KeralaNEWS

കാക്കിയോടു കാട്ടുപോത്തിനും  കലിപ്പോ…? രഹസ്യാന്വേഷണ വിഭാഗം എസ്.ഐയുടെ കാർ കാട്ടുപോത്ത് ഇടിച്ച് തകർത്തു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

     കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ രാജൻ മുന്നാടിന്റെ മാരുതി ബ്രസകാർ കാട്ടുപോത്ത് ഇടിച്ച് തകർന്നു. വെള്ളിയാഴ്ച പുലർച്ചെ ഇരിയണ്ണി – ബോവിക്കാനം റോഡിലെ ചിപ്ലിക്കയയിലാണ് അപകടം നടന്നത്. കാറിന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Signature-ad

മൈസൂറിൽ പഠിക്കുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ബോവിക്കാനം ടൗണിലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്ന് എസ്.ഐ രാജൻ
പറഞ്ഞു. കാർ എത്തുന്നതിന് തൊട്ട് മുമ്പാണ് ഭീമൻ കാട്ടുപോത്ത് കുറുകെ ചാടിയത്. കാറിന്റെ ബോണറ്റും മറ്റും തകർന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ടതെന്ന് രഹസ്യാന്വേഷണ വിഭാഗം എസ്.ഐയായ രാജൻ മുന്നാട് പറയുന്നു.

ബന്ധുക്കളെ വിളിച്ച് മറ്റൊരു കാറിലാണ് മകളെ വീട്ടിലെത്തിച്ചത്. ഇരിയണ്ണി- ബോവിക്കാനം പ്രദേശം കാട്ടുപോത്തും പന്നിയും അടക്കമുള്ള വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. ഒട്ടേറെ അപകടങ്ങൾ ഇതിന് മുമ്പും ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. കാട്ടാനകളുടെ ശല്യവും ഇവിടെ പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: