Month: June 2024

  • Crime

    മൈക്രോ ഫിനാന്‍സ് കമ്പനിയുടെ സമ്മര്‍ദം; പിരിവുകാര്‍ വീട്ടിലെത്തിയതിനു പിന്നാലെ യുവതി ജീവനൊടുക്കി

    എറണാകുളം: പെരുമ്പാവൂരില്‍ യുവതി ജീവനൊടുക്കിയത് മൈക്രോ ഫിനാന്‍സുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്. അശമന്നൂര്‍ പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ചാന്ദിനി സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കള്‍ അടയ്‌ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോള്‍ അടയ്ക്കാന്‍ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതില്‍ കുടിശികയും ഉണ്ടായിരുന്നു. പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നല്‍കാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയല്‍വാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വായ്പാ തുക തിരിച്ചടക്കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ചാന്ദിനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴില്‍ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭര്‍ത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തില്‍ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  

    Read More »
  • India

    നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ ടെമ്പോട്രാവലര്‍ ഇടിച്ചുകയറി; 13 തീര്‍ഥാടകര്‍ മരിച്ചു

    ബംഗളൂരു: പുനെ- ബംഗളൂരു ഹൈവേയില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് 13 പേര്‍ മരിച്ചു. ഹവേരി ജില്ലയിലെ ഗുണ്ടെനഹള്ളി ക്രോസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ശിവമൊഗ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബലഗാവി ജില്ലയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അപകട കാരണം വ്യക്തമല്ലെങ്കിലും ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് കരുതുന്നത്.

    Read More »
  • Crime

    ടി.പിക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് വേണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍

    കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ.കൃഷ്ണനും ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം വലിയ വിവാദമായതിനു പിന്നാലെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

    Read More »
  • Movie

    ഇത് മോഹൻലാലിൻ്റെ വർഷം: ബറോസ്, എമ്പുരാൻ,വൃഷഭ, L360, ഒടുവിലിതാ ‘ദേവദൂതൻ’ 4k റീ റിലീസ്

        മോഹന്‍ലാലിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘ബറോസ്’ ഈ വർഷം റിലീസ് ചെയ്യും. പ്രഖ്യാപന സമയം മുതല്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ ‘ബറോസി’ലെ ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, 150 കോടിയിലേറെ  ചെലവിൽ അണിയിച്ചൊരുക്കുന്ന ‘എമ്പുരാൻ’ ഈ വർഷം തന്നെ എത്തും. 2019ലെ ബ്ലോക്ക്ബസ്റ്ററായ  ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാ’നിൽ മോഹൻലാൽ ഖുറേഷി അബ്‌റാം ആയി വീണ്ടുമെത്തും. അമേരിക്കയിലും യുകെയിലും ദുബായിയിലും  ലെ, ലഡാക്ക് മലനിരകളിലുമായി ചിത്രീകരിക്കുന്ന ‘എമ്പുരാൻ’ മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കും എന്നാണ് പ്രതീക്ഷ. യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന ഈ സിനിമയുടെ ലൊക്കേഷനുകൾ മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ്. കഥയും തിരക്കഥയും മുരളി ഗോപി. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തങ്ങളുടെ തുടർ…

    Read More »
  • NEWS

    കോളടിച്ചു: ‘അമൃത് ഫ്യൂഷൻ’ രാജ്യത്തെ ഏറ്റവും മികച്ച മാള്‍ട്ട് വിസ്കി, 2024ലെ ബെസ്റ്റ് വിസ്കി ഗോള്‍ഡ് മെഡല്‍ നേടി

      ലോക പ്രശസ്ത ബ്രാൻഡുകളെ പിന്നിലാക്കി 2024ലെ ബെസ്റ്റ് വിസ്കി ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കി ‘അമൃത് ഫ്യൂഷൻ.’ ലണ്ടനില്‍ നടന്ന ഇൻ്റർനാഷണല്‍ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമൃത് ഡിസ്റ്റിലറീസിൻ്റെ സിംഗിള്‍ മാള്‍ട്ട് വിസ്കിക്ക് അപൂർവ നേട്ടം സ്വന്തമാക്കിയത്. സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേള്‍ഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയില്‍ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്. സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാൻഡില്‍ ലോകത്തെ ഏറ്റവും മികച്ച ആദ്യ 10 ബ്രാൻഡുകളിലൊന്നായി അമൃത് വിസ്കി മാറിയിട്ടുണ്ട്. 40ലധികം അവാർഡുകള്‍ ഈ ബ്രാൻഡിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിംഗിള്‍ മാള്‍ട്ട് വിസ്കി എന്ന് പേരെടുത്ത അമൃത് ഫ്യൂഷൻ വൻതോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. 1948ല്‍ രാധാകൃഷ്ണ ജഗ്ദാലെ കർണാടകയില്‍ സ്ഥാപിച്ച അമൃത് ഡിസ്റ്റിലറീസ് രാജ്യത്തെ ഏറ്റവും വിലകൂടിയ മദ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയായി മാറി. അതിവേഗം വളരുന്ന ലോകത്തിലെ പ്രധാനപ്പെട്ട 30 മദ്യ…

    Read More »
  • Kerala

    പാളങ്ങളിൽ വീണ ചോരയും കണ്ണീരും: ‘രക്ഷകി’നു വേണ്ടി സമരം ചെയ്ത ഉത്തമനും ഒടുവിൽ പാളത്തിൽ തന്നെ പൊലിഞ്ഞു

       ട്രെയിനിൽ യാത്രചെയ്യുന്ന 10,000ങ്ങളുടെ ജീവന് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ കൊടുംമഴയും കടുത്ത ചൂടും നേരിട്ട് പകലെന്നോ രാത്രിയെന്നോ വ്യത്യസ്തമില്ലാതെ പാളങ്ങളിൽ ജോലി ചെയ്യുന്നവരാണ് കീമാൻമാർ (ട്രാക്‌മാൻ). പക്ഷേ ഇവരുടെ ജീവന്  യാതൊരു സുരക്ഷയും അധികൃതർ കല്പിക്കുന്നില്ല. കഴിഞ്ഞ ദിവസം ഔദ്യോഗിക ജോലിക്കിടെ  ജീവൻ നഷ്ടപ്പെട്ട ഉത്തമൻ (54) എന്ന കീമാൻ തന്നെ ഉദാഹരണം. തൃശൂര്‍ ഒല്ലൂരില്‍ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ഒല്ലൂർ ഗാങ് നമ്പർ 2ലെ കീമാൻ ഉത്തമന്‍  മരണപ്പെട്ടത്. ഇത്തരത്തില്‍ തിരുവനന്തപുരം ഡിവിഷനിൽ  കഴിഞ്ഞ ഏതാനും വർഷത്തിനിടെ 50തോളം കീമാന്‍മാർ മരണപ്പെട്ടു. ഇന്ത്യയിൽ ഒരു വർഷം 300 കീമാൻമാർ ട്രെയിൻതട്ടി മരിച്ചതായി ഡോ. അനിൽ കക്കോദ്‌ക്കർ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോർട്ട്‌ നൽകിയിരുന്നു.   ജീവന്‍ പണയം വെച്ചാണ് കീമാന്‍മാര്‍ പാളം പരിശോധിക്കാനിറങ്ങുന്നത്. ട്രാക്കിൽ ജോലിചെയ്യുമ്പോൾ ട്രെയിൻവരുന്നത്‌ അറിയാൻ നിലവിൽ സംവിധാനങ്ങളില്ല. അതിനാല്‍ ഇവർ അപകടത്തിൽപ്പെടുന്നത്‌ പതിവാണ്‌. പലപ്പോഴും ഗേറ്റിലുള്ളവര്‍ മൊബൈലില്‍ വിളിച്ചുപറഞ്ഞും മറ്റുമാണ് ട്രെയിന്‍…

    Read More »
  • Kerala

    സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്റര്‍, റെഡ് ആര്‍മിക്ക് പിന്നിലും അയാള്‍; പി ജയരാജന്റെ മകനെതിരേ ഗുരുതര ആരോപണവുമായി മനു തോമസ്

    കണ്ണൂര്‍: പി ജയരാജനും മകനുമെതിരെ രൂക്ഷ ആരോപണവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു. ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി…

    Read More »
  • LIFE

    അരിഞ്ഞുവച്ച സവാള ഒരാഴ്ചയോളം കേടാകില്ല; സിമ്പിളായി ഒരു കാര്യം ചെയ്താല്‍ മതി

    ദിവസം ഒരു സവാളയെങ്കിലും ഉപയോഗിക്കാത്ത വീടുകള്‍ വളരെ ചുരുക്കമായിരിക്കും. വില കുറവ് അല്ലെങ്കില്‍ എന്തെങ്കിലും ഓഫറുകളൊക്കെ വരുമ്പോള്‍ ഒരുപാട് സവാള വാങ്ങിക്കൂട്ടുന്നവരുണ്ട്. എന്നാല്‍, കുറച്ച് നാള്‍ കഴിയുമ്പോഴേക്ക് അത് ചീഞ്ഞ് പോകുന്നതും കാണാറുണ്ട്. ദീര്‍ഘനാളുകള്‍ സവാള കേടാകാതെ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. ഒരു കാരണവശാലും സവാളയ്ക്കൊപ്പം ഉരുളക്കിഴങ്ങോ അല്ലെങ്കില്‍ വേറെന്തെങ്കിലും പച്ചക്കറിയോ സൂക്ഷിക്കരുത്. അങ്ങനെ വച്ചാല്‍ പെട്ടെന്ന് ചീഞ്ഞുപോകും. സവാളയുടെ തൊലി നനയരുത്. ഈര്‍പ്പം ഒട്ടുമില്ലാത്തയിടത്ത് വേണം സവാള സൂക്ഷിക്കാന്‍. ഉപയോഗിച്ച് ബാക്കി വന്ന സവാള കേടാകാതെ ഒരാഴ്ചയോളം സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. സവാള കനം കുറച്ച് അരിയുക. ശേഷം വായു ഒട്ടും കടക്കാത്ത ഒരു ബോക്‌സില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അല്ലെങ്കില്‍ ചെറു കഷ്ണങ്ങളായി അരിഞ്ഞ സവാള സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ വച്ച് ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. തീരെ നിവൃത്തിയില്ലെങ്കില്‍ അരിഞ്ഞ സവാള ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവൂ. മാത്രമല്ല ഉപയോഗിക്കുന്നതിന് മുമ്പ് ചീത്തയായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും…

    Read More »
  • Kerala

    അഞ്ചലില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

    കൊല്ലം: അഞ്ചല്‍ – ആയൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ലോറി ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് (37) മരിച്ചത്. അഞ്ചല്‍ – ആയൂര്‍ പാതയില്‍ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്റിന് സമീപത്താണ് അപകടം നടന്നത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആയൂരില്‍ നിന്ന് അഞ്ചലിലേക്ക് റബ്ബര്‍ തൈകളുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.

    Read More »
  • Crime

    അത്താഴം പാകം ചെയ്യാനാവശ്യപ്പെട്ടു; ജ്യേഷ്ഠനെ അനിയന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

    ലഖ്നൗ: അത്താഴം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനിയന്‍ വെട്ടിക്കൊലപ്പെടുത്തി. ലഖ്നൗവില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്താഴം പാകം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയായ സുജിത് കോറി (27) ജ്യേഷ്ഠനായ അശോക് കോറിയെ (35) കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഐസ് ക്രീം വില്‍പനക്കാരനായ അശോക് മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ ഇയാള്‍ സഹോദരനോട് പാചകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പാചകം ചെയ്യാന്‍ സുജിത്ത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സുജിത് മഴുവെടുത്ത് സഹോദരനെ മാരകമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം സുജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. ഇരുവരും അവിവാഹിതരാണെന്നും മാതാപിതാക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചെന്നും പൊലീസ് പറയുന്നു.  

    Read More »
Back to top button
error: