Month: June 2024

  • Kerala

    ആലത്തൂര്‍ തോല്‍വിയില്‍ രമ്യയ്‌ക്കെതിരേ പടയൊരുക്കം; പിഴവ് സ്ഥാനാര്‍ഥിയുടെ ഭാഗത്തെന്ന് ഡി.സി.സി

    പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ.തങ്കപ്പന്‍ പറഞ്ഞു. അതേസമയം, തന്റെ നിലപാട് തോല്‍വിക്കു കാരണമായെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്ടര്‍ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം. അതിനിടെ, വിവാദങ്ങള്‍ക്കില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ സഹകരിച്ചു തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.      

    Read More »
  • India

    പൊന്നുകായ്ക്കുന്ന മരമായാലും പുരപ്പുറത്ത് ചാഞ്ഞാല്‍ വെട്ടാന്‍മടിക്കാത്ത ആര്‍.എസ്.എസ്! മോദിയെയും അമിത്ഷായെയും ഒതുക്കിയത് നാഗപ്പൂരിന്‍െ്‌റ അതൃപ്തി?

    ന്യൂഡല്‍ഹി: 2025 സെപ്റ്റംബറില്‍ ആര്‍.എസ്.എസിന് 100 വയസാകും. ഇക്കാലമത്രയും പിളര്‍പ്പുകളില്ലാതെ എകശിലാ രൂപത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞത് ആ സംഘടനയുടെ അച്ചടക്കവും വ്യക്തികള്‍ക്ക് മുകളില്‍ സംഘടന എന്ന മനോഭാവവും കൊണ്ടാണെന്ന് സംഘത്തിന്‍െ്‌റ എതിരാളികള്‍ പോലും സമ്മതിക്കും. പൊന്നുകായ്ക്കുന്ന മരമായാലും പുരപ്പുറേത്തയ്ക്കു ചാഞ്ഞാല്‍ വെട്ടിമാറ്റാന്‍ മടിക്കാത്ത ആര്‍.എസ്.എസിന്‍െ്‌റ കാര്‍ക്കശ്യവും മോദിയുടെ മൂന്നാമൂഴത്തിലെ തിളക്കം മങ്ങിയ പ്രകടനവും ചേര്‍ത്തുവായിക്കുമ്പോള്‍ മറ്റു ചിലതുകൂടി തെളിയുന്നുണ്ട്. ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്തുനിന്ന് ബിജെപി ഒരുപാട് വളര്‍ന്നെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരസ്യ പ്രതികരണം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ബിജെപി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നദ്ദയുടെ പരാമര്‍ശം. ബിജെപിക്ക് ഇപ്പോള്‍ ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി ഉണ്ടെന്നും നദ്ദ പറഞ്ഞിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നിന്ന് ബിജെപിയിലെ ആര്‍എസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. ഫലത്തില്‍ ഇത് നാഗ്പൂരിനെ ചൊടിപ്പിച്ചു. അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദില്‍ പോലും ബിജെപി തോറ്റു. സംഘപരിവാര്‍ ശക്തിയുള്ള യുപിയില്‍ വലിയ…

    Read More »
  • Kerala

    പാര്‍ട്ടി സുരേഷ് ഗോപിയെ മാതൃകയാക്കണം; ഇനി പ്രവര്‍ത്തനം ആലപ്പുഴയിലെന്ന് ശോഭാ സുരേന്ദ്രന്‍

    ആലപ്പുഴ: തൃശൂരിലൂടെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നതില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രന്‍. രണ്ടുവട്ടം തോറ്റിട്ടും തൃശൂര്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാര്‍ട്ടി പിന്തുടരണമെന്ന് ശോഭ പറഞ്ഞു. ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. ആറ്റിങ്ങലില്‍തന്നെ നിന്നിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. പാര്‍ട്ടി സംവിധാനത്തിലൂടെ മാത്രമേ മൂന്നോട്ട് പോകാനാവൂ. ബിജെപിയെ ബദലായി സിപിഎം പ്രവര്‍ത്തകര്‍ കാണുന്നു എന്നതിന് തെളിവാണ് ആലപ്പുഴയിലെ ചെങ്കോട്ടകളില്‍ തനിക്ക് ലഭിച്ച വോട്ടുകളെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രന്‍ കാഴ്ചവച്ചത്. 2,99,648 വോട്ടുകള്‍ ശോഭ നേടി. കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 4,04,560 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ എ എം ആരിഫ് 3,41,047 വോട്ടും നേടി. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് നില ഉയര്‍ത്തുന്ന പതിവ് ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും ആവര്‍ത്തിക്കുകയായിരുന്നു. അമ്പതിനായിരത്തില്‍ താഴെ മാത്രം വോട്ടുകള്‍ നേടിയിരുന്ന പതിവില്‍ നിന്ന്…

    Read More »
  • India

    രാഹുല്‍ വയനാട് വിടുമോ? പകരം പ്രിയങ്ക വരുമോ?

    വയനാട്: രാഹുല്‍ ഗാന്ധി മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതോടെ മണ്ഡലങ്ങളില്‍ ഏത് നിലനിര്‍ത്തും എന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. യുപിയിലെ റായ്ബറേലിയിലും വയനാട്ടിലും വന്‍ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം. വയനാട് സീറ്റ് ഒഴിയാനാണ് രാഹുലിന്റെ തീരുമാനമെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്നും വിവരമുണ്ട്. മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന് വയനാട്ടിലും വന്‍ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. യു.പിയിലും കേരളത്തിലും രാഹുലിന്റെ സാന്നിധ്യം ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സഖ്യത്തിന്റെ വന്‍ മുന്നേറ്റത്തിനു കാരണവുമായി. രണ്ടു സ്ഥലത്തും വന്‍ വിജയം നേടിയ രാഹുല്‍ റായ്ബറേലി നിലനിര്‍ത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ബൂത്ത് തല വോട്ടര്‍ പട്ടിക സൂക്ഷിച്ചുവെക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ കോണ്‍ഗ്രസ് നല്‍കുകയും ചെയ്തിരുന്നു. അങ്ങനെ വന്നാല്‍, വയനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കാനുള്ള സാധ്യതയാണ്…

    Read More »
  • Kerala

    രണ്ടായിരം പേര്‍ക്ക് ‘പോത്തും പിടീം’; ഫ്രാന്‍സിസ് ജോര്‍ജിന്റെ ജയം ആഘോഷിച്ച് പിറവം

    എറണാകുളും: പിറവത്ത് ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചാല്‍ 2500 പേര്‍ക്ക് പോത്തും പിടിയും നല്‍കുമെന്നുമുള്ള എല്‍ഡിഎഫ് നേതാവ് ജില്‍സ് പെരിയ പുറം വാഗ്ദാനം പാലിച്ചു. രണ്ടു കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ബലപരീക്ഷണം നടന്ന കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയത്തിനു കൊഴുപ്പുകൂട്ടാനാണ് നാട്ടുകാര്‍ക്കു പിടിയും ചൂടന്‍ പോത്തുകറിയും നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പാര്‍ട്ടിയിലെ തന്നെ അംഗവും പിറവം നഗരസഭാ ഭരണത്തില്‍ എല്‍ഡി എഫിന് ഒപ്പംനില്‍ക്കുന്ന കൗണ്‍സിലറുമായ ജില്‍സ് പെരിയപ്പുറവും ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകരുമായിരുന്നു പിന്നണിയില്‍. 200 കിലോഗ്രാം അരിപ്പൊടിയും 250 കിലോഗ്രാം പോത്തിറച്ചിയും ഉപയോഗിച്ചാണു 2000 പേര്‍ക്കുള്ള വിഭവങ്ങള്‍ ഒരുക്കിയത്. സമീപത്തെ അഗതി മന്ദിരങ്ങളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തുമായിരുന്നു വിതരണം. ആഘോഷം കേരള കോണ്‍ഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം അപു ജോസഫ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ടേമില്‍ എംപിയായിരുന്ന തോമസ് ചാഴികാടന്‍ പിറവം മണ്ഡലത്തെ അവഗണിച്ചതിനാല്‍ പരാജയം ആഘോഷമാക്കുന്നുവെന്നാണ് കൂട്ടായ്മയുടെ നിലപാട്.…

    Read More »
  • India

    തീവ്രവര്‍ഗീയതയോട് പറഞ്ഞു ബിഗ് നോ; ഹിന്ദി ഹൃദയഭൂമി വിധിയെഴുതിയതിങ്ങനെ

    ന്യൂഡല്‍ഹി: മുന്നൂറു സീറ്റിനപ്പുറത്തേക്കു കടന്ന് മേധാവിത്വമുറപ്പിക്കാന്‍ 2019-ല്‍ ബി.ജെ.പി.യെ സഹായിച്ചത് ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയാണെങ്കില്‍ ഇത്തവണ വില്ലനായതും അതേ പ്രദേശം. ഇതില്‍ പ്രധാനം ഏറ്റവുമധികം എം.പിമാരെ തിരഞ്ഞെടുത്തയക്കുന്ന ഉത്തര്‍പ്രദേശ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ സമാജ് വാദി പാര്‍ട്ടി പ്രകടിപ്പിച്ച ആത്മവിശ്വാസം ശരിയായിരുന്നെന്ന് ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പുകൂടിയാണ് ഇക്കുറി നടന്നത്. കഴിഞ്ഞതവണ വെറും അഞ്ചു സീറ്റിലൊതുങ്ങേണ്ടി വന്ന സമാജ് വാദി പാര്‍ട്ടി ഇത്തവണ 38 സീറ്റുപിടിച്ചു. യു.പി.യിലെ രാഷ്ട്രീയചിത്രം വെച്ചുനോക്കിയാല്‍ ദുര്‍ബലമായ കോണ്‍ഗ്രസിനും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വഴിതുറന്നത് എസ്.പിയുടെ പോരാട്ടമാണെന്നു പറയാം. അധികാരത്തിലിരിക്കുന്ന ബി.ജെ.പി.യുടെ സംഘടനക്കരുത്തിനെ മറികടന്ന് ഏറക്കുറെ ഒറ്റയ്ക്ക് പോരാടി നേടിയ വിജയമാണിത്. കഴിഞ്ഞതവണ 62 സീറ്റ് നേടാനായ ബി.ജെ.പിക്ക് ഇത്തവണ 33-ലേക്ക് ഒതുങ്ങേണ്ടിവന്നു. ബി.ജെ.പി. അവരുടെ ഹിന്ദുത്വ പരീക്ഷണശാലയായി ഏറ്റവുമധികം ഉപയോഗിക്കുന്ന മണ്ണിലുണ്ടായ തിരിച്ചടി തീവ്ര വര്‍ഗീയധ്രുവീകരണ അജന്‍ഡകള്‍ വിലപ്പോവില്ലെന്നു തെളിയിക്കുന്നു. ബിഹാറിലും കഴിഞ്ഞതവണത്തെ നേട്ടം ബി.ജെ.പിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. ശക്തമായ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുന്ന ബിഹാറിന്റെ മണ്ണില്‍ ദാരിദ്ര്യത്തിന്റെ രാഷ്ട്രീയംകൂടി ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍, ഭരണകക്ഷിയെന്ന…

    Read More »
  • India

    നിതീഷും നായിഡുവും എത്തിയാല്‍ 28 സീറ്റുകള്‍ മറിയും; ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിക്കാന്‍ ‘ഇന്ത്യ’യും

    ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ ആരായാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംസാരിച്ചേക്കും. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ കക്ഷികളുമായും സംസാരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാല്‍ ഖുര്‍ഷിദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്‍ഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും സീറ്റുകള്‍ തമ്മില്‍ വലിയ അന്തരമില്ലാത്തതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും ചേര്‍ന്നാല്‍ 28 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ഇന്ത്യ സഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 234ല്‍ നിന്നും 262 ആയി ഉയരും. ഇതോടെ ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വരും. സ്വതന്ത്രര്‍ കൂടെ സഹായിച്ചാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. ഇതും മറ്റ് അനുബന്ധ വിഷയങ്ങളും ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5 തവണയാണ് നിതീഷ് കുമാര്‍…

    Read More »
  • LIFE

    അട്ടകള്‍ വീടിന്റെ പരിസരത്ത് അടുക്കില്ല; ഇങ്ങനെയൊരു മിശ്രിതം തയ്യാറാക്കി നോക്കൂ, ഫലം ഉറപ്പ്

    മഴക്കാലത്ത് മിക്കവരുടെയും വീടുകളില്‍ കാണപ്പെടുന്ന ശല്യമാണ് ഒച്ചുകളും അട്ടകളും. കുളിമുറികളിലൂടെയും തുറന്നുകിടക്കുന്ന വഴികളിലൂടെയുമാണ് ഇവ സാധാരണയായി വീട്ടിലെത്തുക. അട്ടകള്‍ പൊതുവെ രോഗവാഹകരല്ലെങ്കിലും ഇവയെ ചവിട്ടുകയോ, ശരീരത്തില്‍ ഇഴഞ്ഞുകയറുകയോ ചെയ്യാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെയാണ് ഒച്ചുകള്‍. പതിനായിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും പെരുകുന്നത്. പറമ്പുകളും കാനകളുമൊക്കെ കടന്ന് ഒച്ചുകളിപ്പോള്‍ വീടുകളുടെ ചുമരിലും വീടകങ്ങളില്‍വരെയുമെത്തി. ഒരു ആഫ്രിക്കന്‍ ഒച്ചിന് ഒരു സമയത്ത് നൂറ് കണക്കിന് മുട്ടകളിടാന്‍ സാധിക്കും. ഇലകള്‍ക്കിടയിലും മണ്ണിലെ ചെറു കുഴികളിലുമൊക്കെയാണ് ഇവ മുട്ടയിടുന്നത്. ദിവസങ്ങള്‍ക്കൊണ്ട് ഒരു ആഫ്രിക്കന്‍ ഒച്ചില്‍ നിന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പുറത്തെത്തും. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. കൃഷിത്തോട്ടങ്ങളില്‍ വിഹരിക്കുന്ന ഇവ പയര്‍, പാവല്‍, വെണ്ട, കപ്പ, ചേന, വാഴ, മത്തന്‍ തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം തിന്നു നശിപ്പിക്കുന്നു. മെനിഞ്ചൈറ്റിസ് അടക്കം രോഗം പരത്താന്‍ ഇവയ്ക്ക് കഴിയും. അട്ടകള്‍ അല്ലെങ്കില്‍ തേരട്ടകള്‍ അതേസമയം തണുപ്പ് ഇഷ്ടപ്പെടുന്ന ജീവിയാണ്. ഇത്തരം സാഹചര്യം മുതലാക്കി ഇവ വീട്ടില്‍ കയറും. കുറേശെ…

    Read More »
  • India

    ഇന്‍ഡോറില്‍ കോണ്‍ഗ്രസ് പിന്തുച്ചത് ‘നോട്ട’യെ; ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 11 ലക്ഷത്തിലധികം!

    ഭോപ്പാല്‍: കോണ്‍ഗ്രസ് നോട്ടക്ക് വേണ്ടി വോട്ട് തേടിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി വിജയിച്ചത് 11 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തോളം വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്താണ് നോട്ടയെത്തിയത്. ഇന്‍ഡോറിലെ സിറ്റിങ് എം.പിയായ ശങ്കര്‍ ലാല്‍വാനിയാണ് റെക്കോഡ് വിജയം സ്വന്തമാക്കിയത്. 11.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ലാല്‍വാനിയുടെ വിജയം. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി ലഭിക്കുന്ന ഏറ്റവും കൂടിയ ഭൂരിപക്ഷമാണിതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഇന്‍ഡോറില്‍ 2,18,674 വോട്ടര്‍മാര്‍ നോട്ട ഓപ്ഷന്‍ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനാലാണ് നോട്ടക്കായി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഇന്‍ഡോറില്‍ വിജയം ഏറെ ദുഷ്‌കരമായിരുന്നെങ്കിലും യുവനേതാവിനെ രംഗത്തിറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാമിന്റെ കൂറുമാറ്റത്തോടെ അസ്തമിക്കുകയായിരുന്നു. എസ്.യു.സി.ഐ സ്ഥാനാര്‍ഥിക്കോ സ്വതന്ത്ര സ്ഥാനാര്‍ഥിക്കോ പിന്തുണ നല്‍കണമോയെന്ന് കോണ്‍ഗ്രസ് ചര്‍ച്ചചെയ്‌തെങ്കിലും വേണ്ടെന്ന് തീരുമാനിക്കുകയിരുന്നു. തുടര്‍ന്നാണ്…

    Read More »
  • Kerala

    സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഇരുപതുകാരന്‍ മുങ്ങിമരിച്ചു

    ആലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നേഴ്സിങ് കോളജിന് സമീപം തറമേഴം വീട്ടില്‍ നവാസ് – നൗഫി ദമ്പതികളുടെ മകന്‍ സല്‍മാന്‍ (20)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സല്‍മാന്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: നാദിര്‍ഷ, നൗഫല്‍.  

    Read More »
Back to top button
error: