KeralaNEWS

മലയാള സിനിമയുടെ ‘സുകൃതം’ സംവിധായകൻ ഹരികുമാർ അന്തരിച്ചു

    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 16 സിനിമകൾ സംവിധാനം ചെയ്തു.

മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.

1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to top button
error: