KeralaNEWS

വില്‍പ്പനയില്‍ ഞെട്ടിക്കുന്ന വർദ്ധനവ്; കേരളത്തിൽ എസി കിട്ടാനില്ല

തിരുവനന്തപുരം:  സംസ്ഥാനത്ത് ദിനംപ്രതി ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എ സി വാങ്ങാമെന്ന് വച്ചാലും ലഭ്യമാകില്ല.കടുത്ത ക്ഷാമമാണ് എ സികള്‍ക്ക് വിപണിയില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.

ചെറുകിട ഷോറൂമുകളില്‍ പോലും പ്രതിദിനം 30- 40 എസികളാണ് ചൂട് വർദ്ധിച്ചതോടെ വിറ്റ് വന്നിരുന്നത്.എന്നാൽ നിലവിൽ ഒരു ടണ്‍ ത്രീസ്റ്റാർ എസികള്‍ക്ക് പ്രമുഖ ബ്രാൻഡുകളുടേതിന് അടക്കം വിപണിയില്‍ കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

സാധാരണ 100- 120 ചതുരശ്രയടി കിടപ്പുമുറികള്‍ ഉള്ള വീട്ടിലാണ് 23,000 രൂപ മുതല്‍ വിലയുള്ള ഒരു ടണ്‍ എസി വെക്കുന്നത്.ഏപ്രില്‍ അവസാന ആഴ്ചയില്‍ 200 ഓർഡർ കിട്ടിയെങ്കിലും നല്‍കാനായത് 50 എണ്ണം മാത്രമാണ് എന്നാണ് കൊച്ചിയിലെ ഒരു വ്യാപാരി പറയുന്നത്. ഗ്രാമീണ മേഖലയിലും കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എസി വില്പന കുതിച്ചുയരുകയാണ്.

Signature-ad

സാധാരണയായി മാർച്ച്‌ മുതല്‍ മെയ് വരെ എസി വില്പന സീസണ്‍ ആയിരുന്ന സ്ഥാനത്ത് ഈ വർഷം ജനുവരി മുതല്‍ തന്നെ എസി വില്‍പ്പന വർദ്ധിച്ചിരുന്നു. അധിക സ്റ്റോക്ക് ആയി മാർച്ചിലേക്ക് കരുതിയിരുന്നവരെയും ഞെട്ടിച്ചാണ് ഇത്തവണ വില്‍പ്പനയില്‍ ഉണ്ടായ വർദ്ധനവ്.

അതേസമയം പ്രമുഖ ബ്രാൻഡുകളുടെ എസികള്‍ കേരളത്തിലേക്കുള്ള വിതരണം ഗണ്യമായി കുറയുന്നതിന് കാരണമായത് ഉത്തരേന്ത്യയില്‍ ചൂട് വർദ്ധിച്ചതിനാലാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

Back to top button
error: