Month: June 2024

  • Kerala

    ചെറുകിട ഹോട്ടലുകള്‍ പൂട്ടേണ്ട ഗതിയില്‍; ദുരവസ്ഥയുടെ കാരണമിത്

    കൊച്ചി: പച്ചക്കറിക്ക് തീ വിലയായതോടെ താളം കണ്ടെത്താനാകാതെ ചെറുകിട ഹോട്ടല്‍ മേഖല. വാടകയും വൈദ്യുതി ബില്ലും ലോണും അടയ്ക്കാന്‍ പലരും പെടാപ്പാടുപെടുകയാണ്. വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. രണ്ടാഴ്ചക്കിടെ തക്കാളി, ബീന്‍സ് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് 10 മുതല്‍ 40 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. പത്തുദിവസം മുമ്പ് 90 രൂപയായിരുന്ന ബീന്‍സിന് ഇപ്പോള്‍ കിലോക്ക് 140 രൂപയാണ് വില. കിലോക്ക് 50 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 80 രൂപ നല്‍കണം. കാരറ്റ് 80 രൂപ, ബീറ്റ്‌റൂട്ട് 50, കാബേജ് 50, ചേന 90, ചെറുനാരങ്ങ 140, ഇഞ്ചി 240, വെളുത്തുള്ളി 220 രൂപ എന്നിങ്ങനെയാണ് ഹോട്ടലുകള്‍ക്ക് മൊത്തവിലയില്‍ പച്ചക്കറി ലഭിക്കുന്നത്. ഇതനുസരിച്ചുള്ള വിറ്റുവരവ് ഹോട്ടലുകള്‍ക്ക് ലഭിക്കുന്നില്ല. ചെറുകിട ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തനം നിറുത്തേണ്ട അവസ്ഥയിലാണ്. സാമ്പാറില്‍ മുങ്ങിത്തപ്പണം വിലവര്‍ദ്ധിച്ചതോടെ ഊണിനൊപ്പമുള്ള കറികളില്‍ പച്ചക്കറി വിഭവങ്ങളുടെ അളവും കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ സുലഭമായി വിളമ്പുന്ന സാമ്പാറില്‍ കഷണങ്ങള്‍ വളരെ കുറച്ചിട്ടുണ്ട്. പല ഹോട്ടലുകളിലും ഒഴിച്ചുകറി…

    Read More »
  • Kerala

    വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ അപകടം; ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു

    തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. അങ്കമാലി വേങ്ങൂര്‍ മഠത്തിപ്പറമ്പില്‍ ഷിജി(44)യാണ് മരിച്ചത്. പരിക്കേറ്റ മകന്‍ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.15-ന് ദേശീയപാതയില്‍ കൊരട്ടി ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറും ലോറിയും സ്‌കൂട്ടറും ലോറിയും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു. സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ഷിജി ലോറിക്കടിയിലേക്കു വീണു. ഷിജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറി. ഷിജിയാണ് സ്‌കൂട്ടറോടിച്ചിരുന്നത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നുദിവസം മുന്‍പ് വാഹനാപകടത്തില്‍ രാഹുലിന് കാലിന് പരിക്കേറ്റിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കാലിലെ മുറിവിന് ആഴമുണ്ടെന്നുകണ്ട് രാഹുലിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. അങ്കമാലി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിജി. ഭര്‍ത്താവ്: ഷാജു. മറ്റൂര്‍ പനപറമ്പില്‍ കുടുംബാംഗമാണ്. മറ്റൊരു മകന്‍: അതുല്‍ (കിടങ്ങൂര്‍ സെയ്ന്റ് ജോസഫ്…

    Read More »
  • Kerala

    നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

    കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

    Read More »
  • Crime

    പെരുമ്പാവൂരില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; കടബാധ്യതയെന്നു സംശയം

    എറണാകുളം: പെരുമ്പാവൂര്‍ ഓടയ്ക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗള്‍, നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി(29)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ചാന്ദിനി ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. ഇതിന്റെ ഗഡു ബുധനാഴ്ച അടക്കേണ്ടതായിരുന്നു. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ ബുധനാഴ്ച യുവതിയുടെ വീട്ടില്‍വന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍, വീട്ടുകാര്‍ ഇക്കാര്യം പോലീസിന് മൊഴിയായി നല്‍കിയിട്ടില്ല. അതേസമയം, വായ്പയെടുത്തത് സംബന്ധിച്ചുള്ള കാര്യങ്ങളും ഫിനാന്‍സ് സ്ഥാപനത്തിലെ ചിലര്‍ വീട്ടിലെത്തിയെന്ന വിവരവും ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കുറുപ്പംപടി പോലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Read More »
  • Kerala

    പരാതി വാട്‌സാപ്പില്‍ എത്തിയതോടെ സുരേഷ് ഗോപി ഇടപെട്ടു; 48 മണിക്കൂറിനുള്ളില്‍ കോട്ടയം സ്വദേശിക്ക് നഷ്ടപരിഹാരം

    കോട്ടയം: പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പില്‍നിന്ന് അടിച്ച ഡീസലില്‍ വെള്ളം. പരാതിയില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് കാര്‍ ഉടമയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരവും മായം കണ്ടെത്തിയ പമ്പ് പൂട്ടിക്കാനും ഉത്തരവായി. പരിശോധനകള്‍ക്ക് ശേഷം പമ്പ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്. ഇടതു സഹയാത്രികനും സെന്റര്‍ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ജെയിംസ് വടക്കന്റെ മരുമകന്‍ ജിജു കുര്യന്റെ കാറിലാണ് ഡീസലില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്ന് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് ജെയിംസ് വടക്കന്‍ സുഹൃത്തും ബിജെപി നേതാവുമായ ശിവശങ്കരന്‍ വഴിയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്സാപ്പില്‍ പരാതി അയച്ചത്. കഴിഞ്ഞ 17നാണ് ജിജു കാറില്‍ കടപ്പാട്ടൂരെ പമ്പില്‍ നിന്നും 35 ലിറ്റര്‍ ഡീസല്‍ അടിച്ചത്. അടിച്ചപ്പോള്‍ തന്നെ വാണിംഗ് ലൈറ്റുകള്‍ തെളിഞ്ഞു ബീപ് ശബ്ദവും കേട്ടു. തുടര്‍ന്ന് കാര്‍ തകരാറായതിനെത്തുടര്‍ന്ന് ഹോണ്ടയുടെ വര്‍ക്ഷോപ്പില്‍ പരിശോധിച്ചപ്പോള്‍ ഡീസലിനൊപ്പം വെള്ളം കയറിയെന്ന് കണ്ടെത്തുകയായിരുന്നു.…

    Read More »
  • Crime

    പോലീസ് കസ്റ്റഡിയിലും അണിഞ്ഞൊരുങ്ങി പവിത്ര; വനിതാ എസ്.ഐയ്ക്ക് നോട്ടീസ്

    ബംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടിയും സുഹൃത്തുമായ പവിത്ര ഗൗഡ കസ്റ്റഡിയില്‍ മേക്കപ്പിട്ട് നടന്നതില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ബെംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അയച്ചത്. പവിത്രയെ ബംഗളൂരുവിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും പൊലീസിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തില്‍ യാതൊരു കൂസലുമില്ലാതെയുള്ള പവിത്ര ഗൗഡയുടെ പെരുമാറ്റവും കസ്റ്റഡിയിലെ മേക്കപ്പും ചര്‍ച്ചയായതോടെ, അനാസ്ഥ ചൂണ്ടിക്കാട്ടി ഡിസിപി ഓഫീസില്‍ നിന്ന് എസ്‌ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയുമായിരുന്നു. പവിത്രയ്ക്ക് മേക്കപ്പിടാന്‍ എസ്‌ഐ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് കണ്ടെത്തല്‍. ”പവിത്ര എല്ലാ ദിവസവും രാത്രി അവരുടെ വീട്ടില്‍ തങ്ങാറുണ്ടായിരുന്നു. അവിടെ മേക്കപ്പ് ബാഗുമുണ്ടാവും. വനിതാ എസ്‌ഐ എല്ലാ ദിവസവും രാവിലെ അവിടെ പോയി പവിത്രയെ…

    Read More »
  • Crime

    അമ്പിളിയുടെ വീട്ടില്‍നിന്ന് 7 ലക്ഷം കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്

    തിരുവനന്തപുരം: കളയിക്കാവിള കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പക്കല്‍നിന്നു കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍നിന്നു കണ്ടെത്തി. ഏഴു ലക്ഷം രൂപയാണ് കണ്ടെടുത്തത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ് ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന് തമിഴ്നാട് പൊലീസ് സൂചിപ്പിച്ചു. പ്രതി അമ്പിളി എന്ന സജികുമാറിന് സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്പിളിയുടെ മലയത്തെ വീടിന് സമീപത്തുനിന്നു കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാറില്‍ അമ്പിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണ് പ്രതി അമ്പിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം രൂപ എവിടെയാണെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.  

    Read More »
  • Kerala

    വാഹനങ്ങളെ ‘അടിച്ചു പറത്തി’ കാറ്റ്; കുമരകത്ത് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു

    കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കോട്ടയം ജില്ലയില്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ വ്യാപക നാശനനഷ്ടം. പരസ്യ ബോര്‍ഡുകള്‍ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. ശക്തമായ കാറ്റില്‍ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്. ഇതേത്തുടര്‍ന്ന് കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഇതേസമയം എതിരേ വരുകയായിരുന്ന ബൈക്കും കാറ്റില്‍ ദിശ തെറ്റി മറിഞ്ഞു. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. കൃഷി ആവശ്യങ്ങള്‍ക്കായുള്ള നെല്‍വിത്തും കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂര ഷീറ്റും തകര്‍ന്നു. കൂടാതെ 60 ഓളം ഏത്തവാഴ ഉള്‍പ്പെടെയുള്ള കൃഷിയും ഒടിഞ്ഞു വീണ് നശിച്ചു. വാട്ടര്‍ ടാങ്ക് നിലത്ത് വീണു.…

    Read More »
  • Kerala

    കാസര്‍കോട്ട് ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചവര്‍ ‘സുരക്ഷിതമായി’ തോട്ടില്‍; കുറ്റിച്ചെടിയില്‍ പിടിച്ച് രക്ഷപെട്ട് യാത്രികര്‍

    കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി റോഡാണെന്ന ധാരണയില്‍ കാറോടിച്ചത് തോട്ടിലൂടെ. മഴവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലര്‍ച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസില്‍ എം.അബ്ദുല്‍ റഷീദ് (35), ബന്ധുവായ ഏഴാം മൈല്‍ അഞ്ചില്ലത്ത് ഹൗസില്‍ എ. തഷ്രിഫ് (36) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ബേത്തൂര്‍പ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കര്‍ണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. റാഷിദ് ആണ് കാര്‍ ഓടിച്ചിരുന്നത്. പുലര്‍ച്ചെ ഇരുട്ട് ആയതിനാല്‍ ഇവിടെ ചാലും പാലവും ഉള്ളതായി ഇവര്‍ തിരിച്ചറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി കരുതി കാര്‍ ഇറക്കിയപ്പോള്‍ ചാലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ 150 മീറ്ററോളം ഒഴുകിപ്പോയ ശേഷം പുഴവഞ്ചിയില്‍ തട്ടി നിന്നതാണ് ഇരുവര്‍ക്കും രക്ഷയായത്. ആ സമയത്ത് കാറിന്റെ ഗ്ലാസ്…

    Read More »
  • Kerala

    ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ മുതല്‍ കയ്യിലെത്തും, 5 മാസം കുടിശിക മിണ്ടാട്ടമില്ല

        സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 27 മുതല്‍ ആരംഭിക്കും. ജൂണിലെ പെന്‍ഷനാണ് നല്‍കുന്നത്. 900 കോടി രൂപ അനുവദിച്ചു. 5 മാസത്തെ കുടിശിക ബാക്കിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ത്വരിതപ്പെടുത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുണഭോക്താക്കൾക്ക്‌ 1600 രൂപ വീതമാണ്‌ ലഭിക്കുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും എത്തിക്കും. അതത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മേയ്‌ മാസങ്ങളിലും പെൻഷൻ നൽകിയിരുന്ന കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.

    Read More »
Back to top button
error: