Month: June 2024
-
Kerala
പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തു; സി.പി.എമ്മില്‍ തര്‍ക്കം
പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി സി.പി.എം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തര്‍ക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ സജിമോനും പങ്കെടുക്കാന്‍ എത്തിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഇയാളെ യോഗത്തില്‍നിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ എന്ന് ഒരു വിഭാഗം വദിച്ചു. തര്‍ക്കത്തിനൊടുവില്‍ സജിമോനെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടു. പങ്കെടുത്തതില്‍ ഭൂരിഭാഗം അംഗങ്ങളും സജിമോനെ തിരിച്ചെടുക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തി. സജിമോന്റെ പുറത്താക്കല്‍ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദാക്കിയതിന് പിന്നാലെ തിരുവല്ല ഏരിയ കമ്മിറ്റി, ബ്രാഞ്ച് സെക്രട്ടറിയായും ലോക്കല്‍ കമ്മിറ്റി അംഗമായും സജിമോനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2023ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ, തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെതായിരുന്നു പുറത്താക്കല്‍ നടപടി. വിവാഹിതയായ സ്ത്രീയെ 2017ല്‍ ഗര്‍ഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ നടന്ന ഡി.എന്‍.എ പരിശോധന…
Read More » -
Kerala
വടക്കന്‍ കേരളത്തില്‍ നാളെ വരെ ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Read More » -
Crime
കെട്ടിയിട്ട് ഷോക്കടിപ്പിച്ചു, ജനനേന്ദ്രിയം തകര്‍ത്തു; നടന്‍ ദര്‍ശനും സംഘവും യുവാവിനെ കൊന്നത് അതിക്രൂരമായി
ബംഗളൂരു: കന്നഡ സിനിമ നടന്‍ ദര്‍ശനും കൂട്ടാളികളും ചിത്രദുര്‍ഗ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രേണുകാസ്വാമി(33)യുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ വ്യക്തമായത്. കേസില്‍ ദര്‍ശനും സുഹൃത്തായ നടി പവിത്ര ഗൗഡ എന്നിവരുള്‍പ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ചിത്രദുര്‍ഗയില്‍നിന്ന് ബംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മര്‍ദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടര്‍ന്നു. പിന്നാലെ യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ഒമ്പതാം തീയതി ബംഗളൂരുവിലെ ഒരു അഴുക്കുചാലില്‍നിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഖത്തിന്റെ പാതിഭാഗം നായ്ക്കള്‍ ഭക്ഷിച്ചനിലയിലായിരുന്നു. ഒരു ചെവിയും മൃതദേഹത്തില്‍ കാണാനില്ലായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.
Read More » -
LIFE
”ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ അറിഞ്ഞില്ല അത് എന്നെ ആശങ്കയിലാക്കുമെന്ന്”
യാഷ് രാജ് നിര്‍മ്മിച്ച് ജുനൈദ് ഖാന്‍, ജയ്ദീപ് അഹ്ലാവത്, ഷര്‍വാരി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച മഹാരാജ് വിവാദങ്ങള്‍ക്ക് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ശാലിനി പാണ്ഡെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ജയ്ദീപ് അവതരിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മഹാരാജ് ലൈംഗികമായി പീഡിപ്പിക്കുന്ന രംഗം സംബന്ധിച്ച് പ്രതികരിക്കുകയാണ്. ആ രംഗം അവതരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം ആശങ്കാകുലയാക്കിയെന്ന് ശാലിനി പറഞ്ഞു. ആദ്യം വായിച്ചപ്പോള്‍ ആ കഥാപാത്രം എന്ത് വിഡ്ഢിയാണെന്ന് തോന്നിയെങ്കിലും പിന്നീട് താന്‍ ചെയ്യുന്നത് ശരിയാണെന്ന് സ്വയം വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ശാലിനി പറഞ്ഞു. സിനിമയില്‍, ജയ്ദീപ് 1800-കളിലെ ജദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് എന്ന ആള്‍ ദൈവമായാണ് അഭിനയിക്കുന്നു, ഇയാള്‍ക്ക് യുവതികളെ ‘ചരണ്‍ സേവ’ എന്ന പേരില്‍ സമര്‍പ്പിക്കുമായിരുന്നു. ഇവര്‍ ബലാത്സഗം ചെയ്യപ്പെട്ടാലും ഈ ആള്‍ദൈവത്തിന്റെ വിശ്വാസി സമൂഹം അതിന് നേരെ കണ്ണടയ്ക്കുകയും ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കര്‍സന്ദാസ് മുല്‍ജി നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ…
Read More » -
Crime
അമ്മയെ കൊന്ന കേസില്‍ ജീവപര്യന്തം; പരോളിലിറങ്ങി അനുജനെയും കൊന്നു
പത്തനംതിട്ട: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയ പ്രതിയുടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് സഹോദരന്‍ മരിച്ചു. പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (61) ആണ് മരിച്ചത്. സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68)നെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30 ന് കുടുംബവീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത് – 2005 ല്‍ മാതാവ് കമലാക്ഷി അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മോഹനന്‍ ഉണ്ണിത്താനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ 13 നാണ് പരോളില്‍ ഇറങ്ങിയത്. ജയിലില്‍ നിന്ന് സതീഷ് കുമാറാണ് ഇയാളെ വീട്ടിലെത്തിച്ചത്. ഇന്നലെ വീട്ടില്‍ നിന്ന് പുറത്തുപോയ ശേഷം മദ്യപിച്ചാണ് മോഹനന്‍ ഉണ്ണിത്താന്‍ വീട്ടിലെത്തിയത്. മദ്യപിച്ച് വീട്ടില്‍ വരരുതെന്ന് സതീഷ് കുമാര്‍ പറഞ്ഞതോടെ തര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലെ ഉലക്ക കൊണ്ട് സതീഷ് കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട മോഹനന്‍ ഉണ്ണിത്താനെ പിന്നീടാണ് പൊലീസ് പിടികൂടിയത്. ഇരുവരും അവിവാഹിതരാണ്.
Read More » -
Kerala
സിപിഎം കോട്ടകളില്‍ കടന്നുകയറാന്‍ ബിജെപി; ശക്തികേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും, കൃഷ്ണദാസിന് ചുമതല
തിരുവനന്തപുരം: സിപിഎം കോട്ടകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി കണ്ണൂരിന്റെയും കാസര്‍കോടിന്റെയും ചുമതല പി.കെ കൃഷ്ണദാസിന് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ കൃഷ്ണദാസ് മത്സരിക്കാനും സാധ്യതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പുതിയ നീക്കത്തിനൊരുങ്ങുന്നത്. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ക്ക് ഒന്നോ രണ്ടോ ജില്ലകള്‍ വീതം വീതിച്ച് നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. പികെ കൃഷ്ണദാസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായത് കൊണ്ട് തന്നെ സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണൂരും കാസര്‍ഗോഡും ഇദ്ദേഹത്തിന് വീതിച്ചു നല്‍കുകയായിരുന്നു. തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണൂരും കാസര്‍ഗോഡും നോക്കണം എന്നാണ് കൃഷ്ണദാസിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്ന് ബിജെപി കൃഷ്ണദാസിനെ മത്സരിപ്പിക്കും. കൃഷ്ണദാസ് ഇത് അംഗീകരിച്ചതായാണ് വിവരം. കണ്ണൂര്‍ സിപിഎമ്മിലെ പടലപ്പിണക്കങ്ങളും ബിജെപി മുതലെടുത്തേക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് വോട്ടുകള്‍ കാര്യമായി ഒഴുകി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപിക്ക് കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍…
Read More » -
NEWS
യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; വിദേശത്തെത്തിയത് നാല് മാസം മുന്‍പ്
കൊച്ചി: യുകെയില്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുന്‍പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്‌സ് – യുകെ). മകള്‍: ഈവ.
Read More » -
Crime
പെയിന്റിങ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് പോക്സോ കേസ് പ്രതി
തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീട്ടില്‍ പെയിന്റിങ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കോന്നി പൂവന്‍പാറ പുതുവല്‍ പുത്തന്‍വീട്ടില്‍ ഷംനാസിനെ (28)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 27-നായിരുന്നു മോഷണം. വെങ്ങാനൂരില്‍ പണിനടക്കുന്ന അജിത്കുമാറിന്റെ വീട്ടില്‍ പെയിന്റിങ്ങിന് എത്തിയ വെണ്ണിയൂര്‍ സ്വദേശി ഫ്രാങ്ക്‌ളിന്റെ 27,000 രൂപ വിലയുളള മൊബൈല്‍ഫോണായിരുന്നു ഇയാള്‍ മോഷ്ടിച്ചത്. ജോലിക്കിടെ കൈവരിയില്‍വെച്ചിരുന്ന ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകായിരുന്നു എന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. മോഷ്ടിച്ച ഫോണ്‍ വാങ്ങി വില്‍പ്പന നടത്താന്‍ സഹായിച്ച യുവാവിനെയും വാങ്ങാനെത്തിയ യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് കേസെടുത്തു. കോവളം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസുകളുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
Read More » -
Crime
പക കാത്തുസൂക്ഷിച്ചത് അഞ്ച് വര്‍ഷം; ഒളിച്ചോടിപ്പോയ മകളുടെ ഭര്‍ത്താവിനെ വീട്ടിലേക്ക് ക്ഷണിച്ച് അരുംകൊല
ലഖ്‌നൗ: ദുരഭിമാനത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിതാവുള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭാല്‍ സ്വദേശിയായ ഭുലേഷ് കുമാറാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷം മുന്‍പ് ഭുലേഷ് കുമാര്‍ വീട്ടുകാരെ എതിര്‍ത്താണ് പ്രീതി യാദവ് എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു പ്രീതിയുടെ കുടുംബം പരിഭവം മാറിയെന്ന വ്യാജേന ഭുലേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവാവിനോടൊപ്പം ഭാര്യ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നും മദ്യപിച്ചതിനുശേഷം ഭുലേഷ് മടങ്ങുന്നതിനിടെയാണ് വാടക കൊലയാളികള്‍ കൊലപ്പെടുത്തിയത്. പ്രീതിയുടെ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തുന്നതിനായി വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി പ്രീതിയുടെ പിതാവ് മൂന്ന് ലക്ഷം രൂപയ്ക്കാണ് ആഭരണങ്ങള്‍ പണയം വച്ചത്. യുവാവിന്റെ മൃതദേഹം ജൂണ്‍ 16ന് ഗ്രേറ്റര്‍ നോയിഡയിലെ സുരജ്പൂരില്‍ നിന്നാണ് കണ്ടെടുത്തത്. കൃത്യം ചെയ്യാനുപയോഗിച്ച ആയുധം, ടൗവല്‍, കാര്‍,…
Read More »