
തൃശൂര്‍: ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് സ്‌േഫാടനം. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഒരുമനയൂര്‍ സ്വദേശി ഷെഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. പരിസരവാസികള്‍ എത്തിയപ്പോള്‍ സ്ഥലത്ത് പുക ഉയരുന്നനിലയിലായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സ്ഥലത്ത് വെളുത്തനിറത്തിലുള്ള വസ്തുക്കളും കുപ്പിച്ചില്ലുകളും കണ്ടെത്തി. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കസ്റ്റഡിയിലുള്ള ഇരുപതോളം ക്രിമിനല്‍കേസുകളില്‍ ഷെഫീക്ക് പ്രതിയാണെന്നാണ് വിവരം. ഷെഫീക്കിനെതിരേ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. ഇയാളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറയുന്നു.