Social MediaTRENDING

രജനികാന്തിന്റെ മകളെ കെട്ടാന്‍ ആഗ്രഹിച്ചു! ജയം രവിയുടെ വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ തമിഴിലെ സൂപ്പര്‍താരം ജയം രവിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. നടനും ഭാര്യ ആരതിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നും ഇരുവരും ഡിവോഴ്സിലേക്ക് എത്തിയെന്നുമാണ് കഥകള്‍.

കുറച്ച് ദിവസങ്ങളായി നിരന്തരം വാര്‍ത്ത പ്രചരിച്ചിട്ടും ജയം രവിയോ ഭാര്യയോ ഈ വിഷയത്തില്‍ പ്രതികരിക്കുകയേ സത്യമെന്താണെന്ന് ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തിയായി പ്രചരിക്കാന്‍ തുടങ്ങി. ഇതിനിടയിലൂടെ താരദമ്പതിമാരെ കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് മറ്റിടങ്ങളില്‍ നിന്നും വരുന്നത്.

Signature-ad

ജയം രവിയും ഭാര്യയും വേര്‍പിരിയുന്നതില്‍ നടന്റെ കൂടെ നില്‍ക്കുമെന്ന് പറഞ്ഞാണ് ഗായിക സുചിത്ര എത്തിയത്. ആരതിയെ പോലൊരു പെണ്ണിന്റെ കൂടെ ജീവിക്കാനേ സാധിക്കില്ലെന്നും ജയം രവി കഷ്ടപ്പെടുകയും അവര്‍ സുഖിച്ച് ജീവിക്കുകയാണെന്നുമാണ് സുചിത്ര ആരോപിച്ചത്. ഇതിന് പിന്നാലെ നടന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെ പറ്റിയും ആരോപണം വരികയാണ്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളെ ജയം രവി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സെന്‍സേഷനായി മാറിയിരിക്കുന്നത്. ആരതിയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ജയം രവി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളെ വിവാഹം കഴിക്കുമായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക സബിത ജോസഫാണ് പറഞ്ഞത്.

ജയം രവിയുടെയും ആരതിയുടെയും പ്രണയത്തിന് കാരണം നടി ഖുശ്ബു ആണെന്നും ഇവര്‍ പറഞ്ഞു. രജനികാന്തിന്റെ മകള്‍ ജയം രവിയെ വിവാഹം കഴിക്കാന്‍ അന്ന് ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ പോലും നടന്നിരുന്നു. എന്നാല്‍ ആരതിയുമായി ജയം രവി പ്രണയത്തിലാവുന്നതിന് മുന്‍പേ ഇരുവരുടെയും വിവാഹം നടത്താനുള്ള തിരക്കിലാണ് ആരതിയുടെ അമ്മ സുജാത.

നിര്‍മാതാവ് കൂടിയായ സുജാത ജയം രവിയെ പോലൊരു നല്ല നടനെ കണ്ടെത്താന്‍ പ്രയാസമാണെന്ന് മനസിലാക്കി മകളുമായി ചേര്‍ത്ത് വെക്കുകയായിരുന്നു. അങ്ങനെയാണ് ആരതിയും ജയം രവിയും ഒരുമിക്കുന്നത്. അങ്ങനൊരു കാര്യം നടന്നിരുന്നില്ലെങ്കില്‍ ജയം രവി രജനികാന്തിന്റെ മരുമകന്‍ ആയിരിക്കുമായിരുന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, ഇവരുടെ പ്രസ്താവനകള്‍ തമിഴകത്ത് വലിയൊരു ബോംബ് പൊട്ടിച്ചത് പോലെയായിരിക്കുകയാണ്. മാത്രമല്ല ഇവര്‍ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത് രജനികാന്തിന്റെ ഏത് മകളാണെന്നും ചോദ്യം ഉയരുന്നുണ്ട്.

നിലവില്‍ രജനികാന്തിന്റെ മൂത്തമകളും നടന്‍ ധനുഷിന്റെ ഭാര്യയായിരുന്ന ഐശ്വര്യ വിവാഹമോചിതയാണ്. രണ്ട് വര്‍ഷം മുന്‍പാണ് ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നത്. ശേഷം ഇവരെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് ജയം രവിയുമായി താരപുത്രിയ്ക്ക്് ബന്ധമുണ്ടായിരുന്നെന്ന കഥകള്‍ കൂടി വന്നത്. എന്നാലിത് രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യയെ പറ്റിയാണെന്നാണ് സൂചന.

നിരന്തരം ആരോപണങ്ങളും കിംവദന്തികളും പ്രചരിച്ചിട്ടും ജയം രവി മൗനം പാലിക്കുന്നതാണ് ആരാധകരെയും നിരാശരാക്കുന്നത്. ഇതുവരെ രവിയോ ഭാര്യയോ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല ഈ വാര്‍ത്ത അദ്ദേഹം നിഷേധിച്ചിട്ടില്ല. അപ്പോള്‍ തീയില്ലാതെ പുകയില്ലെന്നും ഈ വാര്‍ത്തയില്‍ ചിലതൊക്കെ ഉള്ളതാണെന്നുമാണ് റിപ്പോര്‍ട്ട്.

തമിഴ് സിനിമയിലെ മുന്‍നിര നടനായി നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ജയം രവി വിവാഹിതനാവുന്നത്. പ്രശസ്ത നിര്‍മ്മാതാവ് സുജാതയുടെ മകള്‍ ആരതിയുമായി പ്രണയത്തിലായതിന് ശേഷം ഇരുവരും 2009 ലാണ് വിവാഹിതരാവുന്നത്. ഈ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളും നടന് ജനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: