HealthLIFE

ഈ ലക്ഷണങ്ങള്‍ കുട്ടിയില്‍ കാണുന്നുണ്ടോ? എന്താണ് എഡിഎച്ച്ഡി?

ADHD അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (Attention Deficit Hyperactivity Disorder) എന്നതിന് പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് ഉള്ളത്. ശ്രദ്ധയില്ലായ്മ (inattention), അടങ്ങിയിരിക്കാന്‍ വളരെ ബുദ്ധിമുട്ട് (hyperactivity), ആലോചിക്കാതെ എടുത്തുചാടി പ്രവര്‍ത്തിക്കുക (impulsivity).

എഡിഎച്ച്ഡി എന്ന അവസ്ഥ ചെറിയ പ്രായത്തില്‍ കുട്ടികളില്‍ ആരംഭിക്കുകയും അതു രോഗനിര്‍ണ്ണയം നടത്തി മെച്ചപ്പെടുത്താനുള്ള ട്രെയിനിങ് കൊടുക്കാന്‍ കഴിയാതെപോയാല്‍ പ്രായം മുന്നോട്ടു പോകുമ്പോഴും ഈ ലക്ഷണങ്ങള്‍ അവരില്‍ ഉണ്ടാകും. ഇതിനെ Adult ADHD എന്ന് പറയുന്നു.

Signature-ad

എഡിഎച്ച്ഡി ലക്ഷണങ്ങള്‍

? ADHD ഉള്ള കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും
? ശ്രദ്ധക്കുറവുകാരണം പഠനത്തിലും മറ്റുകാര്യങ്ങളിലും വളരെ നിസ്സാരമായ തെറ്റുകള്‍ വരുത്തുക
? മറ്റൊരാള്‍ സംസാരിക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കേണ്ട സാഹചര്യങ്ങളില്‍ അതു കഴിയാതെ വരിക
? നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ഹോംവര്‍ക്, അതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയാതെ വരിക
? സാധങ്ങള്‍ അടുക്കി വെക്കാന്‍ പറ്റാതെ വരിക
? വളരെ നേരം ശ്രദ്ധയും ക്ഷമയും വേണ്ട കാര്യങ്ങള്‍ ചെയ്യാതെ ഒഴിവാക്കുക
? പെന്‍സില്‍, ബുക്ക് പോലെ അത്യാവശ്യം വേണ്ട സാധങ്ങള്‍ സ്ഥിരമായി നഷ്ടപ്പെട്ടുപോവുക
? ദൈനംദിന കാര്യങ്ങളില്‍ ഉള്ള മറവി
? ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ എന്തെങ്കിലും ചെറിയ ശബ്ദമോ മറ്റോ കേട്ടാല്‍ പെട്ടെന്ന് ശ്രദ്ധ അങ്ങോട്ടു പോവുക
? കൈയും കാലും തീരെ അടങ്ങിയിരിക്കാന്‍ കഴിയാത്ത വിധം ഹൈപ്പര്‍ ആക്റ്റീവ് ആകുക
? ക്ലാസ് റൂമിലോ അതുപോലെ സീറ്റില്‍ അടങ്ങി ഇരിക്കേണ്ട സാഹചര്യങ്ങളില്‍ ഓടി നടക്കുക
? ശ്രദ്ധയോടെ ഇരിക്കേണ്ട സാഹചര്യങ്ങളില്‍ ജനലിലോ അതുപോലെ എവിടെയെങ്കിലും ഓടി കയറുക
? അമിതമായി സംസാരിക്കുക
? ചോദ്യം ചോദിച്ചു തീരുംമുന്നേ ഉത്തരം പറയുക- ഉത്തരം തെറ്റാകാനും സാധ്യത കൂടുതലാവുക
? മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ക്ഷമയില്ലാതെ ഇടയ്ക്കു കയറി സംസാരിക്കുക

കുട്ടി പഠനത്തില്‍ പിന്നോക്കമാണ്, പെട്ടെന്ന് മറന്നുപോകുന്നു, അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നൊക്കെ കണ്ടാല്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിച്ച് മനഃശാസ്ത്ര പരിശോധന നടത്തുന്നതിലൂടെയാണ് ADHD ആണോ എന്ന് മനസ്സിലാക്കാന്‍ കഴിയുക. ADHD ഉള്ള ചില കുട്ടികളില്‍ പഠനവൈകല്യം, ബുദ്ധിമാന്യം എന്ന അവസ്ഥകള്‍ക്കും സാധ്യതയുണ്ട്.

മുതിര്‍ന്നവരിലെ ADHD (Adult ADHD)

? എന്ത് കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം എന്ന് അറിയാതെ വരിക
? സാധനകള്‍ വെച്ചതെവിടെ എന്ന് ഓര്‍മ്മയില്ലാതെ ഇരിക്കുക
? ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്
? ക്ഷമയില്ലായ്മ
? സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക
? കൃത്യമായ പ്ലാനിംഗ് ഇല്ലാതെ വരിക
? അടങ്ങിയിരിക്കാന്‍ കഴിയാതെ വരിക

പഠനത്തില്‍ പിന്നോക്കാവസ്ഥ, മാതാപിതാക്കള്‍ക്ക് കുട്ടികളെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടു വരിക എന്നെല്ലാമുള്ളതിനാല്‍ ADHD ഉള്ള കുട്ടികളെ സൈക്കോളജിസ്റ്റിനെ സമീപിച്ചു ട്രെയിനിങ് നല്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ശ്രദ്ധക്കുറവും എടുത്തുചാട്ടവും ഹൈപ്പര്‍ആക്ടിവിറ്റിയും അവരുടെ ജോലിയെ, സാമൂഹിക ജീവിതത്തെ, കുടുംബ ജീവിതത്തെ ഒക്കെ ബാധിക്കുന്നു എങ്കില്‍ ഏതു പ്രായത്തിലും ADHD യുള്ളവരില്‍ മനഃശാസ്ത്ര ചികിത്സ ലഭ്യമാക്കേണ്ടത് ആവശ്യമാണ്.

Attention Enhancement Training, ബിഹേവിയര്‍ തെറാപ്പി പോലെയുള്ള മനഃശാസ്ത്ര ചികിത്സകള്‍ ADHD യില്‍ വളരെ ഫലപ്രദമാണ്. ശ്രദ്ധക്കുറവ്, എടുത്തുചാട്ടം, ഹൈപ്പര്‍ആക്ടിവിറ്റി എന്നീ ലക്ഷണങ്ങള്‍ ADHDയില്‍ മാത്രമല്ല ബൈപോളാര്‍ ഡിസോര്‍ഡര്‍, പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ മുതലായ മാനസിക പ്രശ്‌നങ്ങളിലും ലക്ഷണങ്ങളായി കാണാന്‍ കഴിയും എന്നതിനാല്‍ അത് ADHD തന്നെയാണ് മറ്റു മാനസിക പ്രശ്ങ്ങളുടെ ഭാഗമായി ഉണ്ടായ പ്രശ്‌നമല്ല എന്ന് ഉറപ്പിക്കാന്‍ മന:ശാസ്ത്ര വിധക്തരരെ സമീപിക്കുക.

 

Back to top button
error: