KeralaNEWS

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു, ഇടുക്കി മുനിയറ  തിങ്കൾക്കാടാണ് സംഭവം

     ഇടുക്കി: നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പിൽ ടോം തോമസ് (28) ആണ് മരിച്ചത്. എറണാകുളത്തെ ജോലി സ്ഥലത്തേക്ക്
പോകുന്നതിനിടെ സ്വകാര്യ ബസിന്
സൈഡ് കൊടുക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട്
മറിയുകയായിരുന്നു. ഇടുക്കി മുനിയറയ്ക്കടുത്ത് തിങ്കൾക്കാട്  മാവിൻചുവട് വച്ചാണ് അപകടം നടന്നത്.  ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് (ശനി) ഉച്ചയ്ക്കാണ് അപകടം നടന്നത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ
അക്കൗണ്ടന്റാണ് ടോം തോമസ്.
കഴിഞ്ഞ ദിവസമാണ്
അവധിക്ക് വീട്ടിലെത്തിയത്.

ടോമും സുഹൃത്തും രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ്
പോയിരുന്നത്. പെട്ടെന്ന് എതിരെ പാഞ്ഞു വന്ന സ്വകാര്യ ബസിനെ ഇടിക്കാതിരിക്കാൻ ടോം വാഹനം
വെട്ടിച്ചുമാറ്റുന്നതിനിടയിൽ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ (ഞായർ) മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും. അവിവാഹിതനാണ്.

Back to top button
error: