NEWSWorld

പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നു എന്ന് പരാതി, ഇത് യോഗ സ്‌കൂളോ പെൺവാണിഭ കേന്ദ്രമോ?

വാർത്ത

സുനിൽ കെ ചെറിയാൻ

Signature-ad

വ്യാപക പരാതികളാണ് ആ യോഗാ സ്കൂളിനെതിരെ ഉയർന്നു കൊണ്ടിരുന്നത്. കഴിഞ്ഞ 30 വർഷമായി തലയെടുപ്പോടെ നിന്നിരുന്ന ആ യോഗ സ്കൂൾ തീരെ യോഗ്യമല്ലാത്ത ഒരു കാര്യത്തിനാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറിയത്. അർജന്റീനയിലെ ബ്യൂണസ് ഐറിസ് എന്ന യോഗ സ്‌കൂൾ ഒരു പെൺവാണിഭകേന്ദ്രമായി മാറിയിരിക്കുന്നു എന്നാണ് വ്യാപക പരാതി.

ആരംഭിച്ച് അധികകാലം കഴിയും മുൻപേ യോഗ കേന്ദ്രത്തിനെതിരെ അർജന്റീനയിൽ തന്നെയുള്ള ഒരു കുടുംബം പരാതി കൊടുത്തിരുന്നു. അവരുടെ മകളെ യോഗ സ്‌കൂൾ ബ്രെയിൻവാഷ് ചെയ്യുന്നുവെന്നും ലൈംഗിക അടിമയാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി. പക്ഷെ നിയമവ്യവസ്ഥയുടെ അപര്യാപ്‌തത മൂലമാവാം ആ പരാതി അന്ന് ശ്രദ്ധിക്കപ്പെടാതെ പോയി. മകളെ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുന്നത് കൊണ്ടാണ് ഒരു തുറന്നു പറച്ചിലിന് അവൾ ഒരുങ്ങാത്തത് എന്നും കുടുംബം ആരോപിച്ചു.

പരാതികൾ പിന്നെയും ഉയർന്നു. പ്രായപൂർത്തിയാവുന്നതിന് മുൻപേ മോട്ടിവേഷണൽ ലക്ചറുകളിലും മറ്റും ആകൃഷ്ടരായി യോഗ പഠിക്കാനായി ചേരുന്ന കുട്ടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും യോഗാകേന്ദ്രത്തിന്റെ ദുരൂഹ നിഴലിൽത്തന്നെ നിൽക്കുന്നു എന്നും ആ കുട്ടികൾ അവരുടെ കുടുംബവുമായുള്ള ബന്ധം വേർപെടുത്തു എന്നുമായിരുന്നു ഒരു പരാതി.

മറ്റൊന്ന്, യോഗ സെന്ററിൽ എത്തുന്ന സഞ്ചാരികൾക്ക് ഈ കുട്ടികളെ വിവിധ ആവശ്യങ്ങൾക്കായി ദുരുപയോഗിക്കുന്നു എന്നും.

യോഗാകേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത കാഷും, സ്വർണ്ണവും, പോണോഗ്രാഫിക് വീഡിയോ ശേഖരവും കണ്ടതോടെ ബ്യൂണസ് ഐറിസ് യോഗ സ്‌കൂളിന് പൂട്ട് വീഴുമെന്നായി. അസൂയാലുക്കൾ ഉണ്ടാക്കിയ കള്ളപ്പരാതിയാണെന്നും യോഗ സ്‌കൂൾ അംഗങ്ങൾ ലൈംഗിക അടിമകളല്ലെന്നും യോഗാകേന്ദ്രം വാദിക്കുന്നു.

സ്ഥാപനത്തിനു മേൽ കരിനിഴൽ വീഴ്ത്തിയ ഈ ആരോപണങ്ങള അതിജീവിച്ച് സൽപേര് വീണ്ടെടുക്കാനാവുമോ…?നിയമവ്യവസ്ഥയെ മറികടക്കാനുള്ള യോഗം സ്‌കൂളിനുണ്ടാവുമോ എന്ന് കണ്ട് തന്നെ അറിയണം.

Back to top button
error: