CrimeNEWS

ലേഡി ഡോക്ടറെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴ് ലക്ഷവും 30 പവനും കവര്‍ന്നു; വ്‌ളോഗര്‍ ‘ഫുഡി മേനോന്‍’ പിടിയില്‍

തൃശൂര്‍: സൗഹൃദം സ്ഥാപിച്ച് ലേഡി ഡോക്ടറില്‍നിന്ന് പണവും സ്വര്‍ണവും തട്ടിയ യൂട്യൂബര്‍ പിടിയില്‍. കൊച്ചി കടവന്ത്ര കാടായിക്കല്‍ ജയശങ്കര്‍ മേനോന്‍ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അഭിഭാഷകന്‍ കൂടിയായ ഇയാള്‍ ഫുഡി മേനോന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാണ്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന തൃശൂര്‍ സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്.

ഇരുവരും തമ്മിലുള്ള സെല്‍ഫി ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം ജനുവരി 14 മുതല്‍ ഡിസംബര്‍ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

Signature-ad

ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാര്‍ഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലീസ് പറയുന്നു. ഇത് കൂടാതെ 30 പവനോളം സ്വര്‍ണവും ഇയാള്‍ പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ‘ഫുഡി മേനോന്‍’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫുഡ് വ്‌ലോഗുകളിലൂടെ ജനങ്ങള്‍ക്ക് പരിചിതനായ വ്യക്തിയാണ് അറസ്റ്റിലായ ജയശങ്കര്‍ മേനോന്‍. ഇയാള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്.

 

Back to top button
error: