CrimeNEWS

വര്‍ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം; തലവടി സ്വദേശി ചാലിശ്ശേരി പോലീസിന്റെ പിടിയിലായി

പാലക്കാട്: മേഴത്തൂര്‍ സ്‌കൂളിലെ അധ്യാപകന്റെ കാര്‍ മോഷണംപോയ സംഭവത്തില്‍ അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായി. ആലപ്പുഴ തലവടി സ്വദേശി പുത്തന്‍പറമ്പില്‍ വിനോദ് മാത്യുവാണ് (45) 14 മാസത്തിനുശേഷം പിടിയിലാകുന്നത്.

2023 മാര്‍ച്ച് 20-ന് കൂറ്റനാട്ടെ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏല്പിച്ച വാഹനമാണ് മോഷണംപോയത്. വിവിധ ജില്ലകളിലായി 25-ലേറെ വാഹനമോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ വിനോദ് മാത്യുവെന്നു പോലീസ് പറഞ്ഞു. വര്‍ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വാഹനമോഷണങ്ങള്‍ നടത്തുന്നതാണ് രീതിയെന്നും പറയുന്നു.

Signature-ad

മോഷ്ടിച്ച വാഹനങ്ങള്‍ തമിഴ്‌നാട്ടിലാണ് വില്‍ക്കുന്നത്. പ്രതിയെ പോലീസ് തിങ്കളാഴ്ച ഉച്ചയ്ക്ക് കൂറ്റനാട്ടെ വര്‍ക്ഷോപ്പിലെത്തിച്ച് തെളിവെടുപ്പുനടത്തി. ചാലിശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ. സതീഷ്‌കുമാര്‍, എസ്.ഐമാരായ വി.ആര്‍. റെനീഷ്, ഡേവി, സി.പി.ഒമാരായ ഷിജിത്ത്, അതുല്‍, രജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

 

Back to top button
error: