Month: May 2024
-
Food
ഇത് മാമ്പഴക്കാലം; മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം
ഇത് മാമ്പഴക്കാലമാണ്.വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രമുണ്ടെങ്കില്‍ മധുരമൂറും മാംഗോ കുല്‍ഫി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.നല്ല കിടിലന്‍ രുചിയില്‍ മാംഗോ കുല്‍ഫി സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ മാമ്പഴം – 1 കപ്പ് പാല്‍ – 2 കപ്പ് (1/2 ലിറ്റര്‍) പഞ്ചസാര – 1/4 കപ്പ് തയ്യാറാക്കുന്ന വിധം പാലും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക. കുറുകി പകുതി ആകുന്നതുവരെ തിളപ്പിക്കണം. പിന്നെ തണുക്കാന്‍ വയ്ക്കുക. മാമ്പഴം തോല്‍ കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. നല്ലതുപോലെ അരച്ച്, അരിച്ചെടുക്കുക. മാമ്പഴത്തിലേക്കു പാല്‍ ചേര്‍ത്തു യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അരിച്ചെടുക്കുക. ഇല്ലെങ്കില്‍ കട്ടിയില്ലാതെ യോജിപ്പിച്ച് എടുക്കുക. പിന്നെ മൗള്‍ഡിലോ, ഗ്ലാസിലോ ഒഴിച്ച് അലുമിനിയം ഫോയില്‍ വച്ച് കവര്‍ ചെയ്തു, അതിലേക്ക് ഐസ്‌ക്രീം സ്റ്റിക്ക് വച്ചു കൊടുക്കുക. ഇത് ഫ്രീസറില്‍ 8 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
Read More » -
Kerala
ഐ.സി.എസ്.ഐ പത്താം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് ഏറ്റവും ഉയർന്ന മാർക്ക് (99.98%) നേടി റാന്നിക്കാരൻ
റാന്നി: ഐ.സി.എസ്.ഐ പത്താം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് ഏറ്റവും ഉയർന്ന മാർക്ക് (99.98%) കരസ്ഥമാക്കി റാന്നി സ്വദേശിയായ കരൺ കുഞ്ചറിയ ഫിലിപ്പ്. സ്കോട്ടിഷ് മഹിം മുംബൈ സ്കൂളിലെ വിദ്യാർത്ഥിയായ കരൺ റാന്നിയിലെ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന റാന്നി മർത്തോമ്മ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലേ ഡോക്ടർ അയിരൂർ കുരുടാമണ്ണിൽ കെ.എ.കുഞ്ചറിയയുടെ ചെറുമകനാണ്. പിതാവ്..ഫിലിപ് കുഞ്ചറിയ, മാതാവ് ചിന്ത അന്ന ഐസക് .
Read More » -
India
ജിയോയെ വെല്ലുവിളിച്ച് ബിഎസ്എൻഎൽ
ന്യൂഡൽഹി: സ്മാർട്ട്ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിസ്ഥാനമായി വേണ്ട ടെലിക്കോം സേവനം ഇന്റർനെറ്റ് ആണ്. കോളിങ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രധാനമാണെങ്കിലും ഡാറ്റ ആവശ്യത്തോളം പ്രാധാന്യം ഇതിന് വരുമെന്ന് തോന്നുന്നില്ല. ദിവസം ഒരു കോള്‍ പോലും ചെയ്യേണ്ടാത്ത ആളുകള്‍ ഉണ്ട്.അതേസമയം സ്മാർട്ട്ഫോണില്‍ സമയം ചെലവഴിക്കണമെങ്കില്‍ അവർക്ക് ഡാറ്റ കൂടിതേതീരൂ. ജിയോ, എയർടെല്‍, വിഐ, ബിഎസ്‌എൻഎല്‍ തുടങ്ങി എല്ലാ ടെലിക്കോം കമ്ബനികളും വിവിധ അളവുകളില്‍ ഡാറ്റ ഉള്‍പ്പെടുത്തിയുള്ള റീച്ചാർജ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം നിശ്ചിത പരിധി ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുക. ഈ ഡാറ്റ പരിധി തീർന്നുകഴിഞ്ഞും ഡാറ്റ ആവശ്യമായി വന്നാല്‍ കൂടുതൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും. വളരെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകള്‍ എല്ലാ ടെലിക്കോം കമ്ബനികളും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ച പ്ലാൻ ഏതാണ് എന്ന് പലർക്കും സംശയം കാണും.ഇന്ത്യയിലെ ഒന്നാം നമ്ബർ ടെലിക്കോം കമ്ബനിയായ ജിയോ തങ്ങളുടെ വരിക്കാർക്കായി വെറും 15 രൂപ മുതല്‍ത്തന്നെ ഡാറ്റ പ്ലാനുകള്‍ ലഭ്യമാക്കിയിരിക്കുന്നു.…
Read More » -
India
400 ലധികം സീറ്റുകള്‍ എൻഡിഎക്ക് ലഭിക്കും; കേരളത്തിൽ 5: പ്രകാശ് ജാവദേക്കര്‍
ന്യൂഡൽഹി: കേരളത്തില്‍ 5 സീറ്റില്‍ ബിജെപി ജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. പ്രതീക്ഷിച്ച സീറ്റില്‍ എല്ലാം വിജയം നേടുമെന്നും 400 ൽ അധികം സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍ത്തകര്‍ ഇത്തവണ വോട്ട് ചെയ്‌തെന്ന് ബിജെപിയ്ക്ക് ആണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.
Read More » -
Kerala
നമുക്ക് വിഷം മതി; വാങ്ങാൻ ആളില്ലാതെ ജൈവ പച്ചക്കറി നശിക്കുന്നു
തിരൂർ: ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത വാളമരുതൂരിലെ ഒരുപറ്റം സ്ത്രീകളുടെ പച്ചക്കറികൾ വാങ്ങാൻ ആളില്ലാതെ നശിക്കുന്നു. മംഗലം പഞ്ചായത്തിലെ വാളമരുതൂരിലെ മൂന്ന് ഏക്കറോളം സ്‌ഥലത്താണ് അമ്ബാടി കൃഷിക്കൂട്ടമെന്ന പേരില്‍ സീമ, രജനി, പുഷ്പ, സരിത, അനിത, ഉഷ, അനില, കാർത്തിക എന്നിവർ ചേർന്ന് കൃഷി ചെയ്തത്. ജൈവരീതിയില്‍ പാടത്തിറക്കിയ പച്ചക്കറി കൃഷിക്ക് നല്ല വിളവും ലഭിച്ചു. എന്നാല്‍ വാങ്ങാനാളില്ലാതായതോടെ ഇവർ പ്രയാസത്തിലായിരിക്കുകയാണ്. വിളവെടുത്ത വെള്ളരിയും വെണ്ടയുമെല്ലാം ചീഞ്ഞു പോകുന്നതിനു മുമ്ബ് വില്‍പ്പന നടത്തിയില്ലെങ്കില്‍ ഇവരുടെ അധ്വാനവും പാഴാകും. രണ്ടര മാസം മുമ്ബാണ് കർഷകൻ മംഗലം പടുന്നപ്പാട്ട് മനോജിന്റെ സഹായത്തോടെ ഇവർ കൃഷി തുടങ്ങിയത്. വിഷുവിന് മുമ്ബ് തന്നെ വിളവെടുത്തു തുടങ്ങി. വെള്ളരിയും വെണ്ടയുമെല്ലാം ആ സമയത്ത് നന്നായി വിറ്റുപോയിരുന്നു. അതിനു ശേഷം ലഭിച്ച വിളവിനാണ് വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുള്ളത്. 1000 കിലോയോളം വെള്ളരിയാണ് പാടത്ത് ബാക്കിയായി കിടക്കുന്നത്. വാങ്ങാൻ ആളില്ലാത്തതിനാല്‍ ചെടികളില്‍ കിലോ കണക്കിനു വെണ്ട മൂത്തു തുടങ്ങി.…
Read More » -
Kerala
വില്‍പ്പനയില്‍ ഞെട്ടിക്കുന്ന വർദ്ധനവ്; കേരളത്തിൽ എസി കിട്ടാനില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എ സി വാങ്ങാമെന്ന് വച്ചാലും ലഭ്യമാകില്ല.കടുത്ത ക്ഷാമമാണ് എ സികള്‍ക്ക് വിപണിയില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ചെറുകിട ഷോറൂമുകളില്‍ പോലും പ്രതിദിനം 30- 40 എസികളാണ് ചൂട് വർദ്ധിച്ചതോടെ വിറ്റ് വന്നിരുന്നത്.എന്നാൽ നിലവിൽ ഒരു ടണ്‍ ത്രീസ്റ്റാർ എസികള്‍ക്ക് പ്രമുഖ ബ്രാൻഡുകളുടേതിന് അടക്കം വിപണിയില്‍ കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സാധാരണ 100- 120 ചതുരശ്രയടി കിടപ്പുമുറികള്‍ ഉള്ള വീട്ടിലാണ് 23,000 രൂപ മുതല്‍ വിലയുള്ള ഒരു ടണ്‍ എസി വെക്കുന്നത്.ഏപ്രില്‍ അവസാന ആഴ്ചയില്‍ 200 ഓർഡർ കിട്ടിയെങ്കിലും നല്‍കാനായത് 50 എണ്ണം മാത്രമാണ് എന്നാണ് കൊച്ചിയിലെ ഒരു വ്യാപാരി പറയുന്നത്. ഗ്രാമീണ മേഖലയിലും കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എസി വില്പന കുതിച്ചുയരുകയാണ്. സാധാരണയായി മാർച്ച് മുതല്‍ മെയ് വരെ എസി വില്പന സീസണ്‍ ആയിരുന്ന സ്ഥാനത്ത് ഈ വർഷം ജനുവരി മുതല്‍ തന്നെ എസി വില്‍പ്പന വർദ്ധിച്ചിരുന്നു. അധിക സ്റ്റോക്ക് ആയി മാർച്ചിലേക്ക് കരുതിയിരുന്നവരെയും…
Read More » -
India
ഹരിയാനയിൽ ബി.ജെ.പി സർക്കാറിന് നല്‍കിയ പിന്തുണ പിൻവലിച്ച് സ്വതന്ത്ര എം.എല്‍.എമാർ; സർക്കാറിന്‍റെ നിലനിൽപ്പ് തുലാസിൽ
ചണ്ഡീഗഡ്: ഹരിയാനയില്‍ മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് നല്‍കിയ പിന്തുണ പിൻവലിച്ച് മൂന്ന് സ്വതന്ത്ര എം.എല്‍.എമാർ. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത്.ഇവർ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചതോടെ സർക്കാറിന്‍റെ നിലനിൽപ്പ് തന്നെ തുലാസിലായിരിക്കുകയാണ്. മൂന്ന് അംഗങ്ങള്‍ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയോടൊപ്പം റോത്തകില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് സ്വതന്ത്രർ പ്രഖ്യാപിച്ചത്. കർഷകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാല്‍ ഖട്ടാർ കഴിഞ്ഞ മാർച്ചില്‍ സ്ഥാനമൊഴിഞ്ഞതിന്…
Read More » -
Kerala
വധശിക്ഷ നടപ്പാക്കാനിരിക്കേ സൗദിയിൽ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി പിതാവ്
റിയാദ്: മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്ബ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കി സൗദി പൗരന്‍. ഹഫാര്‍ അല്‍ ബത്തീന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ അല്‍ ഹുമൈദി അല്‍ ഹര്‍ബി അവിടെവെച്ച് കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു. പ്രതി വലിയ സംഖ്യ ഓഫര്‍ ചെയ്തിരുന്നെങ്കിലും ദയയ്ക്കായുള്ള നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അൽ ഹുമൈദി പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ അല്‍ ഹര്‍ബിക്ക് മനംമാറ്റമുണ്ടാവുകയായിരുന്നു.വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇദ്ദേഹം മാപ്പ് നല്‍കി ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ചത്. മകൻ ഇല്ലാതായതിന്റെ ദുഃഖം എനിക്കറിയാം.ഞാൻ മൂലം മറ്റൊരു പിതാവിന് ഇതുണ്ടാകരുത് – അല്‍ ഹുമൈദി അല്‍ ഹര്‍ബി പറഞ്ഞു.
Read More » -
Kerala
എസ്.എസ്.എല്‍.സി ഫലം ഇന്ന്, പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പ്രഖ്യാപിക്കും. 2023- ’24 അക്കാദമിക് വർഷത്തെ പരീക്ഷാ ഫലമാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 11 ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നു. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന് 2023- ’24 അക്കാദമിക് വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്ച നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണ്. ആകെ 4,41,120 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.…
Read More » -
India
ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച് സുപ്രീം കോടതി; എന്തുകൊണ്ട് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുത്തുകൂടാ?
ന്യൂഡൽഹി: ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച് സുപ്രീം കോടതി. എന്തുകൊണ്ട് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുത്തുകൂടാ എന്ന് കോടതി ചോദിച്ചു. 2 വർഷത്തിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്തിനെന്ന് ചോദിച്ച കോടതി ഇഡിയുടെ നിലപാട് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ലെന്നും വിമർശിച്ചു. അരവിന്ദ് കേജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കെയായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Read More »