KeralaNEWS

കേരളത്തിന് ആദ്യമായി ബിജെപി എംപി; തോറ്റത് 4 സിറ്റിങ് എംപിമാര്‍, പുതുമുഖങ്ങള്‍ 3 പേര്‍ …

തിരുവനന്തപുരം: പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേളത്തിനു ലഭിച്ചത് മൂന്നു പുതുമുഖ എംപിമാരെ. സുരേഷ് ഗോപി (തൃശൂര്‍), ഷാഫി പറമ്പില്‍(വടകര), കെ.രാധാകൃഷ്ണന്‍ (ആലത്തൂര്‍) എന്നിവരാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. മത്സരിച്ച 19 സിറ്റിങ് എംപിമാരില്‍ 15 പേരും വിജയിച്ചപ്പോള്‍ നാല് പേര്‍ പരാജയമറിഞ്ഞു.

ശശി തരൂര്‍ (തിരുവനന്തപുരം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), എന്‍.കെ.പ്രേമചന്ദ്രന്‍ (കൊല്ലം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡന്‍ (എറണാകുളം), ബെന്നി ബഹനാന്‍ (ചാലക്കുടി), വി.കെ.ശ്രീകണ്ഠന്‍ (പാലക്കാട്), ഇ.ടി.മുഹമ്മദ് ബഷീര്‍ (മലപ്പുറം), എം.പി.അബ്ദുല്‍ സമദ് സമദാനി (പൊന്നാനി), എം.കെ.രാഘവന്‍ (കോഴിക്കോട്), രാഹുല്‍ ഗാന്ധി (വയനാട്), കെ. സുധാകരന്‍ (കണ്ണൂര്‍), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്) എന്നിവരാണ് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവര്‍.

Signature-ad

ആലപ്പുഴയില്‍ എ.എം.ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, തൃശൂരില്‍ കെ.മുരളീധരന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാര്‍. കെ.സി.വേണുഗോപാല്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ഒരിടവളേയ്ക്കു ശേഷമാണ് വീണ്ടും ലോക്‌സഭയിലേക്ക് പോകുന്നത്. ഇതാദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കേരളത്തില്‍നിന്ന് ഒരു ലോക്സഭാ എംപിയെയും ലഭിച്ചിരിക്കുന്നു.

 

Back to top button
error: