Month: June 2024

  • Crime

    വര്‍ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം; തലവടി സ്വദേശി ചാലിശ്ശേരി പോലീസിന്റെ പിടിയിലായി

    പാലക്കാട്: മേഴത്തൂര്‍ സ്‌കൂളിലെ അധ്യാപകന്റെ കാര്‍ മോഷണംപോയ സംഭവത്തില്‍ അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായി. ആലപ്പുഴ തലവടി സ്വദേശി പുത്തന്‍പറമ്പില്‍ വിനോദ് മാത്യുവാണ് (45) 14 മാസത്തിനുശേഷം പിടിയിലാകുന്നത്. 2023 മാര്‍ച്ച് 20-ന് കൂറ്റനാട്ടെ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏല്പിച്ച വാഹനമാണ് മോഷണംപോയത്. വിവിധ ജില്ലകളിലായി 25-ലേറെ വാഹനമോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ വിനോദ് മാത്യുവെന്നു പോലീസ് പറഞ്ഞു. വര്‍ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വാഹനമോഷണങ്ങള്‍ നടത്തുന്നതാണ് രീതിയെന്നും പറയുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ തമിഴ്‌നാട്ടിലാണ് വില്‍ക്കുന്നത്. പ്രതിയെ പോലീസ് തിങ്കളാഴ്ച ഉച്ചയ്ക്ക് കൂറ്റനാട്ടെ വര്‍ക്ഷോപ്പിലെത്തിച്ച് തെളിവെടുപ്പുനടത്തി. ചാലിശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ. സതീഷ്‌കുമാര്‍, എസ്.ഐമാരായ വി.ആര്‍. റെനീഷ്, ഡേവി, സി.പി.ഒമാരായ ഷിജിത്ത്, അതുല്‍, രജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.    

    Read More »
  • India

    ആന്ധ്രയില്‍ നായിഡു മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെത്തും

    വിശാഖപട്ടണം: ആന്ധ്രയില്‍ തകര്‍പ്പന്‍ വിജയം നേടി, കേന്ദ്രത്തില്‍ കിങ് മേക്കറാകുകയും ചെയ്ത എന്‍. ചന്ദ്രബാബു നായിഡു 9ന് മുഖ്യമ്രന്തിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. അമരാവതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് സൂചന. ആകെയുള്ള 175 ല്‍ 134 സീറ്റും ടിഡിപി വിജയിച്ചപ്പോള്‍ സഖ്യകക്ഷികളായ പവന്‍ കല്യാണിന്റെ ജനസേന 21 സീറ്റിലും ബിജെപി 8 സീറ്റിലും വിജയിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനം ഭരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് 39% വോട്ട് നേടിയെങ്കിലും 12 സീറ്റിലേക്കു ചുരുങ്ങി. ടിഡിപി മത്സരിച്ചതില്‍ (144 സീറ്റ്) 93% സീറ്റിലും ജയിച്ചു. 45% വോട്ടുനേടി. കുടുംബ വേരുള്ള കടപ്പയിലെങ്കിലും ജയിക്കുമെന്ന് കരുതിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശര്‍മിള മൂന്നാംസ്ഥാനത്തായി. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 1.72% വോട്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ടിഡിപി വന്‍ മുന്നേറ്റം കാഴ്ചവച്ചു. 25ല്‍ 16 സീറ്റിലാണ് ടിഡിപി വിജയിച്ചത്. നാലാംതവണയാണ് 74 കാരനായ ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ഇതു രാഷ്ട്രീയത്തിലെ പുനര്‍ജന്മമാണെന്നു…

    Read More »
  • NEWS

    മുക്കുപണ്ടം പണയം വെച്ച് 4 ലക്ഷം തട്ടി, കോട്ടയം മണിമലയിൽ ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

       കാഞ്ഞിരപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം വീട്ടിൽ ബിനു എന്ന് വിളിക്കുന്ന എ.കെ ജയകുമാർ(40) എന്നയാളെയാണ് മണിമല  പൊലീസ് അറസ്റ്റ് ചെയ്തത്. മണിമലയിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്കിൽ ജുവൽ അപ്രൈസറായി ജോലി ചെയ്തിരുന്ന ഇയാൾ ഇവിടെ പണയം വയ്ക്കാൻ എത്തുന്ന ആളുകളുടെ സ്വർണത്തിനൊടോപ്പം, സ്വന്തം കയ്യിൽ കരുതിയ മുക്കുപണ്ടവും ഇവരുടെ സ്വർണത്തോടോപ്പം പണയം വച്ച് ബാങ്കിൽ നിന്നും 2022 ഡിസംബർ മാസം മുതൽ 2023 ഓഗസ്റ്റ് വരെ പലതവണകളായി 40,4000(നാലു ലക്ഷത്തി നാലായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അധികൃതർ എത്തി സ്വര്‍ണ്ണം പരിശോധിച്ചപ്പോഴാണ് ഇതിൽ നിന്നും മുക്കുപണ്ടം കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. മണിമല സ്റ്റേഷൻ എസ്. ഐ വിജയകുമാർ,…

    Read More »
  • Kerala

    ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു, പിണറായിയുടെ മേധാവിത്വം തകരും; നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടക്കം തികയ്ക്കുമെന്ന് നിഗമനം

         പിണറായി വിജയൻ്റെ പ്രവചനങ്ങളെല്ലാം തെറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ പിടിച്ചെടുത്ത് കൊണ്ട്  ഇടതുമുന്നണിയെ യു.ഡി.എഫ് നിലംപരിശാക്കി. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു.   ഒരു ലക്ഷത്തിന് മുകളിലാണ് യുഡിഎഫിന്റെ 9 സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തെത്തിയതും ആറ്റിങ്ങലില്‍ വി.മുരളീധരന് ഇഞ്ചോടിഞ്ച് പോരാട്ടം നടത്താനായതും കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഗ്രാഫിലെ ഉയര്‍ച്ച എടുത്ത് കാണിക്കുന്നു. 2019ല്‍ രാജ്യത്താകെ മോദി തരംഗം ആഞ്ഞുവീശിയപ്പോള്‍ മുഖംതിരിച്ചുനിന്ന സംസ്ഥാനത്ത് ഇത്തവണ താമര വിരിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 10 ലേറെ സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്നാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. ശബരിമല വിവാദങ്ങളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും കഴിഞ്ഞ തവണ  എല്‍ഡിഎഫിന്റെ തോല്‍വിക്ക് പ്രധാന കാരണമായപ്പോള്‍ ഇത്തവണത്ത സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരമാണ്  പരാജയത്തിനാധാരം.  ഏക സിവില്‍കോഡ് അടക്കമുള്ള വിഷയങ്ങളുയര്‍ത്തി പ്രചാരണത്തിനിറങ്ങിയിട്ടും സമസ്തയുമായി ചങ്ങാത്തം കൂടിയിട്ടും മുസ്‌ലിം വോട്ടുകൾ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല.…

    Read More »
  • Kerala

    കേരളത്തിന് ആദ്യമായി ബിജെപി എംപി; തോറ്റത് 4 സിറ്റിങ് എംപിമാര്‍, പുതുമുഖങ്ങള്‍ 3 പേര്‍ …

    തിരുവനന്തപുരം: പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേളത്തിനു ലഭിച്ചത് മൂന്നു പുതുമുഖ എംപിമാരെ. സുരേഷ് ഗോപി (തൃശൂര്‍), ഷാഫി പറമ്പില്‍(വടകര), കെ.രാധാകൃഷ്ണന്‍ (ആലത്തൂര്‍) എന്നിവരാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. മത്സരിച്ച 19 സിറ്റിങ് എംപിമാരില്‍ 15 പേരും വിജയിച്ചപ്പോള്‍ നാല് പേര്‍ പരാജയമറിഞ്ഞു. ശശി തരൂര്‍ (തിരുവനന്തപുരം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), എന്‍.കെ.പ്രേമചന്ദ്രന്‍ (കൊല്ലം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡന്‍ (എറണാകുളം), ബെന്നി ബഹനാന്‍ (ചാലക്കുടി), വി.കെ.ശ്രീകണ്ഠന്‍ (പാലക്കാട്), ഇ.ടി.മുഹമ്മദ് ബഷീര്‍ (മലപ്പുറം), എം.പി.അബ്ദുല്‍ സമദ് സമദാനി (പൊന്നാനി), എം.കെ.രാഘവന്‍ (കോഴിക്കോട്), രാഹുല്‍ ഗാന്ധി (വയനാട്), കെ. സുധാകരന്‍ (കണ്ണൂര്‍), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്) എന്നിവരാണ് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവര്‍. ആലപ്പുഴയില്‍ എ.എം.ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, തൃശൂരില്‍ കെ.മുരളീധരന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാര്‍. കെ.സി.വേണുഗോപാല്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ഒരിടവളേയ്ക്കു ശേഷമാണ് വീണ്ടും ലോക്‌സഭയിലേക്ക് പോകുന്നത്.…

    Read More »
  • Kerala

    ടെസ്റ്റ് പാസായി; മിനിറ്റുകള്‍ക്കകം യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

    എറണാകുളം: കാക്കനാട്ട് ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടന്‍ യുവാവിന്റെ പുതിയ ലൈസന്‍സിന് സസ്‌പെന്‍ഷന്‍. രൂപമാറ്റം വരുത്തിയ ബൈക്കുമായി ടെസ്റ്റിനെത്തിയതാണ് ഏലൂര്‍ സ്വദേശി നെല്‍സനു വിനയായത്. ഡ്രൈവിങ് സ്‌കൂള്‍ വാഹനത്തില്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ നെല്‍സന്‍ മടങ്ങാനായി ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തു വച്ചിരുന്ന ബൈക്കില്‍ കയറിയപ്പോഴാണ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ.അസിം പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബൈക്കിന്റെ രേഖകള്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ നിയമലംഘനത്തിന് തുടര്‍ച്ചയായി പിടിയിലാകുന്ന വ്യക്തിയാണ് നെല്‍സനെന്ന് ബോധ്യപ്പെട്ടു. കുറഞ്ഞ കാലയളവില്‍ 11 തവണ ബൈക്ക് പിടികൂടി പിഴ ഈടാക്കിയതായി സൈറ്റിലുണ്ട്. ഇതിനകം 39,000 രൂപ പിഴ ചുമത്തിയതായും കണ്ടെത്തി. ഇന്നലെ കണ്ടെത്തിയ രൂപമാറ്റ കുറ്റത്തിന് 20,000 രൂപ കൂടി പിഴ ചുമത്തി.  

    Read More »
  • Kerala

    ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ വിറപ്പിച്ച് ജോയി വീണു; ഏറ്റവും ചെറിയ ഭൂരിപക്ഷം, മുരളീധരന്‍ മൂന്നാമത്

    തിരുവനന്തപുരം: കേരളത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലം സാക്ഷിയായത്. തുടക്കം മുതല്‍ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങല്‍ മണ്ഡലം അടൂര്‍ പ്രകാശ് നിലനിര്‍ത്തി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി. ജോയ് ഉയര്‍ത്തിയ കടുത്ത പോരാട്ടത്തിനൊടുവില്‍ ഫോട്ടോഫിനിഷിലായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം. 2019-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഡോ. എ. സമ്പത്തിനെതിരേ 38,247 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം ഇത്തവണ വെറും 1,708 വോട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതില്‍ എല്‍.ഡി.എഫിനും വി. ജോയിക്കും സന്തോഷിക്കാം. ഇരു മുന്നണികള്‍ക്കുമെതിരേ കടുത്ത പോരാട്ടം കാഴ്ചവെച്ച ബി.ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന്‍ ഇത്തവണ 3,07,133 വോട്ടുകള്‍ നേടിയത് ശ്രദ്ധേയമായി. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുരേന്ദ്രന്‍ 2,48,081 വോട്ടുകള്‍ നേടിയിടത്താണ് ഇത്തവണ മുരളീധരന് 59,052 വോട്ടുകള്‍ അധികം നേടാനായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും…

    Read More »
  • Kerala

    കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു, ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 16 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. തൃശൂരില്‍ കെ കരുണാകരന് പിന്നാലെ മകന്‍ കെ മുരളീധരനും തോല്‍വിയടഞ്ഞു എന്ന സവിശേഷത കൂടിയുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിജയം ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ തന്നെ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനു മാത്രമാണ് യുഡിഎഫ് തരംഗത്തെ…

    Read More »
  • India

    സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത തേടി ‘ഇന്ത്യ’, നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കള്‍. പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാര്‍ട്ടികളെ ചേര്‍ത്തുതന്നെ നിര്‍ത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. മറുവശത്ത്, എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ നഷ്ടമായ ആത്മവിശ്വാസം വോട്ടെണ്ണല്‍ ദിനത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുപിടിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത തേടി ഇന്ത്യ സഖ്യ നേതാക്കളും സജീവമായി. ആന്ധ്രപ്രദേശില്‍ തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് ഇത്തവണ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ആന്ധ്രയില്‍ മികച്ച തിരിച്ചുവരവു നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ ഉറപ്പാക്കാനാണ്…

    Read More »
  • LIFE

    62 ഒക്കെ ഒരു പ്രായമാണോ?.! ഹണിമൂണിന് താജ് മഹലില്‍ പോകാം; അച്ഛന്‍ ഒരു ജീവിതം ഒരുക്കി കൊടുത്ത് മകള്‍

    മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതോടുകൂടി ഒറ്റയ്ക്കായി പോകുന്ന ചില ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.അവരാണ് നമ്മുടെ അച്ഛനമ്മമാര്‍. തനിച്ചായി പോകുന്ന ഇവരെക്കുറിച്ച് വിവാഹശേഷം ചിന്തിക്കുന്ന മക്കള്‍ കുറവാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ രഞ്ജു. തങ്ങളുടെ അച്ഛന്‍ ഒറ്റയ്ക്കായി പോകാതിരിക്കാന്‍ വേണ്ടി അച്ഛന്റെ 62 മത്തെ വയസ്സില്‍ അച്ഛനുവേണ്ടി ഒരു കൂട്ട് കണ്ടെത്തി കൊടുത്തിരിക്കുകയാണ് മക്കള്‍. 62 വയസ്സുള്ള അച്ഛന്‍ രാധാകൃഷ്ണന്റെ വധുവായി മക്കള്‍ തിരഞ്ഞെടുത്തത് 60 വയസ്സുള്ള മല്ലികയെയാണ്. ഒറ്റപ്പെടലിന്റെ വേദന തന്റെ അച്ഛന്‍ അനുഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് മക്കളാണ് അച്ഛനുവേണ്ടി ഇത്തരം ഒരു കാര്യം ആലോചിക്കുന്നത് . ഒന്നരവര്‍ഷം മുന്‍പാണ് രാധാകൃഷ്ണന്റെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മല്ലികയുടെ ഭര്‍ത്താവാകട്ടെ അഞ്ചു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.ഇതോടെ ഭര്‍ത്താവില്ലാത്ത മല്ലികയുടെ ജീവിതവും ഒറ്റപ്പെടലിലായി.രാധാകൃഷ്ണക്കുറുപ്പിന് രശ്മി, രഞ്ജു, രഞ്ജിത്ത് എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്. തന്റെ ഭര്‍ത്താവുമൊത്ത് വിദേശത്തുള്ള ഇളയമകള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ വേദന നിറഞ്ഞ…

    Read More »
Back to top button
error: