CrimeNEWS

അമ്പടാ വീരാ! ക്യൂആര്‍കോഡില്‍ ചെറിയൊരു കൃത്രിമം; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ 4.15 കോടി രൂപ പോക്കറ്റിലാക്കി

ഹൈദരാബാദ്: ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി 4.15 കോടി തട്ടിയെടുത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍. വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന കൊണ്ടാപൂരിലെ സ്വകാര്യ കമ്പനിയിലെ പേയ്മെന്റ് ക്യൂആര്‍ കോഡില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കോ ലിവിങ് പ്രോപ്പര്‍ട്ടീസ് എന്ന പേരില്‍ വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്ന ഇസ്താര പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതേപ്പറ്റി പോലീസില്‍ പരാതി നല്‍കിയത്.

Signature-ad

ക്യൂആര്‍ കോഡ് വഴിയാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും വാടകപണം വാങ്ങുന്നത്. ഈ പണം കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. കമ്പനിയിലെ 15 ജീവനക്കാര്‍ തങ്ങളുടെ കസ്റ്റമേഴ്സിനോട് പണം വ്യക്തിഗത അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് പോലീസിലെ ഇക്കണോമിക് ഒഫന്‍സസ് വിംഗിന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ 4.15 കോടി രൂപയാണ് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് എത്തിച്ചതെന്ന് കമ്പനി ആരോപിച്ചു, ഓഡിറ്റിലാണ് തട്ടിപ്പിന്റെ കാര്യം വെളിച്ചത്തായത്.

തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കമ്പനി പോലീസിനെ സമീപിച്ചത്. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഇക്കണോമിക് ഒഫന്‍സസ് വിംഗ് ഡിസിപി കെ പ്രസാദ് അറിയിച്ചു.

 

Back to top button
error: