IndiaNEWS

ജിയോയെ വെല്ലുവിളിച്ച് ബിഎസ്എൻഎൽ

ന്യൂഡൽഹി: സ്മാർട്ട്ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അ‌ടിസ്ഥാനമായി വേണ്ട ടെലിക്കോം സേവനം ഇന്റർനെറ്റ് ആണ്.

കോളിങ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രധാനമാണെങ്കിലും ഡാറ്റ ആവശ്യത്തോളം പ്രാധാന്യം ഇതിന് വരുമെന്ന് തോന്നുന്നില്ല. ദിവസം ഒരു കോള്‍ പോലും ചെയ്യേണ്ടാത്ത ആളുകള്‍ ഉണ്ട്.അതേസമയം സ്മാർട്ട്ഫോണില്‍ സമയം ചെലവഴിക്കണമെങ്കില്‍ അ‌വർക്ക് ഡാറ്റ കൂടിതേതീരൂ.

ജിയോ, എയർടെല്‍, വിഐ, ബിഎസ്‌എൻഎല്‍ തുടങ്ങി എല്ലാ ടെലിക്കോം കമ്ബനികളും വിവിധ അ‌ളവുകളില്‍ ഡാറ്റ ഉള്‍പ്പെടുത്തിയുള്ള റീച്ചാർജ് പ്ലാനുകള്‍ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം നിശ്ചിത പരിധി ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുക. ഈ ഡാറ്റ പരിധി തീർന്നുകഴിഞ്ഞും ഡാറ്റ ആവശ്യമായി വന്നാല്‍ കൂടുതൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും.

 

വളരെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകള്‍ എല്ലാ ടെലിക്കോം കമ്ബനികളും അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ച പ്ലാൻ ഏതാണ് എന്ന് പലർക്കും സംശയം കാണും.ഇന്ത്യയിലെ ഒന്നാം നമ്ബർ ടെലിക്കോം കമ്ബനിയായ ജിയോ തങ്ങളുടെ വരിക്കാർക്കായി വെറും 15 രൂപ മുതല്‍ത്തന്നെ ഡാറ്റ പ്ലാനുകള്‍ ലഭ്യമാക്കിയിരിക്കുന്നു. 1ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്.
അതേസമയം പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്ബനിയായ ബിഎസ്‌എൻഎല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനിന് 16 രൂപയാണ് വില. 1 ദിവസത്തെ വാലിഡിറ്റിയില്‍ 2GB ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് കമ്ബനികളുടെ പ്ലാനുമായി താരതമ്യം ചെയ്താല്‍ ഇരട്ടി ഡാറ്റയാണ് ഇവിടെ ബിഎസ്‌എൻഎല്‍ നല്‍കുന്നത്.
ഇന്ത്യയിലെ രണ്ടാം നമ്ബർ കമ്ബനിയായ എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ 19 രൂപ വിലയിലാണ് എത്തുന്നത്. 1ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭ്യമാകുക. 1 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ എയർടെല്‍ ഡാറ്റ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക.
വിഐയുടെ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ എത്തുന്നത് 19 രൂപയ്ക്കാണ്. മറ്റ് കമ്ബനികളുടെ അ‌ടിസ്ഥാന പ്ലാനിലെ ആനുകൂല്യങ്ങള്‍ക്ക് സമാനമായി 19 രൂപയുടെ വിഐ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ടെലിക്കോം കമ്ബനികളുടെ നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനുകളില്‍ ഏറ്റവും മികച്ചത് ബിഎസ്‌എൻഎല്ലിന്റെയും ജിയോയുടെയും പ്ലാനുകളാണ്. ജിയോയെ അ‌പേക്ഷിച്ച്‌, വെറും 1-രൂപ അ‌ധികമായി നല്‍കിയാല്‍ ബിഎസ്‌എൻഎല്‍ 2ജിബി ഡാറ്റ ലഭിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: