Month: June 2024
-
Crime
പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഞ്ഞുവീണ് മരിച്ചു. ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Read More » -
Kerala
കാമുകന്‍ കൈയൊഴിഞ്ഞു കടന്നുകളഞ്ഞു; മാന്‍വെട്ടത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതി കുഴഞ്ഞുവീണു
കോട്ടയം: യുവതിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉപേക്ഷിച്ചു കാമുകന്‍ കടന്നുകളഞ്ഞു. അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഞ്ഞൂര്‍ മാന്‍വെട്ടത്ത് ഇന്നലെ വൈകുന്നേരമാണു സംഭവം. ഉച്ചയോടെ മാന്‍വെട്ടം ജംക്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതിയും യുവാവും എത്തി. ഇരുവരും തമ്മില്‍ സംസാരിച്ചിരിക്കുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും യുവാവ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. യുവതി കരഞ്ഞുകൊണ്ട് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്നതു കണ്ടു നാട്ടുകാരില്‍ ചിലര്‍ യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും യുവതി സംസാരിച്ചില്ല. തുടര്‍ന്നാണു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനിടയില്‍ യുവതി കുഴഞ്ഞുവീണു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞീഴൂരുള്ള യുവതിയുടെ അമ്മയെ പൊലീസ് വിളിച്ച് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടര്‍ന്നു പൊലീസ് യുവതിയെ സമീപ പഞ്ചായത്തിലെ അഭയകേന്ദ്രത്തിലാക്കി. കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണു പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പം പോയതെന്നു പൊലീസ് പറഞ്ഞു. യുവാവിനെയും പൊലീസ് ബന്ധപ്പെട്ടു. യുവതിയില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇന്നു…
Read More » -
Crime
കുട്ടേട്ടന്‍ പെട്ടോ? ‘മഞ്ഞുമ്മല്‍…’ കേസില്‍ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇ.ഡിയുടെ നടപടി. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇ.ഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും. അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതിനല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി…
Read More » -
Kerala
വരും മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴ; ഇടിമിന്നല്‍, ‘കള്ളക്കടല്‍’ ഭീഷണിയും
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
Read More » -
Kerala
തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം; ഉഗ്രമുഴക്കത്തോടെ സെക്കന്‍ഡുകള്‍ പ്രകമ്പനം
കൊച്ചി: തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. തൃശ്ശൂരില്‍ കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്‍ഡുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. നിലവില്‍ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട്ട് വേലൂര്‍, മുണ്ടൂര്‍, തിരുമിറ്റക്കോട് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ഭൂമികുലുക്കമുണ്ടായെന്നാണ് വിവരം. മൂന്ന് സെക്കന്‍ഡ് നേരം ഭൂചലനം അനുഭവപ്പെട്ടു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » -
Kerala
കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും ലൂര്‍ദ്ദ് പള്ളിയില്‍; സ്വര്‍ണക്കൊന്ത സമ്മാനിച്ചു
തൃശൂര്‍: ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിനു സ്വര്‍ണക്കൊന്ത സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പനങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിര്‍വ്വഹണത്തിന്റെ മുദ്രകള്‍ മാത്രമാണ് ഇത്. മുന്‍പ്, കുടുംബവുമായാണല്ലോ പള്ളിയില്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അതു ഓര്‍മിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബ സമേതം പള്ളിയിലെത്തി ലൂര്‍ദ് മാതാവിനു സ്വര്‍ണകിരീടം സമര്‍പ്പിച്ചിരുന്നു. ഇതു പിന്നീട് വിവാദത്തിനു കാരണമായി. സ്വര്‍ണക്കിരീടം എന്ന പേരില്‍ ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതില്‍ പ്രചരിച്ചതോടെയാണ് വിവാദമുയര്‍ന്നത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. ഇന്ന്, മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍…
Read More » -
Kerala
ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത് 3 പൊലീസ് ഓഫീസർമാർ. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 120 ലേറെ പൊലീസുകാർ, നിയമപാലകർക്കിടയിൽ ആത്മഹത്യ പെരുകാൻ കാരണമെന്ത്…?
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐ, കോട്ടയം കഞ്ഞിക്കുഴി പീടിയേക്കൽ ജോർജ് കുരുവിള ഇന്നലെ വൈകിട്ട് 5 മണിയോടെ വീടിനുള്ളിൽ ജീവനൊടുക്കി. * * * * കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടു ദിവസം മുമ്പാണ്. സിപിഒ മധു (48) ആണ് മരിച്ചത്. 4 മാസമായി ഇദ്ദേഹം മെഡിക്കല്‍ ലീവിലായിരുന്നുവത്രേ. * * * തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്.ഐ ജിമ്മി ജോര്‍ജിനെ (35) അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിയിലെ ട്രെയിനറായ ജിമ്മി ജോര്‍ജ് കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ് * * * ‘’അപ്പുവും അമുലുവും വിഷമിക്കരുത്… നന്നായി പഠിക്കുക… പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി…
Read More » -
Crime
അതിദാരുണം: കട്ടപ്പനയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ 35കാരനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌ക്കൻ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയ്ക്കടുത്ത് കാഞ്ചിയാർ സുവർണഗിരിയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബാബുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകി. പിന്നീട് പ്രതി വീടിനുള്ളിൽ നിന്ന് കോടാലി എടുത്ത് സുബിനെ ദേഹമാസകലം വെട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ സുബിനെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലഹരിക്കടിമയായ ബാബു കൊലപാതകത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയും ഇയാൾ ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന സ്റ്റേഷനിലെ ഗ്രേഡ്…
Read More » -
Kerala
കുറവുളളവരെ ചേര്‍ത്ത് പിടിക്കൂ, അത് ത്യാഗമല്ല; യഥാര്‍ത്ഥ സ്‌നേഹമാണ്
വെളിച്ചം ബിരുദ പഠനത്തിൻ്റെ തുടക്കത്തിലെ ആദ്യക്ലാസ്സ്. സീനീയര്‍ വിദ്യാര്‍ത്ഥികള്‍ പുതിയ കുട്ടികളെ പരിചയപ്പെടാനായി ആ ക്ലാസ്സിലെത്തി. എല്ലാവരും ആര്‍ത്തുചിരിച്ച് വര്‍ത്തമാനം പറയുന്നതിനിടയില്‍ ഒരാള്‍ മാത്രം നിശബ്ദയായി ഇരിക്കുന്നത് ഒരു സീനിയര്‍ വിദ്യാര്‍ത്ഥിനിയുടെ ശ്രദ്ധയില്‍ പെട്ടു. അവള്‍ ആ വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി. സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ കുട്ടിക്ക് രണ്ടുകണ്ണിനും കാഴ്ചയില്ലെന്ന് മനസ്സിലായി. അവള്‍ ആ കുട്ടിയെ പരിചയപ്പെട്ടു. അന്നത്തെ ആ പരിചയം ഒരിക്കലും പിരിയാത്ത ആത്മബന്ധമായി വളർന്നു. കൂട്ടികാരിക്ക് പാഠങ്ങള്‍ വായിച്ചു കൊടുത്തത് അവളായിരുന്നു. കൂട്ടുകാരിയുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഒരു പരിഹാരമായി അവള്‍ എത്തി. ഒരിക്കല്‍ കൂട്ടുകാരിക്ക് വേണ്ടി ആരും പരീക്ഷയെഴുതാന്‍ സന്നദ്ധരാകാതിരുന്ന സാഹചര്യത്തില്‍ അവള്‍ തന്റെ എംഎ പരീക്ഷ ഒരു വര്‍ഷത്തേക്ക് ക്യാന്‍സല്‍ ചെയ്ത് തന്റെ കൂട്ടുകാരിക്ക് കൂട്ടായി. പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ രണ്ടുപേരും ഒരുപോലെ സന്തോഷം പങ്ക് വെച്ചു. തന്റെ കൂട്ടുകാരിക്ക് ഒന്നാം റാങ്ക്…! ‘യഥാര്‍ത്ഥ സ്‌നേഹം, ത്യാഗങ്ങളെ ത്യാഗങ്ങളായി കാണുന്നില്ല. സ്‌നേഹം പ്രകടിപ്പിക്കാനുളള അവസരങ്ങളായാണ്…
Read More » -
Health
ലേശം നെയ്യ് ഇങ്ങനെ പുരട്ടിയാല്‍ നരയില്ല, മുടിയും വളരും
നെയ്യ് കൊഴുപ്പാണെങ്കിലും പൊതുവേ ആരോഗ്യകരമായ ഒന്നാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമായ നെയ്യ് പല ആയുര്‍വേദ മരുന്നുകളിലും പ്രധാനപ്പെട്ട ചേരുവയാണ്. നെയ്യില്‍ തന്നെ മരുന്നുകള്‍ മരുന്നായിത്തന്നെയും ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കാറുണ്ട്. നെയ്യ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി സരക്ഷണത്തിനും ഏറെ മികച്ചതാണ്. ഇത് കഴിയ്ക്കുന്നത് മാത്രമല്ല, ചര്‍മത്തിലും മുടിയിലും പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്യ് മുടിയോല എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ വാസ്തവമാണ്. നെയ്യ് മുടിയില്‍ പുരട്ടുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. അകാലനര അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെയ്യ് മുടിയില്‍ ലേശം പുരട്ടുന്നത്. ഇതല്ലെങ്കില്‍ തലയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കുള്ള കാച്ചെണ്ണയിലോ മറ്റോ ഇത് അല്‍പം ചേര്‍ക്കുകയും ചെയ്യാം. ശിരോചര്‍മത്തിലേക്ക് കടന്ന് മുടി കറുപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. നെയ്യും കുരുമുളകും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്. നെയ്യ് മാത്രമായി അല്‍പമെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്നു. നെയ്യ് ഇത് വരണ്ട മുടിയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ്. ഇതില്‍…
Read More »