IndiaNEWS

ആന്ധ്രയില്‍ നായിഡു മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെത്തും

വിശാഖപട്ടണം: ആന്ധ്രയില്‍ തകര്‍പ്പന്‍ വിജയം നേടി, കേന്ദ്രത്തില്‍ കിങ് മേക്കറാകുകയും ചെയ്ത എന്‍. ചന്ദ്രബാബു നായിഡു 9ന് മുഖ്യമ്രന്തിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. അമരാവതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് സൂചന.

ആകെയുള്ള 175 ല്‍ 134 സീറ്റും ടിഡിപി വിജയിച്ചപ്പോള്‍ സഖ്യകക്ഷികളായ പവന്‍ കല്യാണിന്റെ ജനസേന 21 സീറ്റിലും ബിജെപി 8 സീറ്റിലും വിജയിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനം ഭരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് 39% വോട്ട് നേടിയെങ്കിലും 12 സീറ്റിലേക്കു ചുരുങ്ങി. ടിഡിപി മത്സരിച്ചതില്‍ (144 സീറ്റ്) 93% സീറ്റിലും ജയിച്ചു. 45% വോട്ടുനേടി.

Signature-ad

കുടുംബ വേരുള്ള കടപ്പയിലെങ്കിലും ജയിക്കുമെന്ന് കരുതിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശര്‍മിള മൂന്നാംസ്ഥാനത്തായി. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 1.72% വോട്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ടിഡിപി വന്‍ മുന്നേറ്റം കാഴ്ചവച്ചു. 25ല്‍ 16 സീറ്റിലാണ് ടിഡിപി വിജയിച്ചത്.

നാലാംതവണയാണ് 74 കാരനായ ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ഇതു രാഷ്ട്രീയത്തിലെ പുനര്‍ജന്മമാണെന്നു നായിഡുവിനു ബോധ്യമുണ്ട്. ആന്ധ്രയ്ക്കുള്ള പ്രത്യേക പദവി മുതല്‍ ജഗനും പാര്‍ട്ടിക്കുമെതിരായ പ്രതികാര നടപടികള്‍ വരെയുള്ള സംഭവബഹുലമായ ദിനങ്ങളാണ് ആന്ധ്രയെ കാത്തിരിക്കുന്നത്.

ഞങ്ങളുടെ പ്രവര്‍ത്തകരെ അവഹേളിച്ച ആരെയും വെറുതേ വിടില്ലെന്നും ‘പണിഷ്‌മെന്റ്’ ഉറപ്പാണെന്നും പ്രചാരണ വേദിയില്‍ നായിഡു പ്രസംഗിച്ചതാണ്. അഴിമതിക്കേസില്‍ 2 മാസത്തോളം ജയിലില്‍ കിടന്ന നായിഡുവിന് കേസുകളുടെ അപഹാരം ഒഴിവാക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. നായിഡു ജയിലിനു പുറത്തുനില്‍ക്കേണ്ടത് ഇപ്പോള്‍ ബിജെപിയുടെ ആവശ്യമായിരിക്കുന്നു.

ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 1995 മുതല്‍ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു.

ആകെ സീറ്റ് 175

ടിഡിപി 135
ജനസേന21
വൈഎസ്ആര്‍11
ബിജെപി8

Back to top button
error: