Month: May 2024
-
India
ചൈനയെ വെല്ലുവിളിച്ച് തെക്കൻ ചൈനാ കടലില്‍ ഇന്ത്യൻ നാവികസേനാ വിന്യാസം
ന്യൂഡൽഹി: ചൈനയെ വെല്ലുവിളിച്ച് ഇന്ത്യൻ നാവികസേനയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ സിംഗപ്പുരിലെത്തി. റിയർ അഡ്മിറല്‍ രാജേഷ് ധൻഖയുടെ നേതൃത്വത്തില്‍ ഐഎൻഎസ് ഡല്‍ഹി, ശക്തി, കില്‍ത്തണ്‍ എന്നിവയാണ് സിംഗപ്പുർ തീരത്തെത്തിയത്. തെക്കൻ ചൈനാക്കടലില്‍ ചൈന പേശീബലമുപയോഗിച്ച് മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ സേനയുടെ രംഗപ്രവേശം. ഫിലിപ്പീൻസ് നാവികസേനയുമായി ചൈനീസ് നാവികസേന ബലാബലം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയെത്തുന്നത്. സിംഗപ്പുരിലെത്തിയ ഇന്ത്യൻ യുദ്ധക്കപ്പലുകളെ സിംഗപ്പുർ അധികൃതരും ഇന്ത്യൻ ഹൈക്കമ്മിഷനും ചേർന്നു സ്വീകരിച്ചു. ചൈനാക്കടലും ഇതിലെ ഭൂരിപക്ഷം ദ്വീപുകളും പവിഴപ്പുറ്റുകളുമെല്ലാം തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം. ജപ്പാനും തായ്‌വാനും മലേഷ്യയുമടക്കം രാജ്യങ്ങളുമായി ഇതിന്‍റെ പേരില്‍ തർക്കത്തിലാണു ചൈന.ഇതിനിടെയാണ് ഇന്ത്യയുടെ മറ്റൊന്ന് സർജിക്കൽ സ്ട്രൈക്ക്.
Read More » -
Kerala
തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; ടിപ്പര്‍ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി. ടിപ്പര്‍ ലോറി കയറി ഇറങ്ങി ബൈക്ക് യാത്രികയായ യുവതി മരിച്ചു. പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. 35 വയസായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് അപകടം കണിയാപുരത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. സ്‌കൂട്ടറിനെ മറികടക്കാന്‍ ടിപ്പര്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.ഓടി രക്ഷപെട്ട ടിപ്പര്‍ ഡ്രൈവറെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി അമിത വേഗത്തില്‍ ഓടിച്ചതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Read More » -
India
ബിജെപി ബെൽറ്റിൽ പോളിംഗ് കുറയുന്നു; എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി:ബിജെപി ബെൽറ്റിൽ പോളിംഗ് കുറഞ്ഞതോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തില്‍ വോട്ടിങ്ങിന്റെ പ്രാധാന്യം വലുതാണ്. ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണം-പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ചില വിദേശ ശക്തികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു.
Read More » -
India
ഗുജറാത്തില്‍ ഇങ്ങനെയാണ് ഭായ്, വിദ്യാര്‍ത്ഥിനിക്ക് 200ല്‍ 212 മാര്‍ക്ക്
അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സ്‌കൂള്‍ പരീക്ഷാ ഫലത്തിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിദ്യാര്‍ത്ഥിനിയായ വന്‍ഷിബെന്‍ മനീഷ്ഭായ്ക്കാണ് ഗണിതത്തിൽ 200-ല്‍ 212 മാര്‍ക്ക് ലഭിച്ചത്.പിഴവ് സംഭവിച്ചതായി പിന്നീട് കണ്ടെത്തിയതിനെ തുടര്‍ന്ന്, പുതുക്കിയ മാര്‍ക്ക് ഷീറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കി. ഗുജറാത്തിയില്‍ 200-ല്‍ 211 മാർക്കാണ് കുട്ടിക്ക് ലഭിച്ചത്.സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Sports
സഞ്ജുവിന്‍റെ പോരാട്ടം വിഫലം; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റൺസ് ജയം
ന്യൂഡൽഹി: ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്‍റെ ആവേശ ജയം. സ്കോർ ഡല്‍ഹി: 221/8 രാജസ്ഥാൻ 201/8. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന അഞ്ചോവറില്‍ രാജസ്ഥാന് 63 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 46 പന്തില്‍ 86 റണ്‍സുമായി നിന്ന സഞ്ജുവും 14 റണ്‍സുമായി ശുഭം ദുബെയുമായിരുന്നു ക്രീസില്‍.മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തില്‍ സഞ്ജു അടിച്ച ഷോട്ട് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്ബയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചതാണ് മത്സരത്തില്‍ നിർണായകമായത്.
Read More » -
Kerala
ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
പത്തനംതിട്ട : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനാസിയോസ് യോഹാന് (കെ.പി.യോഹന്നാൻ) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുൻപാണ് കെ.പി. യോഹന്നാൻ അമേരിക്കയില്‍ എത്തിയത്.
Read More » -
Kerala
പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കോഴിക്കോടും മലപ്പുറത്തും ജാഗ്രത നിര്‍ദേശം
കോഴിക്കോട്: പത്ത് പേർക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് രണ്ടുപേർ കോഴിക്കോട് ജില്ലയില്‍ മരിച്ചിരുന്നു. ഇവരുടെ സാമ്ബിള്‍ ഫലം വന്നിട്ടില്ല. മൃഗങ്ങളില്‍ നിന്നും കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് രോഗം പടരുന്നത്. മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് രോഗം പ്രധാനമായും പരത്തുന്നത്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കും രോഗം പകരാം. വെസ്റ്റ് നൈല്‍ പനി ബാധിച്ചെന്ന് സംശയിക്കുന്ന വേങ്ങേരി സ്വദേശി നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാളുടെ നില ഗുരുതരമാണ്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓർമ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.
Read More » -
Kerala
മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം.കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
അരളിപ്പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു; ക്ഷേത്രങ്ങളിലും വേണ്ട !
ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചത് അരളിപ്പൂവിലെ വിഷം ഉള്ളില്‍ ചെന്നാണെന്ന പ്രചാരണത്തിന് പിന്നാലെ പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. സാധാരണയായി ക്ഷേത്രങ്ങളിലെ പൂജകള്‍ക്കും മാലകള്‍ക്കുമായാണ് അരളിപൂക്കള്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ മിക്ക ക്ഷേത്രങ്ങളും ഇപ്പോള്‍ പൂജകളില്‍ നിന്നും അരളിപ്പൂവ് ഒഴിവാക്കിയിട്ടുണ്ട്. ഇതും പൂവിന്റെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലുളള അരളിപ്പൂക്കളാണ് ഉള്ളത്. ഇതില്‍ പിങ്കിനും ചുവപ്പിനുമാണ് ആവിശ്യക്കാരേറെ ഉണ്ടായിരുന്നത്. ഒരു കിലോ അരളിപ്പൂവിന് 300 രൂപയോളം വിലയുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ സേലത്ത് നിന്നുമാണ് അരളിപ്പൂക്കള്‍ കൂടുതലായി എത്തുന്നത്. അരളിപ്പുവിന് ആവിശ്യക്കാരില്ലാതായതോടെ പൂക്കടകളിലൊന്നും വില്പനയ്ക്കായി അരളിപ്പൂക്കള്‍ പ്രദർശിപ്പിക്കുന്നില്ല. ഇപ്പോള്‍ അരളിപ്പൂക്കള്‍ക്ക് പകരം തെറ്റി, തുളസി, താമര, മുല്ല തുടങ്ങിയവയാണ് കൂടുതലായി വിറ്റു പോകുന്നത്. അതേസമയം അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന വാർത്തകള്‍ക്ക് പിന്നാലെ വീടുകളില്‍ നിന്നും അരളി ചെടികള്‍ പൂർണമായും ഒഴിവാക്കുകയാണ്.കഴിഞ്ഞദിവസം അരളി കഴിച്ച് പത്തനംതിട്ടയിൽ പശുവും കിടാവും ചത്തിരുന്നു.
Read More » -
Kerala
ആ കുഞ്ഞിനെ പോലീസുകാർ യാത്രയാക്കി; സല്യൂട്ടോടെ
കൊച്ചി: കൊച്ചിയില്‍ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ആ കുഞ്ഞ് യാത്രയായി.വേദനകളില്ലാത്ത , തന്നെ ആരും ഉപദ്രവിക്കാത്ത ലോകത്തേക്ക്… പനമ്ബിള്ളി നഗറിലെ ഫ്ളാറ്റില്‍നിന്ന് അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം പോലീസിന്റെ നേതൃത്വത്തില്‍ കൊച്ചി പുല്ലേപ്പടി ശ്മാശനത്തിലാണ് സംസ്കരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോലീസ് ആ കുരുന്നു ശരീരം ഏറ്റുവാങ്ങി. മൃതദേഹം വഹിച്ച പെട്ടിയില്‍ പൂക്കള്‍ വിതറി അവസാനയാത്രമൊഴി നല്‍കി. മേയര്‍ അനില്‍ കുമാർ അടക്കമുള്ളവർ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം ഹൃദയം ഭേദിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ പൂക്കള്‍ വിതറി ആ കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ച് പോലീസുകാർ സല്യൂട്ട് നൽകിയപ്പോൾ കണ്ടുനിന്ന പലരും പൊട്ടിക്കരഞ്ഞു. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തില്‍ രഹസ്യമായി പ്രസവിച്ച യുവതി, കുഞ്ഞിനെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. യുവതി ചികിത്സയില്‍ കഴിയുന്ന…
Read More »