KeralaNEWSPravasi

വധശിക്ഷ നടപ്പാക്കാനിരിക്കേ സൗദിയിൽ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി  പിതാവ്

റിയാദ്: മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്ബ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കി സൗദി പൗരന്‍.

ഹഫാര്‍ അല്‍ ബത്തീന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ അല്‍ ഹുമൈദി അല്‍ ഹര്‍ബി അവിടെവെച്ച്‌ കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു.

പ്രതി വലിയ സംഖ്യ ഓഫര്‍ ചെയ്തിരുന്നെങ്കിലും ദയയ്ക്കായുള്ള നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അൽ ഹുമൈദി പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ അല്‍ ഹര്‍ബിക്ക് മനംമാറ്റമുണ്ടാവുകയായിരുന്നു.വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇദ്ദേഹം മാപ്പ് നല്‍കി ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ചത്.

Signature-ad

മകൻ ഇല്ലാതായതിന്റെ ദുഃഖം എനിക്കറിയാം.ഞാൻ മൂലം മറ്റൊരു പിതാവിന് ഇതുണ്ടാകരുത് – അല്‍ ഹുമൈദി അല്‍ ഹര്‍ബി പറഞ്ഞു.

Back to top button
error: