ഇത് രണ്ട് സ്പൂണ്‍ മാത്രം മതി! കൊതുക് വീടിന്റെ പരിസരത്തേക്ക് ഇനി വരില്ല; പല്ലിയും പാറ്റയും വരെ സ്ഥലംവിടും!
മഴക്കാലമായാല്‍ കൊതുക് ശല്യം കാരണം വീടിന്റെ ജനാലകളും വാതിലുമെല്ലാം തുറന്നിടാന്‍ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കൊതുക് പടര്‍ത്തുന്ന രോഗങ്ങളും വളരെ കൂടുതലാണ്. സ്ഥിരമായി മരുന്നുകള്‍ നിറച്ച മെഷീന്‍ ഇതിനായി ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളില്‍ കൊതുകിനെ തുരത്താനായി വീട്ടില്‍ തന്നെ ചെയ്തു നോക്കാവുന്ന ചില മാര്‍ഗങ്ങള്‍ വിശദമായി മനസ്സിലാക്കാം.
ഇതില്‍ ആദ്യത്തെ രീതി ഉള്ളിയും കര്‍പ്പൂരവും ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കുന്ന ലിക്വിഡ് ആണ്. അതിനായി ഉള്ളിയുടെ തൊലിയെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അത് ഒരു മിക്‌സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിലേക്ക് രണ്ട് കര്‍പ്പൂരം കൂടി നല്ലതുപോലെ പൊടിച്ചു ചേര്‍ക്കുക.
ഇത് ജനാലയുടെ ഭാഗങ്ങളില്‍ കൊണ്ടു വയ്ക്കുകയാണെങ്കില്‍ അത്തരം ഭാഗങ്ങളില്‍ ഉള്ള കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. കൂടുതല്‍ ദിവസം ഈ ഒരു ലിക്യുഡ് ഉപയോഗപ്പെടുത്താനായി ഒരു കഷ്ണം പഞ്ഞിയോ അല്ലെങ്കില്‍ ടിഷ്യൂ പേപ്പറോ ലിക്വിഡില്‍ മുക്കി വയ്ക്കാവുന്നതാണ്. ഗാര്‍ഡന്‍ ഏരിയ പോലുള്ള ഭാഗങ്ങളിലുള്ള കൊതുക് കല്യം ഒഴിവാക്കാനായി മണ്ണെണ്ണ ഉപയോഗപ്പെടുത്താവുന്നതാണ്. മണ്ണെണ്ണ നേരിട്ട് ഒഴിക്കുകയല്ല വേണ്ടത്.
പകരം ഉപയോഗിക്കാത്ത ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ച് മണ്ണെണ്ണ ഒഴിച്ച ശേഷം വെള്ളം കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അത് ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കിയശേഷം കര്‍ട്ടന്റെ ഭാഗങ്ങള്‍, ഗാര്‍ഡന്‍ ഏരിയ എന്നിവിടങ്ങളില്‍ എല്ലാം സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഇത്തരം രീതികളിലൂടെ വളരെ എളുപ്പത്തില്‍ കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്.