Month: June 2024

  • India

    നരേന്ദ്ര മോദി നേതാവ്:  പിന്തുണച്ച് നായിഡുവും നിതീഷും, ശനിയാഴ്ച മന്ത്രിസഭ; ഉദ്യമം ഉപേക്ഷിച്ച് ഇന്ത്യാ മുന്നണി

          പ്രധാനമന്ത്രി പദ​ത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം. ഇന്ന് ചേർന്ന എൻഡിഎ യോ​ഗത്തിലാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. എൻഡിഎ സഖ്യത്തിന്റെ നേതാവായി ഏകകണ്ഠമായാണ് മോദിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച പുതിയ മന്ത്രിസഭ ചുമതലയേൽക്കും. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. ഏഴ് സ്വതന്ത്ര്യ എംപിമാരും ബിജെപിയെ പിന്തുണയ്ക്കും. വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തിൽ തീരുമാനമായി. അമിത് ഷായും നഡ്ഡയും രാജ്നാഥ് സിങ്ങും സഖ്യകക്ഷികളുമായി ചർച്ച നടത്തും. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എൻ ഡി എ സർക്കാരിനുള്ള കത്ത് നൽകിയ സാഹചര്യത്തിലാണ് തുടർ ചർച്ചകൾക്ക് സാധ്യത മങ്ങിയത്. എന്നാൽ സർക്കാർ രൂപീകരണത്തിന്…

    Read More »
  • Kerala

    കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ നിന്നും 4.76 കോടി തട്ടി, സെക്രട്ടറിയും കൂട്ടാളിയും പിടിയിൽ

        കാസര്‍കോട് ജില്ലയിലെ കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയടക്കം രണ്ട് പേർ പിടിയിൽ. സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവും സൊസൈറ്റി സെക്രട്ടറിയുമായ കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരെയാണ് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും പൊലീസ് പിടിയിലായത്. കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ വ്യാജ സ്വർണപ്പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് കെ രതീശൻ നടത്തിയത്. കഴിഞ്ഞ മാസം 13ന് ആണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കേസിൽ നേരത്തെ മൂന്നുപേർ അറസ്‌റ്റിലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. രതീശൻ സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം നേരത്തെ അറസ്‌റ്റിലായ അനിൽകുമാർ, ഗഫൂർ, ബഷീർ എന്നിവരുടെ…

    Read More »
  • NEWS

    ”ആ യുവനടി ഞാനല്ല, ഒമറിക്ക നല്ല മനുഷ്യനാണ്,അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസ്”

    സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന്‍ മരിയ. സിനിമാരംഗത്തു നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെ കുറിച്ച് സംസാരിക്കുതന്നെന്നും ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുതെന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. ഒമര്‍ ലുല നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസാണെന്നും ഏയ്ഞ്ചലിന്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാലാണ് നടി ഇക്കാര്യം പറയുന്നത്. ‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയം സംസാരിക്കാനാണ്. ഒമര്‍ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണും എന്നു വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യത്തെ കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നു. ഈ വിഷയത്തെപ്പറ്റി കുറച്ചധികം സംസാരിക്കാനുണ്ട്. ഇപ്പോഴത്തെ സീസണ്‍ മഴയും ഇടിവെട്ടും ഒക്കെ ഉള്ളതായതിനാല്‍ ഒക്കെ ഉള്ളതായതിനാല്‍ വീട്ടിലെ കറണ്ട് പോകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാതെ വരുന്ന അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോള്‍ സമാധാനമുള്ള അന്തരീക്ഷം ആവശ്യമാണ്. അതുകൊണ്ടാണ് വീഡിയോ…

    Read More »
  • NEWS

    കുവൈറ്റില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍

    കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കുവൈറ്റില്‍ 12 പ്രവാസികളെ കൊള്ളയടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹാഹീല്‍, അബു ഹലീഫ, മഹ്ബൂല മേഖലകളില്‍ പോലിസെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ച വ്യക്തിയെയാണ് ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒരേ രീതിയിലുള്ള തട്ടിപ്പാണ് ഇയാള്‍ എല്ലായിടങ്ങളിലും നടത്തിയതെന്ന് പോലിസ് പറഞ്ഞു. പോലിസ് സേനയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം പരിശോധനയ്ക്കായി ഫോണും പഴ്സും മറ്റും കൈക്കലാക്കുകയും വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ കൊള്ളയ്ക്കിരയായ പ്രവാസികളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏറെ ശ്രമകരമായ തിരച്ചിലിനും അന്വേഷണത്തിനും ശേഷം മുപ്പത് വയസ്സ് പ്രായമുള്ള തൊഴില്‍രഹിതനാണ് ഇതിനു പിന്നിലെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി വല വിരിച്ച ഉദ്യോഗസ്ഥര്‍ അബു ഹലീഫ പ്രദേശത്ത് വെച്ച് മോഷ്ടിച്ച ചില വസ്തുക്കളോടൊപ്പം പ്രതിയെ പിടികൂടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന 12 ലധികം കവര്‍ച്ചകള്‍…

    Read More »
  • Food

    നല്ല ‘മൊരുമൊര’ റാഗി പാലപ്പം മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍ തയാറാക്കാം

    പ്രഭാത ഭക്ഷണം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ നല്‍കുന്നത് രാവിലത്തെ പ്രഭാത ഭക്ഷണം. സ്ഥിരമായി രാവിലത്തെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല. പല ജീവിതശൈലി രോഗങ്ങളും ഒരു പരിധി വരെ ചെറുക്കാന്‍ രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കുന്നത് സഹായിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പോലെയുള്ളവ മാറ്റാനും ഇത് ഏറെ സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. റാഗി ആരോഗ്യത്തിന് ഏറെ ഗുണകരമാണ് റാഗി. മറ്റ് ധാന്യങ്ങള്‍ അപേക്ഷിച്ച് പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് റാഗി. അമിനോആസിഡുകള്‍ഐസോല്യൂ സിന്‍, മെഥിയോനൈന്‍, ഫിനൈല്‍അലനൈന്‍ എന്നിവയെല്ലാം റാഗിയിലുണ്ട്. മാത്രമല്ല കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് റാഗി. ധാരാളമായി ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഹീമോഗ്ലോബിന്‍ കുറവുള്ളവര്‍ക്ക് ഏറെ നല്ലതാണ്. വൈറ്റമിന്‍ ബി 6, ഫോളിക് ആസിഡ് എന്നിവയെല്ലാം റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി ഉള്ളതിനാല്‍ ആന്റി ഓക്‌സിഡന്റ് ആന്റി ഡയബറ്റിക്, ആന്റി മൈക്രോബിയല്‍…

    Read More »
  • LIFE

    ”മരിക്കുന്നതിനെ പറ്റി വരെ ഞാന്‍ ചിന്തിച്ചിരുന്നു! ഇനിയൊരിക്കലും അതിനെ പറ്റി സംസാരിക്കേണ്ടി വരരുതെന്നാണ് കരുതിയത്”

    ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ഥിയെന്ന് തുടക്കം മുതല്‍ പേര് കിട്ടിയ താരമായിരുന്നു അപ്സര രത്നാകരന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അപ്സരയ്ക്ക് പോസിറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ പുറത്തേക്ക് പോരേണ്ടതായി വന്നു. ശരിക്കും ടോപ് ഫൈവില്‍ എത്തേണ്ട മത്സരാര്‍ഥിയായിരുന്നു നടി. എന്തുകൊണ്ട് അപ്സര പുറത്തായി എന്ന് ചോദിച്ചാല്‍ അത് തനിക്കും അറിയില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരിക്കലും താന്‍ പുറത്തേക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല. ബിഗ് ബോസും അതിന്റെ അണിയറ പ്രവര്‍ത്തകരുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അപ്പോള്‍ കരുതിയത് പ്രേക്ഷകരുടെ വോട്ട് കുറഞ്ഞത് കൊണ്ടായിരിക്കും പുറത്തായത് എന്നാണ്. എന്നാല്‍ പുറത്ത് വന്നതിന് ശേഷമാണ് പ്രേക്ഷകരുടെ പിന്തുണയെ പറ്റി ഞാന്‍ തിരിച്ചറിയുന്നത്. ഇതോടെ എന്നെ ചതിച്ചത് ആരാണെന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥയായെന്നും അപ്സരയിപ്പോള്‍ പറയുന്നു. മാത്രമല്ല ആദ്യ ഭര്‍ത്താവ് തന്നെ പറ്റി വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞ് വന്നത് നെഗറ്റീവായി മാറിയോ എന്നതിനെ പറ്റിയും നടി മനസ് തുറക്കുകയാണിപ്പോള്‍. ”ഞാന്‍…

    Read More »
  • LIFE

    ”എന്റെ പേര് വെച്ച് മമ്മൂക്കയെ കളിയാക്കുന്നത് വേദനയുണ്ടാക്കാറുണ്ട്, എനിക്കിപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണ്!”

    എന്റെ പേര് വെച്ച് മമ്മൂക്കയെ കളിയാക്കുന്നത് വേദനയുണ്ടാക്കാറുണ്ട്, എനിക്കിപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണ്: ടിനി ടോം സോഷ്യല്‍ മീഡിയയില്‍ തന്നെയും മമ്മൂട്ടിയെയും വെച്ചുള്ള തമാശകള്‍ വേദനിപ്പിക്കാറുണ്ടെന്ന് നടന്‍ ടിനി ടോം. താന്‍ എപ്പോള്‍ മെസേജയച്ചാലും അപ്പോള്‍ തന്നെ റെസ്പോണ്‍ഡ് ചെയ്യുന്നയാളാണ് മമ്മൂട്ടിയെന്നും ഇത്തരം വേദനിപ്പിക്കുന്ന തമാശകള്‍ കാരണം മമ്മൂട്ടിയുടെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണെന്നും ടിനി പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന, ഒരു പണിയുമില്ലാത്തവരാണ് ഇതിന്റെയൊക്കെ പിന്നിലെന്നും ടിനി പറഞ്ഞു. ഇങ്ങനെ വേദനിപ്പിക്കാന്‍ നില്‍ക്കാതെ സ്വന്തം കഴിവ് വേറെന്തെങ്കിലും തരത്തില്‍ ക്രിയേറ്റീവായി ചെയ്യാന്‍ നില്ക്കുകയാണെങ്കില്‍ ബാക്കിയുള്ളവര്‍ക്കും ഉപകാരപ്പെടുമെന്നും ടിനി പറഞ്ഞു. ഇത്തരത്തില്‍ നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുമ്പോള്‍ അവരുടെ ജീവിതവും നെഗറ്റീവടിച്ച് തീരുമെന്നും ടിനി കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് ടിനി ഇക്കാര്യം പറഞ്ഞത്. ‘ഈയടുത്ത് ഇറങ്ങിയ ടര്‍ബോയുടെ മേക്കിങ് വീഡിയോ കണ്ടവര്‍ക്കറിയാം, ഈ പ്രായത്തിലും മമ്മൂക്ക ഡ്യൂപ്പൊന്നുമില്ലാതെയാണ് എല്ലാ ആക്ഷന്‍ സീക്വന്‍സും ചെയ്യുന്നത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍…

    Read More »
  • India

    അമേത്തിയില്‍ സ്മൃതിയുടെ കടപൂട്ടിച്ച മല്ലന്‍; ആരാണീ കിഷോരിലാല്‍ ശര്‍മ്മ?

    ന്യൂഡല്‍ഹി : ബി.ജെ.പിക്ക് ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കടക്കം ഭൂരിപക്ഷം കുത്തനെ കുറയുകയും പലപ്രമുഖരും പരാജയപ്പെടുകയും ചെയ്തു. അതില്‍ പ്രമുഖയാണ് അമേത്തിയില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനി. ഇക്കുറി അമേത്തിയില്‍ രാഹുലിനെ മത്സരിക്കാന്‍ വെല്ലുവിളിച്ച സ്മൃതി ഇറാനിക്ക് വന്‍പരാജയമാണ് നേരിടേണ്ടി വന്നത്. രാഹുലിന് പകരക്കാരനായി എത്തിയ കിഷോരിലാല്‍ ശര്‍മ്മയാണ് സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. രാഹുലോ പ്രിയങ്കയോ സ്ഥാനാര്‍ത്ഥിയാകും എന്ന് കരുതുമ്പോഴാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാല്‍ മത്സരരംഗത്തെത്തുന്നത്. പ്രാദേശിക നേതാവ് മാത്രമായ കിഷോരിലാലിനെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്നാണ് ബി.ജെ.പി പരിഹസിച്ചത്. എന്നാല്‍ ഏറ്റവിും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് താന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളുമായി അടുത്ത ബന്ധമുള്ള താന്‍ അനായാസം ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് 1983ല്‍ രാജീവ് ഗാന്ധി തന്റെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ്…

    Read More »
  • Kerala

    തൃശൂരില്‍ സംഘ്പരിവാറിന് നട തുറന്നുകൊടുത്തു; പ്രതാപനും ഡി.സി.സി പ്രസിഡന്റിനുമെതിരേ യൂത്ത് കോണ്‍ഗ്രസ്

    തൃശ്ശൂര്‍: ‘സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത്’ ടി.എന്‍ പ്രതാപനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍. മുഹമ്മദ് ഹാഷിം, എബിമോന്‍ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. ‘തൃശൂരിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് അകല്‍ച്ചയും അതൃപ്തിയുമുണ്ട്. അതിന് കാരണം ജില്ലാ നേതൃത്വമാണ്. കെ.മുരളീധരന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എന്താവും സ്ഥിതി? നേതൃത്വത്തിന്റെ പിടിപ്പുകേട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമാണെന്നും ഇവര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിന് ആയില്ല.ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണ്. ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നല്‍കും’. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെ കെ.മുരളീധരനും പ്രതികരിച്ചിരുന്നു. അതിനിടെ ടി.എന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെക്കണം, പ്രതാപന്…

    Read More »
  • NEWS

    കൂട്ടംകൂടി നടക്കരുത്, റോഡില്‍ കളിക്കരുത്; സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം

    തിരുവനന്തപുരം: സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം.റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പ്: പാഠം 1 സ്‌കൂളിലേക്ക് നടക്കുമ്പോള്‍ സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും . അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതാണ്. 1 കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക. 2 . റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന്…

    Read More »
Back to top button
error: