ബംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കം തല്‍ക്കാലം ഒത്തുതീര്‍പ്പിലേക്കെന്ന സൂചന നല്‍കി ഡികെ ശിവുമാറിന്റെ ഇടപെടല്‍. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഡികെ ശിവകുമാര്‍ തന്നെ രം ഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമുണ്ടായത്. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാര്‍ താക്കീത് നല്‍കി. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവര്‍ക്ക് ഡികെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ സ്വാമിമാരുടെ നിര്‍ദേശം ആവശ്യമില്ല, ആശീര്‍വാദം മതിയെന്നും ഡികെ പറഞ്ഞു. നേരത്തെ വൊക്കലിഗ ആത്മീയ നേതാവ് ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി സിദ്ധരാമയ്യയെ വേദിയിലിരുത്തി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വഷളായത്.
ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിച്ച സിദ്ധരാമയ്യക്കും താക്കീത് ലഭിച്ചു. സ്വന്തം ക്യാമ്പിലെ മന്ത്രിമാരെയും എംഎല്‍എമാരെയും നിയന്ത്രിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യക്ക് മുന്നറിയിപ്പ് നല്‍കി. സിദ്ധരാമയ്യക്കും നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉപമുഖ്യമന്ത്രി പദവികള്‍ ആവശ്യപ്പെട്ട സ്വന്തം ക്യാമ്പിലെ മന്ത്രിമാരായ കെഎന്‍ രാജണ്ണ, സതീഷ് ജര്‍ക്കിഹോളി എന്നിവരോട് ഇനി പരസ്യപ്രസ്താവന നടത്തരുതെന്നും സിദ്ധരാമയ്യ നിര്‍ദേശം നല്‍കി.