Month: June 2024

  • Kerala

    നാലു സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം?

    തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയായി സുരേഷ് ഗോപി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അനിശ്ചിതത്വം. സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് സൂചന. മന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ സിനിമ അടക്കം നാലു സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരില്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ച നിയുക്ത കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി രാവിലെ 11.30 ന് ചായസത്കാരം ഒരുക്കിയിട്ടുണ്ട്. അതില്‍ സുരേഷ് ഗോപി പങ്കെടുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ ആദ്യഘട്ടത്തില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരേഷ് ഗോപിക്കു ക്യാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ നല്‍കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  

    Read More »
  • Crime

    തിര. പെരുമാറ്റച്ചട്ടം പിന്‍വലിച്ചു; പിന്നാലെ ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍

    കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. പത്ത് പ്രതികളും ജയിലിന് പുറത്തെത്തി. നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാല്‍ കൊടി സുനിക്ക് പരോള്‍ അനുവദിച്ചില്ല. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കാണ് പരോള്‍ അനുവദിക്കാതിരുന്നത്. ഇരുവര്‍ക്കും മൂന്നുവര്‍ഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോള്‍ നല്‍കുക. ശാഫി, കിര്‍മാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. നേരത്തേയും ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് കൂടുതല്‍ തവണ പരോള്‍ അനുവദിക്കുന്നതായി കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പരോള്‍. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത്…

    Read More »
  • Kerala

    അവാര്‍ഡ് സമര്‍പ്പണത്തിന് വൈകിയെത്തി; മന്ത്രി ബിന്ദുവിനും എംഎല്‍എയ്ക്കുമെതിരെ കെ.ആര്‍.മീര

    തൃശൂര്‍: അവാര്‍ഡ് സമര്‍പ്പണ പരിപാടിക്ക് വൈകിയെത്തിയ മന്ത്രി ആര്‍.ബിന്ദുവിനും എന്‍.കെ.അക്ബര്‍ എംഎല്‍എയ്ക്കുമെതിരെ വേദിയില്‍ പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍.മീര. ആണ്‍കോയ്മ ഇന്നും നിലനില്‍ക്കുന്നുണ്ട്. താന്‍ ‘എഴുത്തുകാരി’യായതുകൊണ്ടാണ് മന്ത്രിയും എംഎല്‍എയുമൊക്കെ ഏറെ വൈകിയെത്തിയത്. ‘എഴുത്തുകാരനു’ള്ള അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് ആയിരുന്നെങ്കില്‍ ഈ വൈകല്‍ സംഭവിക്കില്ലെന്നും മീര പറഞ്ഞു. പുന്നയൂര്‍ക്കുളം സാഹിത്യവേദിയുടെ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. വൈകിട്ട് 5ന് തുടങ്ങേണ്ട പരിപാടി 5.30നാണ് ആരംഭിച്ചത്. മന്ത്രിയും എംഎല്‍എയും എത്തിയത് 6.45ന്. മന്ത്രിയുടെ പ്രസംഗത്തിനുശേഷമായിരുന്നു മീരയുടെ പ്രസംഗം. ഇതിനുശേഷം എംഎല്‍എയും പ്രസംഗിച്ചു. രണ്ടുപേരും മീരയുടെ വാക്കുകളോട് പ്രതികരിച്ചില്ല. സാഹിത്യസമിതി പ്രസിഡന്റ് കെ.ബി.സുകുമാരന്‍ അധ്യക്ഷനായി.  

    Read More »
  • Crime

    ശൂരനാട് സ്വദേശി ഓടയില്‍ മരിച്ച നിലയില്‍; ദുരൂഹതയില്ലെന്ന് ചങ്ങനാശേരി പൊലീസ്

    കോട്ടയം: കൊല്ലം ശൂരനാട് സ്വദേശിയെ ചങ്ങനാശേരി റെയില്‍വേ ജംക്ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാന്‍ നിവാസില്‍ റംസാന്‍ അലി (36)യെ ഓടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സമീപത്തെ കോണ്‍ക്രീറ്റ് മതില്‍ ദേഹത്തു പതിച്ച നിലയിലായിരുന്നു. ഇതു സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചു. എന്നാല്‍, ഓടയില്‍ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയില്‍ കോണ്‍ക്രീറ്റ് മതിലില്‍ പിടിച്ചപ്പോള്‍ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്ന് പറയുന്നു. തങ്ങളുടെ വിലയിരുത്തല്‍ സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവസമയം റംസാന്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കാത്തിരിപ്പുകേന്ദ്രത്തില്‍ ഉറങ്ങാന്‍ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോള്‍ നിലതെറ്റി തൊട്ടുപിറകിലുള്ള ഓടയ്ക്കുള്ളില്‍ വീഴുകയായിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ സംഭവസ്ഥലത്ത് അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ചങ്ങനാശേരിയില്‍ കര്‍ട്ടന്റെയും ചവിട്ടുവിരിയുടെയും ഇന്‍സ്റ്റാള്‍മെന്റ്…

    Read More »
  • Kerala

    ഇനി 52 ദിവസം അടുക്കളയിൽ മത്സ്യം ഔട്ട്, സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

        സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലായ് 31നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നൽകി. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. എല്ലാ യന്ത്രവൽകൃത ബോട്ടുകളും  ഇന്നലെ (ജൂൺ 8) ഹാർബറുകളിൽ പ്രവേശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും ഡീസൽ ബങ്കുകൾ ഇന്നാലെ അടച്ചു. ഇൻബോർഡ് വള്ളങ്ങൾക്കായി മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ പ്രവർത്തിക്കും. നിരോധന വേളയിൽ നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഈ വർഷവും തുറന്നു കൊടുക്കും. തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ് ,ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്.

    Read More »
  • NEWS

    പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നു എന്ന് പരാതി, ഇത് യോഗ സ്‌കൂളോ പെൺവാണിഭ കേന്ദ്രമോ?

    വാർത്ത സുനിൽ കെ ചെറിയാൻ വ്യാപക പരാതികളാണ് ആ യോഗാ സ്കൂളിനെതിരെ ഉയർന്നു കൊണ്ടിരുന്നത്. കഴിഞ്ഞ 30 വർഷമായി തലയെടുപ്പോടെ നിന്നിരുന്ന ആ യോഗ സ്കൂൾ തീരെ യോഗ്യമല്ലാത്ത ഒരു കാര്യത്തിനാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറിയത്. അർജന്റീനയിലെ ബ്യൂണസ് ഐറിസ് എന്ന യോഗ സ്‌കൂൾ ഒരു പെൺവാണിഭകേന്ദ്രമായി മാറിയിരിക്കുന്നു എന്നാണ് വ്യാപക പരാതി. ആരംഭിച്ച് അധികകാലം കഴിയും മുൻപേ യോഗ കേന്ദ്രത്തിനെതിരെ അർജന്റീനയിൽ തന്നെയുള്ള ഒരു കുടുംബം പരാതി കൊടുത്തിരുന്നു. അവരുടെ മകളെ യോഗ സ്‌കൂൾ ബ്രെയിൻവാഷ് ചെയ്യുന്നുവെന്നും ലൈംഗിക അടിമയാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി. പക്ഷെ നിയമവ്യവസ്ഥയുടെ അപര്യാപ്‌തത മൂലമാവാം ആ പരാതി അന്ന് ശ്രദ്ധിക്കപ്പെടാതെ പോയി. മകളെ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുന്നത് കൊണ്ടാണ് ഒരു തുറന്നു പറച്ചിലിന് അവൾ ഒരുങ്ങാത്തത് എന്നും കുടുംബം ആരോപിച്ചു. പരാതികൾ പിന്നെയും ഉയർന്നു. പ്രായപൂർത്തിയാവുന്നതിന് മുൻപേ മോട്ടിവേഷണൽ ലക്ചറുകളിലും മറ്റും ആകൃഷ്ടരായി യോഗ പഠിക്കാനായി ചേരുന്ന കുട്ടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും യോഗാകേന്ദ്രത്തിന്റെ ദുരൂഹ നിഴലിൽത്തന്നെ നിൽക്കുന്നു…

    Read More »
  • Movie

    തമിഴകം കീഴടക്കി മാണിക്യമായി റഹ്‌മാൻ നിറഞ്ഞാടുന്നു: ‘അഞ്ചാമൈ’ സൂപ്പർ ഹിറ്റ്

    സിനിമ സി. കെ അജയ് കുമാർ റഹ്‌മാൻ നായകനായി അഭിനയിച്ച ‘അഞ്ചാമൈ’ തമിഴകത്ത് റിലീസ് ചെയ്തു. പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠ പ്രശംസ നേടി ചിത്രം മുന്നേറുന്നു. മാണിക്യം എന്ന പോലീസ് ഇൻസ്പെക്ടറായും വക്കീലായും സിനിമയിലുടനീളം നിറഞ്ഞാടിയിരിക്കയാണ് റഹ്‌മാൻ. കാലിക പ്രസക്തമായ നീറ്റ് പരീക്ഷയുടെ ദൂഷ്യഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായത്തിനും അതിനു ചുക്കാൻ പിടിക്കുന്ന വിദ്യഭ്യാസ ലോബിക്കും എതിരെയുള്ള ഒറ്റയാൾ പട്ടാള പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. അതു കൊണ്ടു തന്നെ റഹ്മാൻ്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകരും മാധ്യമങ്ങളും പ്രശംസിക്കയും ചർച്ച ചെയ്യുകമാണ്. റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഇങ്ങനെ കുറിച്ചു: ”അഞ്ചാമൈയുടെ സ്ക്രിപ്റ്റ് കേട്ട നാൾ മുതൽ കഥയും കഥാപാത്രവും ഞാൻ എൻ്റെ ഹൃദയത്തോട് ചേർത്തു വെച്ചതാണ്. അഭിനന്ദനങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പറയട്ടെ എല്ലാ അഭിനന്ദനങ്ങളും ഞാൻ സംവിധായകൻ സുബ്ബുരാമിന് സമർപ്പിക്കുന്നു. ഇത്രയും വിവാദപരമായ ഒരു പ്രമേയം കൈകാര്യം ചെയ്യാൻ സംവിധായകൻ കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും…

    Read More »
  • Kerala

    കൊടുങ്കാറ്റിനെ ധീരമായി നേരിടുക, ഒപ്പം ഓടിയാൽ അത് നമ്മെ പിഴുതെറിയും

    വെളിച്ചം     ആ പുല്‍മേട്ടില്‍ ഒരിടത്ത് പശുവും മറ്റൊരിടത്ത് കാട്ടുപോത്തും മേഞ്ഞു നടന്നു. അപ്പോഴാണ് ശക്തമായ കാറ്റ് ദൂരെ നിന്നും വന്നത്. കാറ്റ് വരുന്ന ശബ്ദം ഇരുവര്‍ക്കും നേരത്തെ തന്നെ തിരിച്ചറിയാന്‍ ഉള്ള കഴിവുണ്ട്. പശു ഈ ശബ്ദം കേട്ട് തിരിഞ്ഞോടാന്‍ തുടങ്ങി. എന്നാല്‍ കാട്ടുപോത്താകട്ടെ കാറ്റിന് നേരയാണ് ഓടിയത്. തന്റെ ശക്തമായ ശരീരം കാറ്റില്‍ ഉലയാതെ, വീണുപോകാതെ ബാലന്‍സ് ചെയ്ത് കാട്ടുപോത്ത് കാറ്റിനെ മറികടന്നു. തത്ഫലമായി കാറ്റ് കൊണ്ടിട്ട ഭക്ഷണങ്ങള്‍ അത് ആസ്വദിച്ചു. എന്നാല്‍ പശുവാകട്ടെ തന്റെ നേരെ വരുന്ന കാറ്റിനെ പേടിച്ച് അതിനെ ഒഴിവാക്കാന്‍ അപ്പോഴും ഓടിക്കൊണ്ടേയിരുന്നു. പക്ഷേ, കാറ്റ് പശുവിനടുത്തെത്തുകയും പശുവിനെ ചുഴറ്റിയെറിഞ്ഞ് കടന്നുപോവുകയും ചെയ്തു. ആ വീഴ്ചയെ അതിജീവിക്കാന്‍ പശുവിനായില്ല. ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ ടെന്‍ഷനും,സമ്മര്‍ദ്ദവും, വെല്ലുവിളികളുമെല്ലാം. അവയില്‍ നിന്നെല്ലാം ഒരു പരിധിവരെയെ നമുക്ക് ഓടിയൊളിക്കാന്‍ സാധിക്കൂ. എത്ര കരുതലോടെ നിന്നാലും കൊടുങ്കാറ്റ് നമ്മെതേടി വരിക തന്നെ ചെയ്യും. ഈ കൊടുങ്കാറ്റ് വരുമ്പോള്‍ അവയെ…

    Read More »
  • Crime

    ഒരുമിച്ചിരുന്ന് മദ്യപിച്ചു; വീട്ടിലേക്ക് മടങ്ങവെ തമാശയ്ക്ക് ദേഹത്ത് മൂത്രമൊഴിച്ചു, സുഹൃത്തിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

    ലഖ്‌നൗ: ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സിക്കന്തരാബാദ് സ്വദേശി രാഹുല്‍ കുമാര്‍(32)നെയാണ് സുഹൃത്തായ അങ്കുര്‍ കുമാര്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉറങ്ങുന്നതിനിടെയാണ് രാഹുലിനെ പ്രതി ആക്രമിച്ചത്. നിരവധി തവണ കുത്തേറ്റ രാഹുല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രാഹുലും പ്രതിയായ അങ്കുറും ഉള്‍പ്പെടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം വ്യാഴാഴ്ച രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പാര്‍ട്ടിയില്‍വെച്ച് മദ്യപിച്ച് കാറില്‍ മടങ്ങിയ സുഹൃത്തുക്കള്‍ യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തി. ഇതിനിടെ രാഹുല്‍ തമാശയ്ക്ക് അങ്കുറിന്റെ ദേഹത്ത് മൂത്രമൊഴിച്ചു. മറ്റുള്ളവരും ഇത് കണ്ട് അങ്കുറിനെ കളിയാക്കി. ഇതോടെ രാഹുലും അങ്കുറും തമ്മില്‍ തര്‍ക്കമാകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അഞ്ചുപേരും കാറില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍, തന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും മര്‍ദിക്കുകയുംചെയ്ത രാഹുലിനോടുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂട്ടുകാര്‍ക്കിടയില്‍ അപമാനിതനായതും ഇയാള്‍ക്ക് സഹിക്കാനായില്ല. ഇതോടെ വ്യാഴാഴ്ച പുലര്‍ച്ചെ പ്രതി രാഹുലിന്റെ വീട്ടിലെത്തി.…

    Read More »
  • Kerala

    ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു, ഇടുക്കി മുനിയറ  തിങ്കൾക്കാടാണ് സംഭവം

         ഇടുക്കി: നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പിൽ ടോം തോമസ് (28) ആണ് മരിച്ചത്. എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടുക്കി മുനിയറയ്ക്കടുത്ത് തിങ്കൾക്കാട്  മാവിൻചുവട് വച്ചാണ് അപകടം നടന്നത്.  ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് (ശനി) ഉച്ചയ്ക്കാണ് അപകടം നടന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ടോം തോമസ്. കഴിഞ്ഞ ദിവസമാണ് അവധിക്ക് വീട്ടിലെത്തിയത്. ടോമും സുഹൃത്തും രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് പോയിരുന്നത്. പെട്ടെന്ന് എതിരെ പാഞ്ഞു വന്ന സ്വകാര്യ ബസിനെ ഇടിക്കാതിരിക്കാൻ ടോം വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയിൽ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ (ഞായർ) മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും. അവിവാഹിതനാണ്.

    Read More »
Back to top button
error: