Social MediaTRENDING

നമ്മളിലെ നായിക ഇപ്പോള്‍ എന്തു ചെയ്യുന്നു? താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായി

‘എന്‍കരളില്‍ താമസിച്ചാല്‍ മാപ്പു തരാം രാക്ഷസീ’ – ഈ ഒരു പാട്ടു മതി രേണുക മേനോന്‍ എന്ന നായികയെ ഓര്‍ത്തെടുക്കാന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് രേണുക മേനോന്‍. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ വിജയ- പരാജയ ചിത്രങ്ങളുടെ ഭാഗമായ രേണുക മേനോന്‍ 2006 നു ശേഷം സിനിമയില്‍ നിന്നും പൂര്‍മായും വിട്ടുനിന്നു. ലൈംലൈറ്റില്‍ നിന്ന താരം വിവാഹത്തോടെ പെട്ടെന്നാണ് അപ്രത്യക്ഷമായത്.

എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെ താരം ഇപ്പോള്‍ സജീവമാണ്. അഭിനയം വിട്ടെങ്കിലും നൃത്തവും പാചകവുമായി രേണുക മേനോന്‍ തിരക്കിലാണ്. അതിനിടെ കുച്ചിപ്പുടി അരങ്ങേറ്റം ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുകയാണ് താരം. കണ്ണൂര്‍ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തില്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

Signature-ad

അമ്മക്കൊപ്പം മകളും കുച്ചിപ്പുടി വേഷത്തിലാണ്. ഇരുവരും ഒരുമിച്ചാണ് അരങ്ങേറ്റം ചെയ്തത് എന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. അമ്മയെ പോലെ മകളും നൃത്തകലയില്‍ മിടുക്കിയാണ്. താരം പങ്കു വെച്ച വീഡിയോയില്‍ ഇരുവരും ചേര്‍ന്ന് ചുവട് വെക്കുന്നതും കാണാന്‍ സാധിക്കും.

ചിത്രങ്ങളും വീഡിയോയും ഇതിനോടകം ശ്രദ്ധ നേടി. നിരവധി ആളുകളാണ് ചിത്രത്തിനു താഴെ കമന്റിടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല, ഇപ്പോഴും അതീവ സുന്ദരിയാണെന്നുമാണ് കമന്റുകള്‍ വരുന്നത്. നമ്മള്‍ സിനിമയില്‍ കണ്ടപ്പോലെ തന്നെയുണ്ട്, ഇപ്പോഴും ചെറുപ്പമാണല്ലോ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.

മലയാളത്തിലൂടെയാണ് രേണുക മേനോന്‍ തന്റെ സിനിമാ ജീവിതെ തുടങ്ങിയത്. എന്നാല്‍ പിന്നീട് തമിഴിലും തെലുഗിലും മികച്ച സിനിമകള്‍ ലഭിച്ചു. തമിഴില്‍ 2006ല്‍ ഇറങ്ങിയ കലാപ കാഥലന്‍ എന്ന ചിത്രം മനോഹരമായ പ്രണയ കഥയായിരുന്നു. അതിലെ അന്‍ബരസി എന്ന കഥാപാത്രം ഇന്നും പലരുടെയും ഫേവറൈറ്റ് ലിസ്റ്റില്‍ ഉണ്ടാവും.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമ ചെയ്യുന്നത്. ‘മായാമോഹിതചന്ദ്രന്‍’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍, പല കാരണങ്ങളാല്‍ സിനിമ റിലീസായില്ല. ആ സമയത്ത് ചെയ്ത സിനിമയാണ് കമല്‍ സംവിധാനം ചെയ്ത നമ്മള്‍. ചുരുളന്‍ മുടിയുള്ള ആ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വന്ന മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വര്‍ഗം, പതാക തുടങ്ങിയ ചിത്രങ്ങളും എടുത്തു പറയേണ്ടത് തന്നെ. മൂന്ന് ഭാഷയിലുമായി 11 ചിത്രങ്ങളേ ചെയ്തുവെങ്കിലും സുരേഷ് ഗോപി, പൃഥ്വിരാജ്, ആര്യ, ജയം രവി തുടങ്ങി എല്ലാ മുന്‍ നിര നായകന്‍മാരോടൊപ്പമായിരുന്നു അഭിനയിച്ചത്.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പതിനെട്ട് വര്‍ഷമായി താരം കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാണ്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സൂരജ് മേനോനാണ് ഭര്‍ത്താവ്. ഇരുവര്‍ക്കും സ്വാതി, അനിഖ എന്നീ രണ്ട് പെണ്‍മക്കളുമുണ്ട്. ഡാന്‍സ് വീഡിയോകള്‍ക്കൊപ്പം പാചക വീഡിയോകളും സോഷ്യല്‍ മീഡിയ വഴി താരം പങ്കു വെക്കാറുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: