പയ്യന്നൂർ: അനിലയുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന് സഹോദരൻ അനീഷ്.
സുദർശന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും കുടുംബത്തെ മറന്ന് ഇങ്ങനെ പോകുന്ന എല്ലാവർക്കും ഇത് ഒരു പാഠമായിരിക്കണം എന്നും അനിലയുടെ സഹോദരൻ പറഞ്ഞു.
മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെ ഞായറാഴ്ചയാണ് പയ്യന്നൂര്‍ അന്നൂരിലെ ആളില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34) അന്നൂരില്‍നിന്ന് 22 കി.മീ. അകലെയുള്ള ഇരൂളിലെ വീട്ടിനടുത്ത പറമ്ബില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
അതേസമയം അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുമ്ബോഴും പ്രകോപന കാരണം അവ്യക്തമായി തുടരുകയാണ്.അനിലയുടെ ഫോണ്‍ വെള്ളോറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടെ എങ്ങനെ എത്തിയെന്നതിലും ദുരൂഹത തുടരുകയാണ്.