Month: June 2024

  • Kerala

    ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇടതുപക്ഷം, കരുത്തോടെ പ്രതിപക്ഷം: നിയമസഭാ സമ്മേളനം നാളെ തുടങ്ങും

         നാളെ 15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം  ആരംഭിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നാണക്കേടിൽ നിൽക്കുന്ന സർക്കാരിനെ ഏറെ  സമ്മർദ്ദത്തിലാക്കാനാകും ഈ സമ്മേളനകാലത്ത് പ്രതിപക്ഷം ശ്രമിക്കുക. ബാർ കോഴയും, മാസപ്പടി കേസും മുതൽ ഏറ്റവുമൊടുവിലായി ക്രിസ്തീയ പുരോഹിതനെതിരെയുള്ള മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ പരാമർശം വരെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാവും ഭരണപക്ഷം ഇതിനെയെല്ലാം പ്രതിരോധിക്കുക. സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കാനാണ് പ്രതിപക്ഷ ഒന്നടങ്കം ശ്രമിക്കുക. ബജറ്റ് പാസാക്കാനാണ് സഭ ചേരുന്നത്. 28 ദിവസത്തേക്കാണ് സഭ ചേരുക. ആദ്യദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം അല്പസമയം സഭ നിർത്തി വയ്ക്കും. ബില്ലുകളുടെ അവതരണവും ആദ്യ ദിവസം തന്നെ തുടങ്ങും. ജൂൺ 13 മുതൽ 15 വരെ ലോക കേരള സഭ നടക്കുമെന്നും നാലാം സമ്മേളനമാണ് ഇത്തവണത്തെത് എന്നും സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചിട്ടുണ്ട്. അന്നേ ദിവസങ്ങളിൽ നിയമസഭ ഉണ്ടാവില്ല.…

    Read More »
  • Crime

    ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; കെഎസ്ഇബി പ്യൂണിന് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കെഎസ്ഇബി ചീഫ് ഓഫീസിലെ പ്യൂണിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണ്‍ വിപിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാജ രേഖയുണ്ടാക്കിയതിനടക്കം ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. കെഎസ്ഇബി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിനീത് കൃഷ്ണന്റെ തട്ടിപ്പുകള്‍ പുറത്തായത്. കെഎസ്ഇബിയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകള്‍. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കാനായി ഇയാള്‍ നിരവധി വ്യാജ സര്‍ക്കാര്‍ രേഖകള്‍ നിര്‍മിക്കുകയും ചെയ്തു. കേരള, തമിഴ്‌നാട്, ബീഹാര്‍ സര്‍ക്കാരുകള്‍ എന്നിവര്‍ നല്‍കിയ അനുമോദന പത്രങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ പോസ്റ്റിങ് ഓര്‍ഡര്‍ എന്നിവടക്കം വ്യാജമായി നിര്‍മിച്ചു. കെഎസ്ഇബിയുടെ ആവശ്യപ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിയത്. വിനീതിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം ലഭിച്ചു. തട്ടിപ്പിലൂടെ സാന്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തില്‍ നിന്നേ മനസ്സിലാക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തത്.  

    Read More »
  • NEWS

    ഹമാസ് ബന്ദികളാക്കിയ 4 പേരെ മോചിപ്പിച്ച് ഇസ്രയേല്‍; 210 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

    ജറുസലേം: ബന്ദികളായി ഹമാസ് പാര്‍പ്പിച്ചിരുന്ന 4 ഇസ്രയേലുകാരെ സൈന്യം മോചിപ്പിച്ചു. തെക്കന്‍ ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അര്‍ഗമണി (25), മീര്‍ ജാന്‍ (21), ആന്ദ്രെ കൊസ്‌ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു മോചിപ്പിച്ചത്. 8 മാസം മുന്‍പാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. സൈനിക നീക്കത്തില്‍ നിരവധിപേര്‍ മരിച്ചതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. മധ്യ ഗാസയിലെ അല്‍ നുസ്‌റത്ത് അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 210 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നാനൂറിലേറെ പേര്‍ക്കു പരുക്കേറ്റു. ഹമാസ് ബന്ദികളാക്കിയ 250 പേരില്‍ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരെങ്കിലും തടവില്‍ മരിച്ചെന്നാണു കരുതുന്നത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഏതാനും ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ശക്തമായ ബോംബാക്രമണത്തിനു ശേഷമാണ് ഇസ്രയേല്‍ പ്രത്യേക സേന ഇന്നലെ അഭയാര്‍ഥിക്യാംപില്‍ ആക്രമണം നടത്തിയത്. ജനത്തിരക്കേറിയ മാര്‍ക്കറ്റിലും സമീപത്തെ പള്ളിയിലും ബോംബിട്ടു. 4 ബന്ദികളെ…

    Read More »
  • Kerala

    ”അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു”… മോദി നേരിട്ടു വിളിച്ചു, സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്

    തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടര്‍ന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍നിന്നു ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയും ഒപ്പമുണ്ട്. ”അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു” എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ മറുപടി. കേരളത്തിന്റെ അംബാസഡര്‍ എന്ന നിലയിലായിരിക്കുമോ പദവിയെന്ന ചോദ്യത്തിന്, ”അത് ഞാന്‍ എംപിയായിരുന്നാലും അങ്ങനെയായിരിക്കുമെന്ന് പറഞ്ഞു. കേരളത്തിനും തമിഴ്നാടിനും വേണ്ടി വര്‍ത്തിക്കുന്ന എംപിയായിരിക്കും. തൃശൂരിലെ ജനങ്ങളോടും അതു പറഞ്ഞതാണ്. അവര്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്തു” സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അദ്ദേഹം തിരുവനന്തപുരത്തു തന്നെ തുടരുകയായിരുന്നു. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുരേഷ് ഗോപിയെ മോദി നേരിട്ടു വിളിച്ചത്. കേന്ദ്രമന്ത്രിയാകുന്നതില്‍…

    Read More »
  • Kerala

    നയിക്കാന്‍ നായകന്‍ വരട്ടെ…; കോഴിക്കോട് മുരളീധരനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

    കോഴിക്കോട്: കെ മുരളീധരന് പിന്തുണ അറിയിച്ച് കോഴിക്കോട് ഫ്ലക്സ് ബോര്‍ഡ്. നയിക്കാന്‍ നായകന്‍ വരട്ടെ എന്ന് ഫ്‌ലക്‌സ് ബോര്‍ഡില്‍ പറയുന്നു. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്‌ലക്‌സില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ന?ഗരത്തില്‍ വണ്ടിപ്പേട്ടയിലടക്കം ഫ്‌ലക്‌സ് സ്ഥാപിച്ചിട്ടുള്ളത്. ‘അന്ന് വടകരയില്‍… പിന്നെ നേമത്ത്… ഇന്ന് തൃശൂരില്‍… അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റേയും പ്രവര്‍ത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റു വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കല്‍ കൂടി പറയുന്നു പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്’. എന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതു പ്രവര്‍ത്തനവും സജീവ രാഷ്ട്രീയവും നിര്‍ത്തുകയാണെന്ന് കെ മുരളീധരന്‍ പ്രസ്താവിച്ചിരുന്നു. ഇനി മത്സരത്തിനോ, പാര്‍ട്ടി നേതൃത്വത്തിലേക്കോ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു കാരണവശാലും കോണ്‍ഗ്രസ് വിടില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പിണങ്ങി…

    Read More »
  • Kerala

    കൂലിപ്പണിക്കാരിയുടെ ഒറ്റമുറി വീട്ടില്‍ കറന്റ് ബില്‍ 49,710 രൂപ!

    േകാട്ടയം: രണ്ടുമാസം കൂടുമ്പോള്‍ പരമാവധി 400 രൂപ മാത്രം വൈദ്യുതി ബില്‍ അടച്ചിരുന്ന വാഗമണ്‍ വട്ടപ്പതാല്‍ സ്വദേശി അന്നമ്മ കഴിഞ്ഞ മാസത്തെ ബില്‍ കണ്ട് ഞെട്ടി. ഒറ്റമുറി വീട്ടില്‍ കെഎസ്ഇബി എത്തിച്ചത് 49,710 രൂപയുടെ വമ്പന്‍ ബില്‍. പരാതി പറഞ്ഞിട്ടും, ബില്‍ത്തുക അടച്ചില്ലെന്ന കാരണത്താല്‍ ബോര്‍ഡ് വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞൊഴിയുമ്പോള്‍ കനത്ത മഴയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കഴിയുകയാണ് ഈ വീട്ടമ്മ. കുറച്ചുനാള്‍ മുന്‍പ് ഇടിമിന്നലില്‍ വീട്ടിലെ മീറ്റര്‍ കേടായിരുന്നു. പരാതിപ്പെട്ടതിനെത്തുടര്‍ന്നു മീറ്റര്‍ മാറ്റിവച്ചു. തുടര്‍ന്നാണ് അരലക്ഷം രൂപയോളം വരുന്ന ബില്‍ ലഭിച്ചത്. എഴുപത്തിനാലുകാരിയായ അന്നമ്മ കൂലിപ്പണി ചെയ്താണു ജീവിക്കുന്നത്. ഏകമകള്‍ വിവാഹിതയാണ്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചതിനു ശേഷം ഒറ്റയ്ക്കാണു താമസം.

    Read More »
  • Kerala

    പ്രവര്‍ത്തകരോട് ക്ഷോഭിച്ചു, ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു; ഷൈന്റെ ‘ഷൈനിങ്ങി’നെതിരേ പരാതി പ്രളയം

    കൊച്ചി: എറണാകുളത്ത് ഹൈബി ഈഡനോട് തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി പ്രളയം. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ള പ്രവര്‍ത്തകരോട് ക്ഷോഭിച്ചു, ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. പതിനൊന്നിന് ചേരുന്ന സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. ലത്തീന്‍ സഭാംഗം, വനിത എന്നീ മാനദണ്ഡങ്ങള്‍ വെച്ചാണ് കെ.ജെ ഷൈനെ എറണാകുളത്ത് സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. പറവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ ഷൈന്‍ സംഘടനയില്‍ ജൂനിയറാണെങ്കിലും പ്രസംഗ പാടവം കൊണ്ട് പെട്ടെന്ന് ശ്രദ്ധ നേടി. എന്നാല്‍ എല്‍.ഡി.എഫ് നിശ്ചയിച്ച പ്രചാരണ പരിപാടികളോട് കെ.ജെ ഷൈന്‍ വേണ്ട രീതിയില്‍ സഹകരിച്ചില്ലെന്നാണ് ഇപ്പോഴുയരുന്ന പരാതി. പലപ്പോഴും നിശ്ചയിച്ച സമയത്ത് പ്രചാരണത്തിന് എത്തിയില്ല, പ്രചാരണ ചുമതലയുള്ള പ്രവര്‍ത്തകരോടും നേതാക്കളോടും അനാവശ്യമായി ക്ഷോഭിച്ചു. വിശ്രമ വേളകളില്‍ എയര്‍കണ്ടീഷന്‍ സൗകര്യമുള്ള മുറി വേണമെന്ന് വാശിപിടിച്ചു തുടങ്ങിയവയാണ് പ്രധാന പരാതികള്‍. പ്രചാരണത്തിന് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ച് വിളിച്ച ഘടകകക്ഷി പാര്‍ട്ടിയുടെ ജില്ലാ…

    Read More »
  • Kerala

    കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര നേട്ടം; എ.കെ അനുരാജ് വിജയിച്ചു

    കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതിനിധി വിജയിച്ചു. കോഴിക്കോട് മാഗ്കോം ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ.കെ അനുരാജ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഒരു ബിജെപി പ്രതിനിധി എത്തുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനറല്‍ കാറ്റഗറിയിലാണ് എ.കെ അനുരാജ് മത്സരിച്ചു വിജയിച്ചത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട അനുരാജ് തെരഞ്ഞെടുക്കപ്പെടുന്നത്. സിന്‍ഡിക്കേറ്റിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ ഇടതു പ്രതിനിധികള്‍ വിജയിച്ചു. രണ്ടു വീതം സീറ്റുകളില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികളും ജയിച്ചു. ഡോ.ടി മുഹമ്മദ് സലീം, പി പി സുമോദ്, ഡോ. കെ മുഹമ്മദ് ഹനീഫ, പി സുശാന്ത്, ഡോ. പി റഷീദ് അഹമ്മദ്, ഡോ. കെ പ്രദീപ്കുമാര്‍, എം പി ഫൈസല്‍, പി മധു, ഇ അബ്ദുറഹീം, സി പി ഹംസ, ടി ജെ മാര്‍ട്ടീന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അം?ഗങ്ങള്‍.  

    Read More »
  • Movie

    റേച്ചല്‍ പുന്നൂസ് ഐപിഎസ്സായി റായ് ലക്ഷ്മി; ഡിഎന്‍എ ജൂണ്‍ 14 ന് പ്രദര്‍ശനത്തിനെത്തുന്നു

    ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചല്‍ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രാധാന്യ വേഷത്തില്‍ മലയാളത്തിലെത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസ്സര്‍ നിര്‍മ്മിച്ച് ഹിറ്റ്മേക്കര്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത ‘ഡി എന്‍ എ’ എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മടങ്ങിവരുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ഒരു കുട്ടനാടന്‍ ബ്ലോഗാണ് അവര്‍ അവസാനം അഭിനയിച്ച മലയാള സിനിമ. ചിത്രം ജൂണ്‍ 14 ന് കേരളത്തിനകത്തും പുറത്തും റിലീസാകും. പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ്, ആക്ഷന്‍,വയലന്‍സ് ജോണറിലുള്ള ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എ കെ സന്തോഷാണ്. ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം ഇതിലെ ആക്ഷന്‍ രംഗങ്ങളാണ്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, പഴനിരാജ്, റണ്‍ രവി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. മമ്മുക്കയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനാണ് നായകനാകുന്നത്. കൂടാതെ ബാബു ആന്റണി, ഹന്ന റെജി കോശി, അജു വര്‍ഗീസ്, രണ്‍ജി…

    Read More »
  • Kerala

    ജോസ് വള്ളൂരിനോട് രാജി ചോദിച്ചുവാങ്ങാന്‍ കെപിസിസി; തൃശൂര്‍ ഡിസിസിയില്‍ അഴിച്ചുപണി

    തിരുവനന്തപുരം: തൃശൂരിലെ തോല്‍വിയിലും ഡിസിസി ഓഫീസിലെ സംഘര്‍ഷത്തിലും കെപിസിസി നടപടിക്ക്. ജോസ് വള്ളൂരിനോട് രാജികത്ത് സമര്‍പ്പിക്കാന്‍ കെ.പി.സി.സി നിര്‍ദേശം നല്‍കി. വി കെ ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റെ ചുമതല നല്‍കും. ചര്‍ച്ചക്കായി ഇന്നലെ ഡല്‍ഹിയിലെത്തിയ ജോസ് വള്ളൂര്‍, വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്നും ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു. ഡിസിസി ഓഫീസിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും എതിരെ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഔദ്യോഗിക വാഹനത്തിന്റെ ചാവി ഡിസിസി ഓഫീസില്‍ ഏല്‍പ്പിച്ച ശേഷമാണ് ജോസ് വള്ളൂര്‍ ഡല്‍ഹിയിലേക്ക് പോയത്. സംഘര്‍ഷത്തിന്റെ സിസി ടിവി ദൃശ്യങ്ങളുമായാണ് ഡിസിസി പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തിയത്. ജോസ് വള്ളൂര്‍ സ്വമേധയാ രാജി വെച്ചില്ലെങ്കില്‍ നടപടിയെടുക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചിരുന്നു. അതേസമയം, സംഘര്‍ഷം സജീവന്‍ കുരിയച്ചിറ ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് ഡിസിസി വാര്‍ത്താക്കുറിപ്പ് ഇറക്കി. ജനറല്‍ സെക്രട്ടറി പി ഗോപാലകൃഷ്ണന്‍ ആണ് വാര്‍ത്താ കുറിപ്പ് ഇറക്കിയത്. മദ്യപിച്ച് സജീവനും അനുയായികളും അഴിഞ്ഞാടി എന്നാണ് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്..…

    Read More »
Back to top button
error: