Month: May 2024

  • Crime

    കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിച്ചു; ആര്യക്കും സച്ചിനുമെതിരെ കേസ്

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് മേയറും എം.എല്‍.എയും അടക്കമുള്ള പ്രതികളാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം എടുത്ത കേസിലാണ് പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണമുള്ളത്. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്‍ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ചുകയറിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.  

    Read More »
  • Kerala

    എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയില്‍ 2 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആന്‍ഡ് സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഇതുസംബന്ധിച്ചു എന്‍സിഇആര്‍ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തു. അതേസമയം, എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. നേരത്തെയും ശാസ്ത്ര, സമൂഹശാസ്ത്ര, ചരിത്ര, രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായ വെട്ടി മാറ്റലുകള്‍ എന്‍സിഇആര്‍ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉള്‍ക്കൊള്ളിച്ചുള്ള അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയാണ്. കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ…

    Read More »
  • India

    വോട്ടിങ് മെഷീനില്‍ ആരതി നടത്തി; വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ കേസ്

    മുംബൈ: വോട്ടിങ് മെഷീനില്‍ ആരതി നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ കേസ്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ആയിരുന്നു സംഭവം. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് രൂപാലി ഇവിഎമ്മിനു മുന്നില്‍ ആരതി നടത്തിയത്. ഇതു വിവാദമായിരുന്നു. പിന്നാലെയാണ് കേസ്.

    Read More »
  • India

    കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; പാര്‍ശ്വഫലമെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നടപടി

    മുംബൈ: അസ്ട്രാസെനകയുടെ കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍നിന്നു പിന്‍വലിച്ചു. വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്‌സിന്‍ പിന്‍വലിക്കുന്നത്. വ്യവസായ കാരണങ്ങളാലാണെന്നാണു വിശദീകരണം. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരിലാണ് ഇതു പുറത്തിറക്കിയത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. യുകെയില്‍ നിന്നുള്ള ജാമി സ്‌കോട്ട് എന്നയാള്‍ കോവിഷീല്‍ഡ് സ്വീകരിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്‌സീനെ സംബന്ധിച്ച ആശങ്കകള്‍ ഉടലെടുക്കുന്നത്. ജാമി സ്‌കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയില്‍ നല്‍കിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. അതേസമയം, വാക്‌സിനെടുത്ത് 21 ദിവസത്തിനകമാണ് പാര്‍ശ്വഫലങ്ങളുണ്ടാകേണ്ടത് എന്നായിരുന്നു കമ്പനിയുടെ വാദം.

    Read More »
  • Kerala

    എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

    കണ്ണൂര്‍: വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിേഷധിച്ചു. സമാനമായ രീതിയില്‍ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന് യാത്രതിരിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസും റദ്ദാക്കിയിരുന്നു. ഇതോടെ, തിരുവനന്തപുരം വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര റദ്ദാക്കാന്‍ കാരണമെന്നായിരുന്നു വിഷയത്തില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റിയതായിയും ഇവര്‍ അറിയിച്ചു.

    Read More »
  • India

    ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന മുസ്‍ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യണം: നരേന്ദ്രമോദി

    ന്യൂഡൽഹി: ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന മുസ്‍ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി.ഇസ്‍ലാമിനെ താൻ എതിർക്കുന്നില്ലെന്നും മോദി പറഞ്ഞു. മുസ്‍ലിം വിദ്വേഷ പരാമർശങ്ങളുടെ പേരില്‍ വലിയ വിമർശനം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന. മുസ്‍ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് മോദി പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങള്‍ക്കാണ് ഇടവെച്ചത്. ഞങ്ങള്‍ ഇസ്‍ലാമിനെ എതിർക്കുന്നില്ല. നെഹ്റുവിന്റെ കാലം മുതല്‍ തന്നെ ഇസ്‍ലാമിനെ എതിർക്കുന്നവരാണ് തങ്ങളെന്ന ഒരു ചിത്രമുണ്ടാക്കി വെച്ചിട്ടുണ്ട്. മുസ്‍ലിം വിരുദ്ധരെന്ന് ഞങ്ങളെ മുദ്രകുത്തി നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഞങ്ങളെ മുസ്‍ലിം വിരുദ്ധരാക്കി മുസ്‍ലിംകളുടെ സുഹൃത്തുക്കളെന്ന് സ്വയം ചമയുകയാണ് കോണ്‍ഗ്രസ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞു. ഈ ഭയത്തിന്റെ അന്തരീക്ഷം അവരുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ മുസ്‍ലിം വിഭാഗത്തിന് കാര്യങ്ങള്‍ അറിയാം. താൻ മുത്തലാഖ് ഇല്ലാതാക്കിയപ്പോള്‍ മുസ്‍ലിം സഹോദരിമാർക്ക് മോദി സത്യസന്ധനാണെന്ന് മനസിലായി. കോവിഡ് വാക്സിനുകളും ആയൂഷ്മാൻ കാർഡുകളും വിതരണം ചെയ്തപ്പോഴും മോദി സത്യസന്ധനായ മനുഷ്യനാണെന്ന് മുസ്‍ലിംകള്‍ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

    Read More »
  • Kerala

    പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തു;  ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ പ്രകാശ് ജാവേദ്ക്കര്‍

    ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ പ്രകാശ് ജാവേദ്ക്കർ.ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു എന്ന് ബിജെപി നേതൃയോഗത്തില്‍ ജാവദേക്കർ പറഞ്ഞു.  പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തില്‍ മാത്രമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു,  കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ല,  അദ്ദേഹം പറഞ്ഞു. മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണ് -ജാവദേക്കർ പറഞ്ഞു.

    Read More »
  • Kerala

    കേരളാ കോൺഗ്രസ് (എം) നേതാവ് എന്‍.എം രാജുവും  കുടുംബവും അറസ്റ്റില്‍, 100 കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

       കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷറർ എന്‍.എം രാജു 100 കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയിലേറെ രൂപ തട്ടിയെടുത്തതയി പരാതി. ഇതേ തുടർന്ന് പത്തനംതിട്ട നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമയായ രാജു (രാജു ജോര്‍ജ്) വിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്.   കെ.എം മാണിയുടെ വിശ്വസ്തനായിട്ടാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികള്‍ വന്നുവെങ്കിലും പൊലീസ് നടപടി വൈകിയെന്ന് ആക്ഷേപമുണ്ട്. അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മലയാളികളില്‍ നിന്നാണ് രാജു പ്രധാനമായും പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 100കണക്കിന് നിക്ഷേപകരില്‍ നിന്നും…

    Read More »
  • Sports

    സഞ്ജുവിനെതിരെ ഡല്‍ഹി ക്യാപിറ്റൽ ഉടമ പാര്‍ത്ഥ് ജിന്‍ഡാലിന്റെ ആക്രോശം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

    ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് മടങ്ങേണ്ടിവന്നു. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം.   ഇതിനിടെ ഡല്‍ഹി കാപിറ്റല്‍ ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ശരിക്കും വെറുപ്പുളവാക്കുന്ന വീഡിയോ ആയിരുന്നു അത്. സഞ്ജു ഔട്ടാണെന്ന് ജിന്‍ഡാല്‍ വീണ്ടും വീണ്ടും ഗ്യാലറിയിലിരുന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.സഞ്ജുവിനോട് ഇറങ്ങിപ്പോകാനും എഴുന്നേറ്റു നിന്ന് ജിൻഡാൽ ആക്രോശിച്ചു. കടുത്ത തെറിയാണ്…

    Read More »
  • India

    അരുണാചലിലും രക്ഷയില്ല ;27 നേതാക്കളെ  പുറത്താക്കി ബിജെപി

    ഇറ്റാനഗർ: അരുണാചല്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാർഥികള്‍ക്കെതിരെ മത്സരിച്ചതിന് 27 നേതാക്കളെ പാർട്ടിയില്‍ നിന്നും ബിജെപി പുറത്താക്കി. ദിരാംഗില്‍ നിന്ന് മത്സരിച്ച യെഷി സെവാംഗ്, വാംഗ്ഡി ദോർജി ഖിർമേ (കലക്താംഗ്), ടെൻസിംഗ് നിമ്യ ഗ്ലോ (ത്രിസിനോ-ബുറഗാവ്), നബാം വിവേക് (ദോയിമുഖ്), മയൂ ടാറിംഗ് (പാലിൻ), ഡിക്ടോ യെക്കർ (ഡപ്പോറിജോ), മുർട്ടെം (രാഗം), തബ ഡോണി (ഡുംപോറിജോ) ഗോകർ ബസാർ (ബസാർ), ജർക്കർ ഗാംലിൻ എന്നിവർ പുറത്താക്കപ്പെട്ട പ്രമുഖരില്‍ ചിലരാണ്. നേതാക്കളെ ആറ് വർഷത്തേക്ക് പുറത്താക്കിയതായി പാർട്ടി സംസ്ഥാന അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ താര് തരക് പറഞ്ഞു. അരുണാചല്‍ ബിജെപി ഘടകം ചൊവ്വാഴ്ചയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്

    Read More »
Back to top button
error: