IndiaNEWS

സംഖ്യാശാസ്ത്രത്തിൽ ‘8’ അതിപ്രധാനം, നരേന്ദ്ര മോദി എന്തുകൊണ്ട് സത്യപ്രതിജ്ഞ ജൂൺ 8ന് നിശ്ചയിച്ചു എന്നറിയുക

    നരേന്ദ്ര മോദി ജൂൺ  8ന് മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഈയൊരു അവസരത്തിൽ 8 എന്ന സംഖ്യ ശ്രദ്ധേയമാണ്. ഇതാദ്യമല്ല പ്രധാനമന്ത്രി മോദിയുടെ പ്രധാന പരിപാടികളിൽ ‘8’ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നത് .

സംഖ്യാശാസ്ത്രത്തിൽ 8 എന്ന സംഖ്യ ശനി ഗ്രഹത്തെ സൂചിപ്പിക്കുന്നു, കൂടാതെ 8  നീതിയുടെ പ്രതീകവുമാണെന്ന് നോയിഡ ആസ്ഥാനമായുള്ള പ്രശസ്ത സംഖ്യാശാസ്ത്രജ്ഞൻ രാഹുൽ സിംഗ് പറയുന്നു:

Signature-ad

‘‘എട്ടാം നമ്പർ രാജയോഗത്തിൻ്റെ പ്രതീകമാണ്. സാധാരണയായി, ഉയർച്ചയിൽ ശനിയുടെ അപഹാരം ഉള്ളവർക്ക് ജീവിതത്തിൽ വിജയം വൈകും. എന്നാൽ ഈ വിജയം വളരെ വലുതായിരിക്കും. എല്ലാ ശത്രുക്കളും പരാജയപ്പെടും.’’ രാഹുൽ സിംഗ് വിശദീകരിച്ചു.

ഒന്നാം മോദി സർക്കാരിന്റെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായ നോട്ട് നിരോധനം നവംബർ  8ന് രാത്രി 8  മണിക്ക് പ്രഖ്യാപിച്ചതിൽ നിന്ന് മോദിയുടെ ജീവിതത്തിൽ 8ന്റെ പ്രാധാന്യം മനസിലാക്കാം. 2015 സെപ്‌റ്റംബർ 26-ന് അദ്ദേഹം ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചു. 2, 6 എന്നീ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണ് 8. കൂടാതെ 2015നെ ഇങ്ങനെ 2 + 0 + 1 + 5 കൂട്ടിയാൽ 8 ലഭിക്കും. പ്രധാനമന്ത്രി മോദി ജനിച്ചത് സെപ്റ്റംബർ 17നാണ്. 1, 7 എന്നീ സംഖ്യകൾ കൂട്ടിയാൽ 8 ആണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 8-ാം നമ്പർ പ്രാധാന്യമർഹിക്കുന്നു എന്ന്  ജ്യോത്സ്യനായ  ശൈലേന്ദ്ര പാണ്ഡെയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു.
‘‘ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ജനുവരി 26 നാണ്, അത് 8 എന്ന സംഖ്യയായി ബന്ധപ്പെടുന്നു. ഭരണഘടന നടപ്പിലാക്കി ഇന്ത്യ റിപ്പബ്ലിക്കായി മാറിയ ദിവസത്തെ ഇത് അടയാളപ്പെടുത്തുന്നു. ഇതും 8ൻ്റെ സ്വാധീനം വ്യക്തമാക്കുന്നു.’’ പാണ്ഡെ കൂട്ടിച്ചേർത്തു.

2024-ൽ കൗതുകകരമായ യാദൃശ്ചികത കൂടിയുണ്ട്, വർഷത്തിലെ സംഖ്യകൾ (2+0+2+4) കൂട്ടിയാൽ 8 കിട്ടും.

ജൂൺ 8ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആകസ്മികമായിരിക്കില്ലെന്നും അൽപം ആലോചിച്ച ശേഷമാണ്  തിരഞ്ഞെടുത്തതെന്നുമാണ് റിപ്പോർട്ട്.

‘‘ജൂൺ 8ന് സത്യപ്രതിജ്ഞ ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സംഖ്യയുടെ സ്വാധീനം മനസ്സിലായിട്ടുണ്ടാകണം.  8ൻ്റെ സ്വാധീനം പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു.’’ ന്യൂമറോളജിസ്റ്റ് രാഹുൽ സിംഗ് വ്യക്തമാക്കി. 8 എന്ന സംഖ്യ പോസിറ്റീവായി സ്വാധീനിക്കപ്പെട്ടവർ വളരെ കഠിനാധ്വാനികളാണെന്നും അത് അവരുടെ പ്രയത്നത്തിലും ഊർജത്തിലും വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

‘’സത്യപ്രതിജ്ഞാ സമയം ഒരു നിർണായക പങ്ക് വഹിക്കും. സത്യപ്രതിജ്ഞയുടെ നിമിഷത്തിനായി ഉണ്ടാക്കിയ ജാതകം സർക്കാരിന് അടുത്ത  5 വർഷം എങ്ങനെയായിരിക്കും എന്നും അവർ അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾ അല്ലെങ്കിൽ അവസരങ്ങൾ എന്തൊക്കെയാണെന്നും വെളിപ്പെടുത്തും. സംഖ്യയെ മാത്രം അടിസ്ഥാനമാക്കിയാണ് ഇത് അനുമാനിക്കുന്നത്.  എന്നാൽ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും വരുമ്പോൾ മറ്റ് ഗ്രഹങ്ങളെയും പരിഗണിക്കേണ്ടതുണ്ട്.’’
ശൈലേന്ദ്ര പാണ്ഡെ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും,  8ൻ്റെ ശക്തി ഉപയോഗിക്കുമ്പോൾ സത്യസന്ധതയായിരിക്കണം മന്ത്രമെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങൾ സംഭവിക്കാമെന്നും  രാഹുൽ സിംഗ് ഓർമിപ്പിച്ചു:

‘‘ 8 എന്ന നമ്പർ നീതിയുടെ പ്രതീകമായതിനാൽ അതിന്റെ ശക്തിയിൽ വിശ്വസിക്കുന്നവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ ധാർമ്മികത പുലർത്തണം. അധാർമികമായി പ്രവർത്തിച്ചാൽ ശനിയുടെ അനന്തരഫലങ്ങൾ ഉണ്ടാകും. പലപ്പോഴും പ്രതികൂലമായതായിരിക്കും അക്കാര്യങ്ങൾ, ആരോഗ്യത്തെ തന്നെ ബാധിക്കാനിടയുണ്ട്. ശനിക്ക് ശിക്ഷിക്കാൻ കഴിയുമെന്ന് നിരീക്ഷണങ്ങളുണ്ട്‌. ആർക്കും രക്ഷപ്പെടാൻ കഴിയത്തായിരിക്കും ശിക്ഷ, അതാണ് 8ൻ്റെ സ്വഭാവം.’’ അദ്ദേഹം വിശദീകരിച്ചു.

Back to top button
error: