CrimeNEWS

വ്യാജ രേഖകളുണ്ടാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിട്ടു; നാല് ബംഗ്ലാദേശികള്‍ മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: വ്യാജ രേഖകളുമായി മുംബൈയില്‍ താമസിച്ച നാല് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍. ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായും റിപ്പോര്‍ട്ട്. റിയാസ് ഹുസൈന്‍ ഷെയ്ഖ് (33), സുല്‍ത്താന്‍ സിദ്ദിഖ് ഷെയ്ഖ് (54), ഇബ്രാഹിം ഷഫിയുള്ള ഷെയ്ഖ് (44), ഫാറൂഖ് ഉസ്മാന്‍ഗനി ഷെയ്ഖ് (39) എന്നിവരെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) ജുഹു യൂണിറ്റ് പിടികൂടിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ സൂറത്തിലെ വിലാസം ഉപയോഗിച്ചാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ നേടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു.

Signature-ad

ഇവര്‍ക്ക് പുറമെ നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന അഞ്ച് ബംഗ്ലാദേശികളെ കൂടി എ.ടി.എസ് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു, അവരില്‍ ഒരാള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്.

അറസ്റ്റിലായവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. നാല് പ്രതികളെയും ചൊവ്വാഴ്ച മസ്ഗാവ് കോടതിയില്‍ ഹാജരാക്കി. ഇവരില്‍ മൂന്നുപേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലാമനെ ജൂണ്‍ 14 വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു.

 

Back to top button
error: