Month: June 2024
-
Crime
രാഹുല്‍ മദ്യപന്‍, ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം; ഹര്‍ജി തള്ളണമെന്ന് പൊലീസ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ്. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു എന്ന ഭാര്യയുടെ സത്യവാങ്മൂലം ഭീഷണിപ്പെടുത്തി തയ്യാറാക്കിയതാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. രാഹുല്‍ മദ്യപനാണെന്നും, യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചാല്‍ ഇനിയും പീഡനം ഉണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സാജു കെ എബ്രഹാം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ വസ്തുതയ്ക്ക് വിരുദ്ധമാണ്. ഗുരുതര പരിക്കുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. രാഹുല്‍ ഏല്‍പ്പിച്ച പരിക്ക് ഗുരുതരമാണെന്ന് സാക്ഷിമൊഴികളിലും മെഡിക്കല്‍…
Read More » -
Kerala
സംഘടനാതലത്തില്‍ വീഴ്ച, ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റണം; കോണ്‍ഗ്രസ് വാര്‍ റൂം – കനുഗോലു റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസ് വാര്‍ റൂം – സുനില്‍ കനുഗോലു റിപ്പോര്‍ട്ട്. 10 ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വലിയ അപചയം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് സംഘടനാതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചില ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജില്ലാ നേതൃത്വങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പാര്‍ട്ടി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളില്‍ പകുതിയും നിര്‍ജീവമായിരുന്നെന്നും കണ്ടെത്തലുണ്ട്. കെ.പി.സി.സി. ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പില്‍ അലയടിച്ചിരുന്നു. 18 സീറ്റുകളിലെ വിജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചതിനു പിന്നിലെ പ്രധാനഘടകങ്ങള്‍ ഇവയാണെന്നാണ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ഇതിനിടയിലും…
Read More » -
India
ഭരണഘടനയ്‌ക്കെതിരായ ഏറ്റവുംവലിയ ആക്രമണമായിരുന്നു അടിയന്തരാവസ്ഥ; സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയ്ക്കെതിരേ അജന്‍ഡയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് കോണ്‍ഗ്രസിനെ സ്പീക്കര്‍ ഓം ബിര്‍ള പ്രതിരോധത്തിലാക്കിയതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായി. 1975-ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായി നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനയ്ക്കെതിരായി മോദി സര്‍ക്കാര്‍ ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ സ്പീക്കറും രാഷ്ട്രപതിയും നടത്തിയിട്ടുള്ളത്. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിയാണ് പ്രതിഷേധങ്ങള്‍ നടത്തിവരുന്നത്. ഇതിനിടയിലാണ് ഭരണപക്ഷത്തുനിന്ന് അടിയന്തരാവസ്ഥ ഉയര്‍ത്തിയുള്ള പ്രതിരോധം. ‘ഇന്ന് ജൂണ്‍ 27 ആണ്. 1975 ജൂണ്‍ 25-ന് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത് ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു. രാജ്യം ഇതിനെതിരെ പ്രതിഷേധമുണ്ടായി. എന്നാല്‍, ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേല്‍ രാജ്യം വിജയിച്ചു’, ദ്രൗപദി മുര്‍മു…
Read More » -
Crime
മുന്‍ ഭാര്യയുടെ നഗ്‌നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; യുവതിയുടെ മരണത്തില്‍ മുന്‍ഭര്‍ത്താവ് റിമാന്‍ഡില്‍
തിരുവനന്തപുരം: വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക്. ഇതില്‍ മനംനൊന്താണു വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം സ്വദേശിനിയായ 46 വയസുകാരി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ മുന്‍ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ വിവാഹമോചനം നേടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ഇതോടെയാണു യുവതി ഇയാളില്‍നിന്ന് അകന്നത്. ഏറെനാള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞ ഇവര്‍ക്ക് 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ യുവതിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. അവശനിലയിലായ യവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പ്രതി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.…
Read More » -
Crime
ജോലിക്ക് നിന്ന വീട്ടില്‍നിന്നു സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം മുക്കുപണ്ടം വച്ചു; പ്രതികള്‍ പിടിയില്‍
കൊല്ലം: കുണ്ടറയില്‍ വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം പ്രതികള്‍ മുക്കുപണ്ടം മാറ്റി വയ്ക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ജ്യോതി മണി, മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറയില്‍ ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം മാറ്റി വച്ച കേസിലാണ് രണ്ടുപേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കന്റോണ്‍മെന്റ് പുതുവല്‍ പുരയിടത്തില്‍ ജ്യോതി മണി, കരിക്കോട് കുറ്റിച്ചിറ സല്‍മ മന്‍സിലില്‍ മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ സാരഥി ജംഗ്ഷനില്‍ നഫീന മന്‍സിലില്‍ ഫാത്തിമ ബീവിയുടെ 5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ്. ഫാത്തിമ ബീവിയുടെ പക്കല്‍ നിന്ന് ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയ ശേഷ വ്യാജ ആഭരണങ്ങള്‍ മാറ്റി നല്‍കുകയായിരുന്നു. ആഭരണം ഉപയോഗിച്ച ഫാത്തിമ ബീവിയുടെ സഹോദരന്റെ മകള്‍ അമീന ഫാത്തിമയുടെ ദേഹത്തെ അലര്‍ജി കണ്ട് സംശയം തോന്നി ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ആണ്…
Read More » -
Kerala
മദ്യപിച്ച കെഎസ്ആര്‍ടിസിക്കാരെ പിടികൂടാനെത്തി; ഊതിച്ചപ്പോള്‍ വനിതാ ജീവനക്കാരും പരിശോധിക്കാനെത്തിവരും ‘ഫിറ്റ്’!
എറണാകുളം: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി നടത്തിയ ബ്രത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’. കോതമംഗലം ഡിപ്പോയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുള്‍പ്പടെ മദ്യപിച്ചെന്ന റിസള്‍ട്ട് ലഭിച്ചത്. പരിശോധനയ്ക്ക് ഉപകരണവുമായി എത്തിയ സംഘം ഊതി നോക്കിയപ്പോഴും ഫലം പോസിറ്റീവ് തന്നെയായിരുന്നു . പകുതിയോളം ജീവനക്കാരെ പരിശോധിച്ചതിനുശേഷമാണ് മെഷീന്‍ ഇങ്ങനെ മറിമായം കാണിച്ചുതുടങ്ങിയത്. സംശയംതോന്നി കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു. ഡിപ്പോയില്‍ ഇന്ന് ഡ്യൂട്ടിയിലുളള ആരും മദ്യപിച്ച് ജോലിക്കെത്തിയിരുന്നില്ല. മദ്യപിച്ച് ജോലിക്കെത്തുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ബ്രത്ത് അനലൈസര്‍ ടെസ്റ്റ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയുമാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും പരിശോധിച്ച് അവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന നിര്‍ദ്ദേശവും ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാര്‍ പുറപ്പെടുവിച്ചിരുന്നു. ടെസ്റ്റില്‍ പരാജയപ്പെട്ട നിരവധിപേര്‍ക്കെതിരെ…
Read More » -
Kerala
വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശക്തമായ മഴ തുടരും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ ശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്തമഴയ്ക്ക് കാരണം. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട്…
Read More » -
Kerala
മലബാറിൻ്റെ സ്വപ്നം തലശ്ശേരി- മാഹി ബൈപാസ്: ഈ സ്വപ്നപാത ഇപ്പോൾ അപകടങ്ങളുടെ തുരുത്ത്, ഇന്നലെയും യുവാവിന് ദാരുണ അന്ത്യം
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളമുള്ള ബൈപാസ് മലബാറിൻ്റെ സ്വപ്നമായിരുന്നു. പ്രകൃതിരമണീയ ദൃശ്യങ്ങൾ കൊണ്ടു സമ്പന്നമാണ് ഈ പാത. അരനൂറ്റാണ്ടിലേറെ കാലമായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ സ്വപ്നപാത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാടിന് സമര്‍പ്പിച്ചത്. ഈ പാതയിൽ ഇപ്പോൾ അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം പ്രതിദിനം അപകടങ്ങളുടെ ഘോഷയാത്രയാണ്. മാഹി ബൈപ്പാസിൽ സിഗ്നലിന് സമീപം വീണ്ടും അപകടം, ഒരാൾ മരണപ്പെട്ടു. ഇന്നലെ നടന്ന അപകടത്തിൽ കരിയാട് എൻ എ എം റോഡിൽ മാരാം വീട്ടിൽ മുഹമ്മദ് നസീർ ( 39 ) ആണ് മരിച്ചത്. തലശ്ശേരിയിൽ നിന്ന് കാറിൽ കരിയാടിലേക്ക് വരുന്ന വഴി കവിയൂർ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. കാറിൽ നിന്നിറങ്ങി റോഡിൽ നിൽക്കുമ്പോൾ വേറൊരു സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ സർവ്വീസ് റോഡിൽ തലയടിച്ച് വീഴുന്നു. ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read More » -
Kerala
ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലെന്ന് മുഖ്യമന്ത്രി, ശുപാർശ ചെയ്ത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ശിക്ഷാ ഇളവിനു ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്, പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി മേയ് 3 ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ടി.പി. വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ശ്രമം. 4, 5, 6 പ്രതികളാണ് ഇവർ. കോടതിവിധി മറികടന്നായിരുന്നു നടപടി. ഈ 3…
Read More »