
ന്യൂഡൽഹി: ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച് സുപ്രീം കോടതി. എന്തുകൊണ്ട് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുത്തുകൂടാ എന്ന് കോടതി ചോദിച്ചു.
2 വർഷത്തിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്തിനെന്ന് ചോദിച്ച കോടതി ഇഡിയുടെ നിലപാട് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ലെന്നും വിമർശിച്ചു.
അരവിന്ദ് കേജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കെയായിരുന്നു കോടതിയുടെ ചോദ്യം.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.






