IndiaNEWS

ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്ത്  ജനനേന്ദ്രിയത്തിൽ കൊണ്ട് പതിനൊന്നുകാരന് ദാരുണാന്ത്യം

മുംബൈ: ക്രിക്കറ്റ് കളിക്കിടെ ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്ത്  ജനനേന്ദ്രിയത്തിൽ കൊണ്ട് പതിനൊന്നുകാരന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെയാണ് ശൗര്യ എന്ന കുട്ടി ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്. ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്താണ് ശൗര്യയുടെ ജനനേന്ദ്രിയത്തിൽ കൊണ്ടത്.ഉടൻ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

Signature-ad

സുഹൃത്തുക്കള്‍ ഉടൻ തന്നെ  ശൗര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Back to top button
error: