HealthLIFE

വളരെ സാവധാനമാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കില്‍ നിങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്

ക്ഷണം നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഭക്ഷണ ശീലങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ പ്രവര്‍ത്തനരീതിയും തമ്മില്‍ ബന്ധമുള്ളതായി ?ഗവേഷകര്‍ പറയുന്നു. ഏത് രീതിയിലാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെയും പെരുമാറ്റ പ്രവണതകളുടെയും വശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്ന് ?ഗവേഷകര്‍ പറയുന്നു.

നിങ്ങള്‍ പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണോ?

Signature-ad

സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സാധാരണയായി അവര്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ് ചെയ്യാറുള്ളത്. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ അവരുടെ കഴിവുകളില്‍ ആത്മവിശ്വാസമുള്ളവരാണ്. വളരെ സാവധാനം ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്നാണ് ?ഗവേഷകര്‍ പറയുന്നത്.

വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന ആളാണോ?

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സാധാരണയായി മികച്ച മള്‍ട്ടി ടാസ്‌ക്കര്‍മാരാണ്. എല്ലാം നേടാനുള്ള അവരുടെ ഓട്ടത്തില്‍ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ജീവിതം ആസ്വദിക്കാന്‍ അവര്‍ മറന്ന് പോകുന്നു.
മാത്രമല്ല, ഭക്ഷണം വേഗത്തില്‍ കഴിക്കുന്നവര്‍ അതിതീവ്രമായ ആഗ്രഹങ്ങളുള്ളവരാണെന്നും ?ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ ക്ഷമ കുറവാണെന്നും പലവിധത്തിലുള്ള കഴിവുകള്‍ ഉള്ളവരായിരിക്കുമെന്നും ഫുഡ് സയന്‍സ് പ്രൊഫസറും പെന്‍ സ്റ്റേറ്റ് കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ സെന്‍സറി ഇവാലുവേഷന്‍ സെന്ററിന്റെ ഡയറക്ടറുമായ ജോണ്‍ ഹെയ്‌സ് പറയുന്നു.

 

Back to top button
error: