CrimeNEWS

ആലത്തൂരില്‍ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം

പാലക്കാട്: ആലത്തൂര്‍ എരിമയൂര്‍ മന്ദത്ത് ഭഗവതി വേട്ടക്കരുമന്‍ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് മണിയ്ക്ക് മേല്‍ശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അദ്ദേഹം ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആലത്തൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

ക്ഷേത്രത്തിലെ ഒമ്പത് ഭണ്ഡാരങ്ങളില്‍ നാലെണ്ണമാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിനകത്തെ മൂന്നെണ്ണവും ഗണപതി ക്ഷേത്രത്തിനു മുന്നിലെ ഒരെണ്ണവും തുറന്നു. ശ്രീകോവിലിന്റെ വാതിലും തുറക്കാന്‍ ശ്രമിച്ചു. ദേവസ്വം അധികാരികള്‍ കഴിഞ്ഞ ആഴ്ച ഭണ്ഡാരങ്ങള്‍ തുറന്ന് കാണിക്ക ശേഖരിച്ചതിനാല്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ നഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പോലീസ് പറഞ്ഞു.

Signature-ad

 

Back to top button
error: