Month: June 2024
-
Kerala
വിവാദ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ.കെ ലതിക; പ്രൊഫൈല്‍ ലോക്ക് ചെയ്തു
കോഴിക്കോട്: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. സ്‌ക്രീന്‍ഷോട്ട് എഫ്ബി പേജില്‍ നിന്നും പിന്‍വലിച്ച ലതിക, ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ യുഡിഎഫ് രംഗത്തു വന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. ലതികയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.…
Read More » -
Crime
കോയമ്പത്തൂരില്‍ മുഖംമൂടി സംഘം മലയാളി യാത്രക്കാരെ ആക്രമിച്ചു; സൈനികനടക്കം 4 പേര്‍ അറസ്റ്റില്‍
കൊച്ചി: സേലം-കൊച്ചി ദേശീയപാതയില്‍ നാല് മലയാളി യാത്രക്കാര്‍ക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചു തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബംഗളൂരുവില്‍നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍. റെഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് യുവാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചെക്‌പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നല്‍കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവര്‍ അറസ്റ്റിലായത്.…
Read More » -
Crime
പോലീസുകാരനെ കാറിടിപ്പിച്ച് വീഴ്ത്തി കൊല്ലാന്‍ശ്രമം; കാറോടിച്ച 19-കാരന്‍ പിടിയില്‍
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ 19-കാരന്‍ പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19)യാണ് പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല എസ്.ഐ. ശശികുമാറിനെയാണ് അലന്‍ കാറിടിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെ മംഗലം ഭാഗത്തായിരുന്നു സംഭവം. പുഴയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് പട്രോളിങ് സംഘം ഇവിടെയെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങള്‍ തിരക്കാന്‍ പോകുന്നതിനിടെ കാര്‍ പെട്ടെന്ന് പിറകിലേക്കെടുത്തു. ഇതോടെ പോലീസുകാര്‍ ഒഴിഞ്ഞുമാറി. ഇതിനിടെ പരിക്കേറ്റ ശശികുമാറും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് നിന്നു. ഈ സമയത്താണ് 19-കാരന്‍ എസ്.ഐ.യെ ഇടിച്ചുവീഴ്ത്തി കാറുമായി കടന്നുകളഞ്ഞത്. നിലത്തുവീണ എസ്.ഐ. കാറിനടിയില്‍പ്പെട്ടെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ പ്രതികരണം. എന്നാല്‍, കാറോടിച്ച 19-കാരന്‍ വാഹനം നിര്‍ത്താതെ ശരീരത്തിലൂടെ കയറ്റിയിറക്കി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അലന്‍ ഒളിവില്‍പോയിരുന്നു. അതിനിടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമ അലന്‍…
Read More » -
Kerala
ഗവര്‍ണര്‍ ഗുണം ചെയ്‌തെന്ന ബി.ജെ.പി വിലയിരുത്തല്‍; ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം?
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ഗവര്‍ണറായി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നടപടികള്‍ക്ക് തടയിടാനും ജനങ്ങള്‍ക്കുമുന്നില്‍ അത് തുറന്നുകാട്ടാനും ഗവര്‍ണറുടെ നടപടികള്‍ സഹായിച്ചു എന്ന് വിലയിരുത്തിയാണ് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗവര്‍ണറുടെ നടപടികള്‍ സംസ്ഥാനത്ത് ബിജെപിക്ക് ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. ഇതും തുടര്‍ച്ച നല്‍കാനുള്ള കാരണമായി എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സെപ്തംബര്‍ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നത്. സമീപകാലത്ത് ഒരു ഗവര്‍ണര്‍ക്കും രണ്ടും ടേം നല്‍കിയിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് അനുകൂല സൂചന ലഭിച്ചതോടെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നടപടികള്‍ വീണ്ടും ശക്തമാക്കാന്‍ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികളിലും വിസിമാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിംഗിന് രാജ്ഭവന്‍ തീയതി നിശ്ചയിച്ചു. ഇത്തരം നടപടികള്‍ തിരഞ്ഞെടുപ്പുകാലത്ത് നിറുത്തിവച്ചിരുന്നു. പിണറായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ച ഗവര്‍ണറാണ് ആരിഫ്…
Read More » -
India
കോളജ് മെസിലെ ഭക്ഷണത്തില്‍ പാമ്പിന്റെ വാല്‍കഷ്ണം; 11 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം കണ്ടെത്തിയതായി പരാതി. ഭക്ഷണം കഴിച്ച് ഛര്‍ദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബങ്കയിലെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പിന്റെ വാല്‍കഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാല്‍ കണ്ടെത്തിയ സംഭവത്തില്‍ പിഴ ഈടാക്കാനും തീരുമാനിച്ചതായി സബ് ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പലും അധ്യാപകരും എല്ലാ ദിവസവും വിദ്യാര്‍ഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭരണകൂടം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
India
വയനാടോ റായ്ബറേലിയോ? രാഹുലിന്റെ തീരുമാനം നാളെ ഉണ്ടായേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിര്‍ത്തുക എന്നതില്‍ നാളെ തീരുമാനമുണ്ടായേക്കും. രാഹുല്‍ റായ്ബറേലിയില്‍ നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാടിനെ കൈവിടരുതെന്നാണ് കേരളത്തിലെ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നത്. രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതു മണ്ഡലം നിലനിര്‍ത്തുന്നു എന്നത് ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. ഇതിനുള്ള സമയപരിധി ചൊവാഴ്ച അവസാനിക്കും. അതിനാല്‍ നാളെയോ മറ്റന്നാളോ തീരുമാനമുണ്ടായേക്കും. രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സൂചന നല്‍കിയിരുന്നു. വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ പകരം പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്നായിരുന്നു, തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാനായി വയനാട്ടിലെത്തിയപ്പോള്‍ രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാവ് ആരെന്ന തീരുമാനം അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം.
Read More » -
Crime
12 വയസ്സുകാരിയെ 72-കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമം, തടഞ്ഞ് പോലീസ്
ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പാകിസ്താനിലെ ചര്‍സദ്ദ ടൗണിലാണ് സംഭവം. അഞ്ച് ലക്ഷം രൂപ മെഹര്‍ വാങ്ങിയാണ് പിതാവ് മകളെ വിവാഹം ചെയ്തുനല്‍കാന്‍ ശ്രമിച്ചത്. ‘വരനാ’യ 72-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, നിക്കാഹ് നടക്കുന്നതിന് മുമ്പ് പോലീസ് ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിലും ഇയാള്‍ക്കെതിരേ കേസെടുത്തു. പാകിസ്താനിലെ ബാലവിവാഹ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹത്തിനെതിരെ ശക്തമായ നിയമം പാകിസ്താനില്‍ ഉണ്ടെങ്കിലും രാജ്യത്ത് പലയിടത്തും ഇത് നടക്കുന്നുണ്ട്. അടുത്തിടെ പാകിസ്താനിലെ രജന്‍പുരിലും തട്ടയിലും നടന്ന ബാലവിവാഹശ്രമം അധികൃതര്‍ തടഞ്ഞിരുന്നു. സ്വാതില്‍ 13-കാരിയെ വിവാഹം ചെയ്ത 70-കാരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More » -
Kerala
”സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യന്‍ വോട്ട്; സത്യം പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാര്‍”
കോട്ടയം: സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ഇടതു, വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം തുടരുകയാണെന്നും മതേതര മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ തയാറാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. കേരളത്തില്‍ ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്ക് എല്‍ഡിഎഫ് രണ്ട് മുസ്ലിംകളെയും യുഡിഎഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് താന്‍ ചെയ്ത പാതകമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ”ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല. എറണാകുളത്ത് കെ.ജെ. ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴികാടനെയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം, ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ മാത്രമാണ് മതേതരരാകുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടക്കം മുതല്‍ അവര്‍ക്കൊപ്പം നിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി…
Read More » -
Crime
വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചു; ‘മകന്റെ അച്ഛന്‍’ കസ്റ്റഡിയില്‍
പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മകന്‍ അലനാണ് വാഹനമോടിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണ്. പരിക്കേറ്റ ശശി ആശുപത്രിയിലാണ്. ഇദ്ദേഹം അപകടനില തരണംചെയ്തു എന്നാണ് റിപ്പോര്‍ട്ട്. രാത്രിസമയത്തെ പതിവുപരിശോധനയ്ക്കിറങ്ങിയ ശശിയും സംഘവും പരുതൂര്‍മംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനായി സമീപത്തേക്ക് വന്നപ്പോഴായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ വാഹനം അമിത വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. കൈ കാണിച്ചപ്പോഴാണ് ശശിയെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേഡ് എസ്‌ഐയുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയെന്നും മനഃപൂര്‍വം വാഹനം ഇടിപ്പിക്കുകയുമായിരുന്നു എന്നാണ് തൃത്താല സിഐ പറയുന്നത്. വാഹനം കണ്ടത് ദുരൂഹസാഹചര്യത്തിലായിരുന്നുവെന്നും ഉള്ളില്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സിഐ അറിയിച്ചു. ഇരുവര്‍ക്കുമെതിരെ കൊലപാതക ശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്…
Read More » -
Crime
ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതില്‍ എതിര്‍പ്പ്; ഇടുക്കിയില്‍ യുവാവ് അമ്മായിഅമ്മയുടെയും അളിയന്റെയും വീടിന് തീയിട്ടു
ഇടുക്കി: പൈനാവില്‍ യുവാവ് രണ്ടു വീടുകള്‍ക്ക് തീയിട്ടു. കൊച്ചുമലയില്‍ അന്നക്കുട്ടി, മകന്‍ ജിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീയിട്ടത്. സംഭവത്തില്‍ അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ രണ്ടാം ഭര്‍ത്താവ് കഞ്ഞിക്കുഴി നിരപ്പില്‍ സന്തോഷ് പൊലീസ് പിടിയിലായി. രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും ലിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. അന്നക്കുട്ടിയുടെയും ജിന്‍സിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിര്‍പ്പാണ് സംഭവത്തിനു പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടര്‍ച്ചയാണ് ഇന്ന് അരങ്ങേറിയ സംഭവങ്ങളെന്നാണ് വിവരം. പ്രിന്‍സി ഇറ്റലിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാന്‍ സന്തോഷിനു താല്‍പര്യമില്ലായിരുന്നു. ജൂണ്‍ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിന്‍സിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചെന്നും തര്‍ക്കത്തിനൊടുവില്‍ ഭാര്യാ മാതാവിനെയും സഹോദരന്റെ മകളെയും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന്,…
Read More »