നെസ് ഉപയോഗിച്ചും ഒന്നാമത് ആയി…

    Read More »
  • LIFE

    ഇത് രണ്ട് സ്പൂണ്‍ മാത്രം മതി! കൊതുക് വീടിന്റെ പരിസരത്തേക്ക് ഇനി വരില്ല; പല്ലിയും പാറ്റയും വരെ സ്ഥലംവിടും!

    മഴക്കാലമായാല്‍ കൊതുക് ശല്യം കാരണം വീടിന്റെ ജനാലകളും വാതിലുമെല്ലാം തുറന്നിടാന്‍ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കൊതുക് പടര്‍ത്തുന്ന രോഗങ്ങളും വളരെ കൂടുതലാണ്. സ്ഥിരമായി മരുന്നുകള്‍ നിറച്ച മെഷീന്‍ ഇതിനായി ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളില്‍ കൊതുകിനെ തുരത്താനായി വീട്ടില്‍ തന്നെ ചെയ്തു നോക്കാവുന്ന ചില മാര്‍ഗങ്ങള്‍ വിശദമായി മനസ്സിലാക്കാം. ഇതില്‍ ആദ്യത്തെ രീതി ഉള്ളിയും കര്‍പ്പൂരവും ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കുന്ന ലിക്വിഡ് ആണ്. അതിനായി ഉള്ളിയുടെ തൊലിയെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അത് ഒരു മിക്‌സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിലേക്ക് രണ്ട് കര്‍പ്പൂരം കൂടി നല്ലതുപോലെ പൊടിച്ചു ചേര്‍ക്കുക. ഇത് ജനാലയുടെ ഭാഗങ്ങളില്‍ കൊണ്ടു വയ്ക്കുകയാണെങ്കില്‍ അത്തരം ഭാഗങ്ങളില്‍ ഉള്ള കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. കൂടുതല്‍ ദിവസം ഈ ഒരു ലിക്യുഡ് ഉപയോഗപ്പെടുത്താനായി ഒരു കഷ്ണം പഞ്ഞിയോ അല്ലെങ്കില്‍ ടിഷ്യൂ…

    Read More »
  • Crime

    അമ്പടാ വീരാ! ക്യൂആര്‍കോഡില്‍ ചെറിയൊരു കൃത്രിമം; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ 4.15 കോടി രൂപ പോക്കറ്റിലാക്കി

    ഹൈദരാബാദ്: ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി 4.15 കോടി തട്ടിയെടുത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍. വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന കൊണ്ടാപൂരിലെ സ്വകാര്യ കമ്പനിയിലെ പേയ്മെന്റ് ക്യൂആര്‍ കോഡില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോ ലിവിങ് പ്രോപ്പര്‍ട്ടീസ് എന്ന പേരില്‍ വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്ന ഇസ്താര പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതേപ്പറ്റി പോലീസില്‍ പരാതി നല്‍കിയത്. ക്യൂആര്‍ കോഡ് വഴിയാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും വാടകപണം വാങ്ങുന്നത്. ഈ പണം കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. കമ്പനിയിലെ 15 ജീവനക്കാര്‍ തങ്ങളുടെ കസ്റ്റമേഴ്സിനോട് പണം വ്യക്തിഗത അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് പോലീസിലെ ഇക്കണോമിക് ഒഫന്‍സസ് വിംഗിന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ 4.15 കോടി രൂപയാണ് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് എത്തിച്ചതെന്ന് കമ്പനി ആരോപിച്ചു, ഓഡിറ്റിലാണ് തട്ടിപ്പിന്റെ കാര്യം വെളിച്ചത്തായത്. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കമ്പനി പോലീസിനെ സമീപിച്ചത്. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും…

    Read More »
Back to top button
error: