CrimeNEWS

തിര. പെരുമാറ്റച്ചട്ടം പിന്‍വലിച്ചു; പിന്നാലെ ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്.

പത്ത് പ്രതികളും ജയിലിന് പുറത്തെത്തി. നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാല്‍ കൊടി സുനിക്ക് പരോള്‍ അനുവദിച്ചില്ല. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കാണ് പരോള്‍ അനുവദിക്കാതിരുന്നത്. ഇരുവര്‍ക്കും മൂന്നുവര്‍ഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോള്‍ നല്‍കുക.

Signature-ad

ശാഫി, കിര്‍മാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. നേരത്തേയും ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് കൂടുതല്‍ തവണ പരോള്‍ അനുവദിക്കുന്നതായി കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പരോള്‍. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത് 2013 ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്ന് നിയമസഭയില്‍ 2022-ല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

 

Back to top button
error: