CrimeNEWS

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസ്: 22-ാംപ്രതി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ 22-ാംപ്രതി പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലാണ് പിടിയിലായത്. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊള്ളാച്ചിയില്‍ ഭാര്യ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. കേസില്‍ നേരത്തെ 21 പ്രതികള്‍ പിടിയിലായിരുന്നു.

2022 നവംബര്‍ 15 ന് രാവിലെയാണ് എലപ്പുള്ളി സ്വദേശിയും ആര്‍.എസ്.എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ ഭാര്യക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിലെ കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

 

 

Back to top button
error: