Month: June 2024

  • Crime

    മരിച്ചയാളുടെ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് തട്ടിപ്പ്; നാലു പേര്‍ പിടിയില്‍, പോലീസുകാരന് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: മരിച്ചയാളുടെ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുസംഘത്തിനു സഹായം ചെയ്‌തെന്നു കണ്ടെത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയില്‍ സഫറുള്ള ഖാന്‍ (54), ഉമയനല്ലൂര്‍ അല്‍ത്താഫ് മന്‍സിലില്‍ ബദറുദ്ദിന്‍ (65) എന്നിവരെ വെള്ളിയാഴ്ചയും വര്‍ക്കല കണ്ണമ്പ ചാലുവിള നാദത്തില്‍ സുനില്‍കുമാര്‍ (60), വട്ടപ്പാറ മരുതൂര്‍ ആനിവില്ലയില്‍ എഡ്വെര്‍ഡ് (62) എന്നിവരെ ശനിയാഴ്ചയും പോലീസ് അറസ്റ്റു ചെയ്തു. പാസ്പോര്‍ട്ട് വേണ്ടവരില്‍നിന്നു പണം വാങ്ങി തുമ്പ പോലീസ് പരിധിയിലെ വ്യാജ മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കും. പരിശോധനാ നടപടികള്‍ക്കായി സ്റ്റേഷനില്‍ നല്‍കുമ്പോള്‍ ആന്‍സിലിന്റെ സഹായത്തോടെ പാസാക്കി പാസ്പോര്‍ട്ട് ഓഫീസിലേക്ക് നല്‍കും. അന്‍സില്‍ അല്ലാതെ മറ്റാരെങ്കിലുമാണെങ്കില്‍ സ്വാധീനിച്ച് കടലാസുകള്‍ ശരിയാക്കും. പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് മേല്‍വിലാസങ്ങളില്‍ സംശയം തോന്നിയപ്പോള്‍ വീണ്ടും പരിശോധിക്കാനായി തുമ്പ…

    Read More »
  • Crime

    കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; പരാതിയില്ലെന്ന് യുവതി, നേരിട്ട് കൈകാര്യം ചെയ്തു

    കോഴിക്കോട്: മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇരുപത്തിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം. തിരക്കേറിയ ബസ്സില്‍ യാത്രചെയ്യവേയാണ് യുവതിക്കു നേരെ ആക്രമണമുണ്ടാത്. തുടര്‍ന്ന ബസ്സില്‍ വച്ചു തന്നെ യുവതി ഇയാളെ അടിക്കുകയും ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍, യുവതിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ കേസെടുത്തില്ല. യുവാവിന് തക്കതായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നും അതിനാലാണ് പരാതി ഇല്ലാത്തതെന്നുമാണ് യുവതി പറഞ്ഞത്.

    Read More »
  • Kerala

    കുവൈത്ത് ദുരന്തത്തില്‍ മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം വീട്ടിലെത്തിച്ചു

    കോട്ടയം: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെയും ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹവും വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനം തുടങ്ങി. ഇരുവരുടെയും സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അല്‍പസമയത്തിനകം വീടുകളില്‍ എത്തും. കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി 15 മലയാളികള്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. ധനസഹായങ്ങള്‍ വൈകാതെ ആശ്രിതര്‍ക്ക് നല്‍കും. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ കൃത്യമായി അന്വേഷിക്കുന്നുണ്ട്. ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് സ്വദേശി ബിനോയിക്ക് വീട് വെയ്ക്കാന്‍ ഉടന്‍ നടപടിയുണ്ടാകും. ചാവക്കാട് മുനിസിപാലിറ്റി ഇതിന് വേണ്ടി പ്രത്യേക യോഗം വിളിക്കും. ലൈഫ് മിഷന്‍ വഴിയാകും വീട് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ബിനോയിക്ക് വീടു നിര്‍മിച്ചു നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

    Read More »
  • NEWS

    എത്രയും വേഗം റിട്ടയർ ചെയ്ത്  സുഖമായി ജീവിക്കൂ; പുതു തലമുറയുടെ ഹരമായി മാറിയ  ‘ഫയർ’ എന്താണ് എന്നറിയുക

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ      ‘ഫയർ’ എന്നൊരു കാഴ്ചപ്പാട്  ലോകത്ത് പടർന്ന് വരികയാണ്. ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർലി എന്നതിന്റെ ചുരുക്കപ്പേരാണ് ഫയർ. സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയിൽ നിന്നും നേരത്തേയുള്ള വിരമിക്കലുമാണ് പരിപാടി. ജീവിതകാലം മുഴുവൻ ജോലിക്കു വേണ്ടി നഷ്ടപ്പെടുത്തി വലുതായൊന്നും നേടാനില്ലാതെ ‘സംപൂജ്യരാവാൻ’ പുതിയ തലമുറയെ കിട്ടില്ല. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവരുടെ സംഖ്യ വർദ്ധിക്കുന്നു. ഉയർന്ന ശമ്പളം വാങ്ങി, അടിസ്ഥാന ആർഭാടങ്ങൾ നേരത്തേ നേടിയവരല്ല ‘ഫയർ’ ഫാൻസുകാർ. ഇടത്തരം ജീവിതസാഹചര്യങ്ങൾ ഉള്ളവരാണ് ഈ പ്രസ്ഥാനത്തിന് പച്ചക്കൊടി ഏന്തിയ വരിൽ ഏറെയും. പകലന്തിയോളം പണിയെടുത്ത് വീട്ടിൽ വരുമ്പോൾ, ഉറങ്ങുന്ന കുഞ്ഞുങ്ങളെ കാണാൻ ഇക്കൂട്ടരെ കിട്ടില്ല. അത്യാവശ്യത്തിന് സമ്പാദിക്കുക; ശിഷ്‌ടം സ്വന്തം ജീവിതത്തിന് കൊടുക്കുക എന്നതാണ് ഇവരുടെ ഫിലോസഫി. അലൻ വോങ്ങ് എന്നൊരാളുടെ കഥ കേൾക്കൂ. ചൈനയിൽ വേരുകളുള്ള അലന്റെ കുടുംബത്തിൽ നിന്നാരംഭിക്കുന്നു ‘ഫയർ’ പ്രസ്ഥാനത്തിന്റെ കനൽ. അലന്റെ മുത്തച്ഛൻ ദാരിദ്ര്യം മൂലം അലന്റെ അച്ഛനെ  പയ്യനായിരിക്കുമ്പോഴേ സർക്കാർ ഉടമസ്ഥതയിലുള്ള…

    Read More »
  • Kerala

    അന്യായമായി വെട്ടിപ്പിടിക്കുന്നതൊന്നും നാം ഒപ്പം കൊണ്ടുപോകുന്നില്ല, അത്യാർത്തി ജീവിതത്തെ തച്ചുടയ്ക്കും

    വെളിച്ചം       ആ നാട്ടിലെ അന്യായ പലിശക്കാരനാണ് അയാള്‍. ഒരിക്കല്‍ ഒരു വൃദ്ധ തന്റെ ആകെയുളള കൃഷിയിടം പണയം വെച്ച് അയാളില്‍ നിന്നും കുറച്ച് പണം വാങ്ങി. ആ തുകയുടെ ഇരട്ടി അടച്ചിട്ടും അയാള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായില്ല. വൃദ്ധ കോടതിയില്‍ പോയെങ്കിലും രേഖകളെല്ലാം അയാള്‍ക്കനുകൂലമായിരുന്നതുകൊണ്ട് വൃദ്ധ അവിടെയും തോറ്റു. പലിശക്കാരൻ കൃഷിടത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ വന്നപ്പോള്‍ അവര്‍ ഒരുകാര്യം ആവശ്യപ്പെട്ടു. ഒരു ചാക്ക് മണ്ണ്… അയാള്‍ അത് സമ്മതിച്ചു. ഒരു ചാക്ക് നിറയെ മണ്ണ് നിറച്ചെങ്കിലും ആ ചാക്ക് പൊക്കിക്കൊണ്ടു പോകാന്‍ ആ വൃദ്ധക്ക് സാധിച്ചില്ല. അവര്‍ അയാളുടെ സഹായം തേടി. “ചാക്കില്‍ മണ്ണ് നിറയ്ക്കുന്നതിന് മുമ്പ് ഇതൊക്കെ ആലോചിക്കണ്ടേ…?” അയാള്‍ ചോദിച്ചു. അപ്പോള്‍ വൃദ്ധപറഞ്ഞു: “ഈ മണ്ണ് മുഴുവന്‍ എന്റെതായിരുന്നു. പക്ഷേ, ഒരു ചാക്ക് പോലും കൊണ്ടുപോകാന്‍ എനിക്ക് സാധിച്ചില്ല. മറ്റുളളവരുടെ വെട്ടിപ്പിടിച്ചതാണ് നിങ്ങളുടെ ഭൂമി മുഴുവന്‍. മരിച്ചുപോകുമ്പോള്‍ നിങ്ങളിതെല്ലാം എങ്ങിനെ കൊണ്ടുപോകും…?” അവരുടെ…

    Read More »
  • Kerala

    വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തി; ശോഭയ്‌ക്കെതിരേ ഇ.പിയുടെ മാനനഷ്ടക്കേസ്

    കണ്ണൂര്‍: ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍. കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം. ഇ.പി.ജയരാജന്‍ ബി.ജെ.പി.യില്‍ ചേരാന്‍ ചര്‍ച്ചനടത്തിയതായി ആരോപിച്ച് ശോഭാ സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വെളിപ്പെടുത്തലിനു പിന്നാലെ തന്റെ സാന്നിധ്യത്തില്‍ പ്രകാശ് ജാവഡേക്കര്‍, ഇ.പി. ജയരാജനെ കണ്ടുവെന്ന് ദല്ലാള്‍ നന്ദകുമാറും വെളിപ്പെടുത്തി. ജാവഡേക്കറെ കണ്ട വിവരം ജയരാജന്‍ വോട്ടെടുപ്പുദിവസം സമ്മതിക്കുകയും ചെയ്തിരുന്നു. അടിസ്ഥാനരഹിത ആരോപണമുന്നയിച്ച ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ശോഭാ സുരേന്ദ്രനെക്കൂടാതെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി., ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ ജയരാജന്‍ ഡി.ജി.പി.ക്കു പരാതി നല്‍കിയിരുന്നു.  

    Read More »
  • Crime

    ചിങ്ങവനം സ്റ്റേഷനില്‍ പൊലീസുകാര്‍ ഏറ്റുമുട്ടി; സിപിഒയ്ക്ക് തലയ്ക്ക് പരുക്ക്, ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍

    കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നിവരാണ് ഏറ്റുമുട്ടിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി സിപിഒ ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് മറ്റൊരു സിപിഒ തന്റെ വാഹനം പാര്‍ക്ക് ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമായത്. ഇക്കാര്യം പറഞ്ഞ് വഴക്കായതോടെ ബോസ്‌കോയുടെ തലപിടിച്ച് സുധീഷ് ചുമരിലിടിച്ചെന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ബോസ്‌കോ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സുധീഷിനെയും ബോസ്‌കോയെയും ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയാണ് അന്വേഷണം നടത്തി സംഭവം സ്ഥിരീകരിച്ചത്.      

    Read More »
  • Kerala

    കാക്കിയോടു കാട്ടുപോത്തിനും  കലിപ്പോ…? രഹസ്യാന്വേഷണ വിഭാഗം എസ്.ഐയുടെ കാർ കാട്ടുപോത്ത് ഇടിച്ച് തകർത്തു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

         കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ രാജൻ മുന്നാടിന്റെ മാരുതി ബ്രസകാർ കാട്ടുപോത്ത് ഇടിച്ച് തകർന്നു. വെള്ളിയാഴ്ച പുലർച്ചെ ഇരിയണ്ണി – ബോവിക്കാനം റോഡിലെ ചിപ്ലിക്കയയിലാണ് അപകടം നടന്നത്. കാറിന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. മൈസൂറിൽ പഠിക്കുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ബോവിക്കാനം ടൗണിലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്ന് എസ്.ഐ രാജൻ പറഞ്ഞു. കാർ എത്തുന്നതിന് തൊട്ട് മുമ്പാണ് ഭീമൻ കാട്ടുപോത്ത് കുറുകെ ചാടിയത്. കാറിന്റെ ബോണറ്റും മറ്റും തകർന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ടതെന്ന് രഹസ്യാന്വേഷണ വിഭാഗം എസ്.ഐയായ രാജൻ മുന്നാട് പറയുന്നു. ബന്ധുക്കളെ വിളിച്ച് മറ്റൊരു കാറിലാണ് മകളെ വീട്ടിലെത്തിച്ചത്. ഇരിയണ്ണി- ബോവിക്കാനം പ്രദേശം കാട്ടുപോത്തും പന്നിയും അടക്കമുള്ള വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. ഒട്ടേറെ അപകടങ്ങൾ ഇതിന് മുമ്പും ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. കാട്ടാനകളുടെ ശല്യവും ഇവിടെ പതിവാണ്.

    Read More »
  • India

    മദ്യപിച്ചെത്തിയ സൈനികന്‍ ട്രെയിന്‍ ബെര്‍ത്തില്‍ മൂത്രമൊഴിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്‍കി യുവതി

    ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന്‍ മൂത്രമൊഴിച്ചതായി പരാതി. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ദുര്‍ഗിലേക്കുള്ള ഗോണ്ട്വാന എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. താഴെ ബെര്‍ത്തില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെര്‍ത്തിലിരുന്ന സൈനികന്‍ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരി പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രറെയില്‍വെ മന്ത്രിക്കും പരാതി നല്‍കി.താനും കുഞ്ഞും ഉറങ്ങുമ്പോഴാണ് ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്ന് ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതി പറയുന്നു. റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പരായ 139-ല്‍ പരാതി നല്‍കിയ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. മദ്യപിച്ച് വസ്ത്രത്തില്‍ മൂത്രമൊഴിച്ചിരുന്ന സൈനികനെ കണ്ടിട്ടും ഉദ്യോഗസ്ഥര്‍ നടപടിയൊന്നും എടുത്തില്ലെന്നും യുവതി പറഞ്ഞു. നടപടിയെടുക്കാത്തതിനെതുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കുകയായിരുന്നു. എന്നാല്‍, യുവതിയുടെ ആരോപണം ആര്‍.പി.എഫ് നിഷേധിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ കോച്ചിലെത്തിയപ്പോള്‍ യുവതിയെ സീറ്റില്‍ കാണാന്‍ സാധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.…

    Read More »
  • Crime

    ആലത്തൂരില്‍ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം

    പാലക്കാട്: ആലത്തൂര്‍ എരിമയൂര്‍ മന്ദത്ത് ഭഗവതി വേട്ടക്കരുമന്‍ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് മണിയ്ക്ക് മേല്‍ശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അദ്ദേഹം ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആലത്തൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ക്ഷേത്രത്തിലെ ഒമ്പത് ഭണ്ഡാരങ്ങളില്‍ നാലെണ്ണമാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിനകത്തെ മൂന്നെണ്ണവും ഗണപതി ക്ഷേത്രത്തിനു മുന്നിലെ ഒരെണ്ണവും തുറന്നു. ശ്രീകോവിലിന്റെ വാതിലും തുറക്കാന്‍ ശ്രമിച്ചു. ദേവസ്വം അധികാരികള്‍ കഴിഞ്ഞ ആഴ്ച ഭണ്ഡാരങ്ങള്‍ തുറന്ന് കാണിക്ക ശേഖരിച്ചതിനാല്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ നഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പോലീസ് പറഞ്ഞു.  

    Read More »
Back to top button
error: