Month: June 2024

  • Crime

    പാക് ചാരസംഘടനയ്ക്കായി ചാരവൃത്തി; ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്

    മുംബൈ: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കായി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ബ്രഹ്‌മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് നാഗ്പുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം 14 വര്‍ഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ബ്രഹ്‌മോസ് മിസൈലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ചോര്‍ത്തിനല്‍കിയതിന് 2018-ലാണ് നിശാന്ത് അറസ്റ്റിലായത്. ബ്രഹ്‌മോസിലെ മിസൈല്‍ സെന്ററില്‍ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. ഇക്കാലയളവിലാണ് മിസൈലുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഐ.എസ്.ഐ.യ്ക്ക് ചോര്‍ത്തിനല്‍കിയത്. മിലിട്ടറി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് നിശാന്തിനെ പിടികൂടിയത്. തുടര്‍ന്ന് ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പകളടക്കം ചുമത്തി ഇയാള്‍ക്കെതിരേ കേസെടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. വിചാരണ തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ഏപ്രിലില്‍…

    Read More »
  • Kerala

    തൃശൂരില്‍ അട്ടിമറിയോ? വമ്പന്‍മാരെ ഞെട്ടിച്ച് സുരേഷ് ഗോപിയുടെ ലീഡ് 18,000 കടന്നു

    തൃശൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ലീഡ് വര്‍ധിപ്പിക്കുന്നു. നിലവില്‍ 18,000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി മുന്നിലാണ്. തുടക്കത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തില്‍, ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സിപിഐ രണ്ടാം സ്ഥാനത്തായി. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരന്‍ വടകര വിട്ട് തൃശൂരില്‍ കോണ്‍ഗ്രസിനായി മത്സരിക്കാനെത്തിയത്. മുന്‍മന്ത്രികൂടിയായ സുനില്‍കുമാറിനെ എല്‍ഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കനത്തു. ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.  

    Read More »
  • LIFE

    കുടുംബത്തിന് വേണ്ടി സ്നേഹം കൊണ്ട് ചെയ്യുന്നതാണ്! അത് പുറത്ത് പറയാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് നടി അന്‍സിബ ഹസന്‍

    മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരസുന്ദരിയാണ് അന്‍സിബ ഹാസന്‍. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായത്. എന്നാലിപ്പോള്‍ ബിഗ് ബോസ് താരം എന്ന ലേബലാണ് അന്‍സിബക്ക് ഉള്ളത്. മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലാണ് അന്‍സിബ മത്സരിച്ചത്. ആ സീസണിലെ മൈന്‍ഡ് ഗെയ്മര്‍ എന്ന നിലയില്‍ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ എഴുപത് ദിവസത്തോളം നിന്നതിന് ശേഷം നടി പുറത്താവുകയായിരുന്നു. ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് അന്‍സിബയുടെ ജീവിതത്തെ പറ്റിയുള്ള കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചയാവുന്നത്. അതില്‍ പ്രധാനം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ നോക്കി ചെയ്യുന്ന വീട്ടിലെ മൂത്തക്കുട്ടിയാണെന്നുള്ളതാണ്. മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതിന് ശേഷം ഉമ്മയുടെയും സഹോദരങ്ങളുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അന്‍സിബയാണെന്ന് നടിയുടെ മാതാവും പറഞ്ഞിരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. ‘ഞാന്‍ മാത്രമല്ല, ലോകത്തുള്ള എല്ലാ വീട്ടിലും ഒരാള്‍ ആ വീട് നോക്കാന്‍ വേണ്ടി കുറച്ച് കൂടുതല്‍ പണി എടുക്കുന്നുണ്ടാവും.…

    Read More »
  • India

    ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യാ സഖ്യം മുന്നില്‍; മോദി പിന്നില്‍

    ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യാ സഖ്യം മുന്നിട്ടുനില്‍ക്കുന്നു. 37 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 37 സീറ്റുകളില്‍ എന്‍.ഡി.എയും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി 6000ല്‍ അധികം വോട്ടുകളില്‍ പിന്നിട്ടുനില്‍ക്കുകയാണ്. യു.പി പി.സി.സി അധ്യക്ഷന്‍ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. ദേശീയതലത്തില്‍ ഇന്‍ഡ്യാ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 245 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുകയാണ്. 243 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിട്ടുനിന്നിരുന്ന കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഇന്‍ഡ്യാ സഖ്യം മുന്നേറ്റം നടത്തുകയാണ്.  

    Read More »
  • Kerala

    ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാ?ഗ്രതാ നിര്‍ദേശം. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത വരും ദിവസങ്ങളില്‍ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. കേരളാ തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  

    Read More »
  • Crime

    ഐ.എ.എസ്. ദമ്പതിമാരുടെ മകള്‍ കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി

    മുംബൈ: ഐ.എ.എസ്. ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ മകള്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ വികാസ് റസ്തോഗിയുടെയും രാധിക റസ്തോഗിയുടെയും മകള്‍ ലിപി റസ്തോഗി(27)യാണ് മുംബൈ നഗരത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് സമീപത്തെ കെട്ടിടത്തിലെ പത്താംനിലയില്‍നിന്നാണ് യുവതി ചാടിയതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഹരിയാണയിലെ സോണിപത്തില്‍ നിയമവിദ്യാര്‍ഥിനിയായിരുന്നു ലിപി. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് യുവതിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അമ്മ രാധിക റസ്തോഗി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.  

    Read More »
  • Kerala

    പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

    തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ (ബാബു രാജേന്ദ്രപ്രസാദ്, 92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്‌മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹര്‍ഗോവിന്ദ് ഖുറാനയ്ക്കു നൊബേല്‍ ലഭിച്ച വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്. മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു. അവസാന കാലം വരെ സാമൂഹിക വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെട്ടു. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രമ. മകള്‍: ബിന്ദു ഭാസ്‌കര്‍ ബാലാജി മാധ്യമപ്രവര്‍ത്തകയായിരുന്നു. 2019 ല്‍ അന്തരിച്ചു. മരുമകന്‍: ഡോ.കെ.എസ് ബാലാജി. തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ 1932 മാര്‍ച്ച് 12 നാണ് എ.കെ.ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കര്‍ ജനിച്ചത്. ഈഴവസമുദായ നേതാവും സാമൂഹിക പരിവര്‍ത്തനവാദിയുമായിരുന്ന എ.കെ.ഭാസ്‌കര്‍ നവഭാരതം എന്ന പത്രത്തിന്റെ ഉടമ…

    Read More »
  • Social Media

    ”ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്; ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു, ഇപ്പോള്‍ താല്‍പര്യമില്ല”

    ജാസ്മിനെ കുറിച്ച് മുന്‍ ബിഗ്‌ബോസ് താരം രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്: ജാസ്മിനെ എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായിരുന്നു. ഷോ തുടങ്ങുന്ന ആദ്യ ദിവസം തലയൊക്കെ മറച്ചുകൊണ്ടാണ് വേദിയിലേക്ക് എത്തിയത്. നല്ല കുലീനത്തമുള്ളൊരു പെണ്‍കുട്ടി. നല്ലൊരു വിശ്വാസിയുടെ ലക്ഷണം കൂടെ കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമായെന്നും രജിത് കുമാര്‍ പറയുന്നു. ഇതെല്ലാം കണ്ടപ്പോഴും നന്നായി കളിക്കുകയാണെങ്കിലും വോട്ട് ജാസ്മിന് തന്നെയെന്ന് ഉറപ്പിച്ചു. മൂന്ന് ദിവസം അങ്ങനെ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് നാലമത്തെ ദിവസം രാത്രിയോ മറ്റോ ചില ആക്ടിവിറ്റികള്‍ കാണുന്നത്. അതോടെയാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഇതിനകത്ത് ആവശ്യം പോലെയുണ്ടെന്ന് മനസ്സിലായതെന്നും രജിത് കുമാര്‍ വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് മാക്‌സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും യഥാര്‍ത്ഥ സ്വഭാവം ഏത് സമയവും പുറത്ത് വരാം. അതാണ് ബിഗ് ബോസ് ഷോയുടെ വിജയം. പുറത്ത് നല്ല ക്ലീന്‍ ഇമേജ് ഉണ്ടാക്കി,…

    Read More »
  • Crime

    വീണ്ടും ബോംബ് ഭീഷണി; മുംബൈ വിമാനം അഹമ്മദാബാദിലിറക്കി

    ന്യൂഡല്‍ഹി: വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണികള്‍ കാരണം വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. പാരീസില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിനായിരുന്നു ഞായറാഴ്ച ബോംബ് ഭീഷണി ഉയര്‍ന്നത്. 294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളില്‍ നിന്ന്, ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ജീവനക്കാരാണ് കുറിപ്പ് കണ്ടെത്തുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളില്‍ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. പിന്നാലെ വിവരം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അധികൃതരെ അറിയിക്കുകയയിരുന്നു. വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ…

    Read More »
  • Kerala

    ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു

    കോഴിക്കോട്: ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോടിന്റെ ചലച്ചിത്രാസ്വാദന സംസ്‌കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനും ‘അശ്വനി’യിലൂടെ അദ്ദേഹം പരിശ്രമിക്കുകയുണ്ടായി. 70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സുകളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 1996ല്‍ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യമനസശാസ്ത്ര മാഗസിന്‍ സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. 2011 ഓടെയാണ് സൈക്കോയുടെ പ്രസിദ്ധീകരണം പൂര്‍ണമായും നിലച്ചത്. ഓഗസ്റ്റില്‍ സൈക്കോ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനിരിക്കെയാണ് അന്ത്യം, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘സെര്‍ച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയവാരിക, ‘രൂപകല’…

    Read More »
Back to top button
error: