KeralaNEWS

ടെസ്റ്റ് പാസായി; മിനിറ്റുകള്‍ക്കകം യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

എറണാകുളം: കാക്കനാട്ട് ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടന്‍ യുവാവിന്റെ പുതിയ ലൈസന്‍സിന് സസ്‌പെന്‍ഷന്‍. രൂപമാറ്റം വരുത്തിയ ബൈക്കുമായി ടെസ്റ്റിനെത്തിയതാണ് ഏലൂര്‍ സ്വദേശി നെല്‍സനു വിനയായത്. ഡ്രൈവിങ് സ്‌കൂള്‍ വാഹനത്തില്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ നെല്‍സന്‍ മടങ്ങാനായി ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തു വച്ചിരുന്ന ബൈക്കില്‍ കയറിയപ്പോഴാണ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ.അസിം പിടികൂടിയത്.

രൂപമാറ്റം വരുത്തിയ ബൈക്കിന്റെ രേഖകള്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ നിയമലംഘനത്തിന് തുടര്‍ച്ചയായി പിടിയിലാകുന്ന വ്യക്തിയാണ് നെല്‍സനെന്ന് ബോധ്യപ്പെട്ടു. കുറഞ്ഞ കാലയളവില്‍ 11 തവണ ബൈക്ക് പിടികൂടി പിഴ ഈടാക്കിയതായി സൈറ്റിലുണ്ട്. ഇതിനകം 39,000 രൂപ പിഴ ചുമത്തിയതായും കണ്ടെത്തി. ഇന്നലെ കണ്ടെത്തിയ രൂപമാറ്റ കുറ്റത്തിന് 20,000 രൂപ കൂടി പിഴ ചുമത്തി.

Signature-ad

 

Back to top button
error: